For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷൻമാർക്ക് മീശ വളരാനുള്ള മാർഗ്ഗങ്ങൾ

|

പുരുഷൻമാർ എല്ലാവരും താടിയും മീശയും വളർത്താൻ താൽപ്പര്യപ്പെടുന്നവരാണ്. സ്ത്രീകൾ പുരുഷൻമാരുടെ താടിയും മീശയും ഇഷ്ടപ്പെടുന്നതായി ഗവേഷണങ്ങൾ സംശയാതീതമായി തെളിയിച്ചിട്ടില്ലെങ്കിലും സ്ത്രീകളിൽ ചിലർ മുഖത്തെ രോമങ്ങൾ ഇഷ്ടപ്പെടുന്നു എന്നത് തീർച്ചയാണ്.

g

അതേസമയം ചിലർ മിനുസമുള്ള കവിളുകളും ഇഷ്ടപ്പെടുന്നു. ചില ഗവേഷണങ്ങളിൽ നീണ്ട താടി പുരുഷത്വത്തിന്റെയും പാകതയുടേയും പുരുഷൻമാർക്ക് അനുയോജ്യമെന്നു സ്ത്രീകൾ കരുതുന്ന അക്രമസ്വഭാവത്തിന്റെയും ലക്ഷണമായി സ്ത്രീകൾ കരുതുന്നു.

പുരുഷ ഹോർമോൺ

പുരുഷ ഹോർമോൺ

സ്ത്രീകളുടെ താൽപ്പര്യത്തെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങൾ എന്തു തന്നെയായാലും പുരുഷൻമാർ സ്വയം മുഖത്തെ രോമങ്ങൾ ഇ,ഷ്ടപ്പെടുകയും അത് പുരുഷത്വത്തിന്റെ അടയാളമായി കരുതുകയും ചെയ്യുന്നു. അതുകൊണ്ട് അവർ മുഖത്തെ രോമങ്ങളെ അരുമയായി പരിപാലിക്കുന്നു.

പുരുഷൻമാർക്ക് മുഖത്ത് രോമങ്ങൾ വളരുന്നതിനുള്ള പ്രധാന കാരണം ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ആണ്. ടെസ്റ്റോസ്റ്റീറോൺ പുരുഷ ഹോർമോൺ എന്നറിയപ്പെടുന്നു. ആൺകുട്ടികൾ കൗമാരപ്രായമെത്തുമ്പോൾ ഈ ഹോർമോണിന്റെ ഉൽപ്പാദനം കൂടുതലാവുകയും അത് ശരീരത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മുഖത്തെ രോമങ്ങൾ അത്തരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ്.

താടി വളർത്തുന്ന പുരുഷൻമാർ കൂടുതൽ അക്രമസ്വഭാവമുള്ളവരാണ് എന്നാണ് പരക്കെയുള്ള ധാരണ. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ ധാരാളമുണ്ടാകുമ്പോഴാണ് താടി രോമങ്ങൾ സമൃദ്ധമായി വളരുന്നത്. അങ്ങനെ നോക്കുമ്പോൾ താടിയെ പുരുഷത്വത്തിന്റെ ലക്ഷണമായി കരുതുന്നതിൽ തെറ്റില്ല. കൂടാതെ ഇടതൂർന്ന താടിയും കട്ടി മീശയും പുരുഷൻമാർക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം പകരുന്നുണ്ട്.

രോമവളർച്ച

രോമവളർച്ച

ചില പൂരുഷൻമാർക്ക് മുഖത്തെ രോമവളർച്ച താരതമ്യേന കുറവായിരിക്കും. സ്ത്രീകൾ മുടി വളരാൻ പല മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത് പോലെ പുരുഷൻമാരും പലതും പരീക്ഷിക്കുന്നു.

ഈ ലേഖനം മുഖത്ത് രോമവളർച്ച കുറവായ പുരുഷൻമാർക്ക് വേണ്ടിയുള്ളതാണ്. ഇതിൽ പല മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു. അതിൽ ഏറ്റവും പ്രായോഗികവും സൗകര്യപ്രദവുമായ ഒന്നു തിരഞ്ഞെടുക്കുക.

ഇവയെല്ലാം തന്നെ പ്രകൃതിദത്ത മാ‍ർഗ്ഗങ്ങളാണ്. വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവ തയ്യാറാക്കാൻ എളുപ്പമാണ്. ചിലവ് കുറവാണ്. മുഖത്തെ രോമവളർച്ചയെ ഉത്തേജിപ്പിച്ച് ഇവ പെട്ടെന്നു തന്നെ ഫലം തരുന്നു.

മാർഗ്ഗങ്ങൾ എന്തെല്ലാമെന്നു നോക്കാം.

മാർഗ്ഗങ്ങൾ എന്തെല്ലാമെന്നു നോക്കാം.

ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൊടിച്ചതും രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും കൂടി യോജിപ്പിച്ച് കുഴമ്പ് പോലെയാക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

പെട്ടെന്നു ഫലം കിട്ടാൻ ദിവസം രണ്ടു പ്രാവശ്യം തേക്കുക. മുഖത്ത് എന്തെങ്കിലും അലർജി തോന്നിയാൽ ഉപയോഗം ഉടൻ നിർത്തണം.വെളിച്ചെണ്ണ രോമ വളർച്ചയെ സഹായിക്കുന്ന മറ്റൊരു നല്ല വസ്തുവാണ്. ഇത് തലമുടി വളരാന്‍ സഹായിക്കുന്നത് പോലെ മുഖത്തെ രോമങ്ങൾ തഴച്ചു വളരാനും സഹായിക്കുന്നു. വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കണമെന്നു നോക്കാം.

വെളിച്ചെണ്ണയും റോസ് മേരി ഒായിലും പത്ത് ഒന്ന് എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിക്കുക. എന്നിട്ട് ഒരു കഷണം പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. പെട്ടെന്നു ഫലം കിട്ടാൻ ആഴ്ചയിൽ മൂന്നു നാലു പ്രാവശ്യം ആവർത്തിക്കുക.

താഴെപ്പറയുന്ന മിശ്രിതം തയ്യാറാക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇത് ഒന്നാന്തരമായി ഫലം തരുന്ന ഒരു മാർഗ്ഗമാണ്. കാൽ കപ്പ് നെല്ലിക്കാ എണ്ണയും കുറച്ച് കടുകിന്റെ ഇലയും കൂടി നന്നായി അരക്കുക. നല്ല കുഴമ്പ് പോലെയുള്ള പേസ്റ്റ് ആക്കണം. ഇത് മുഖത്ത് നല്ലവണ്ണം തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം.

 യൂക്കാലിപ്റ്റസ് ഒായിൽ

യൂക്കാലിപ്റ്റസ് ഒായിൽ

ഇതിൽ ബാക്കിയാവുന്ന മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കുക. മൂന്നു ദിവസം വരെ ഇത് ഉപയോഗിക്കാം.മുഖരോമങ്ങൾ വളരാൻ സഹായിക്കുന്ന മറ്റ് എണ്ണകൾ ഗ്രേപ് സീഡ് ഒായിലും ജോജോബ ഒായിലുമാണ്. ഇവ മുഖത്ത് നേരിട്ട് പുരട്ടാം കടുകില ചേർക്കണമെന്നില്ല.

നെല്ലിക്ക ഒായിലും മുഖത്ത് നേരിട്ട് പുരട്ടാം. കടുകില ചേർക്കണമെന്നു നിർബന്ധമില്ല.ആഴ്ചയിലൊരു ദിവസം മുഖത്തെ മൃതകോശങ്ങൾ മാറ്റി ചർമ്മം വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് രോമങ്ങൾ പെട്ടെന്നു വളരാൻ സഹായിക്കും.ജലാംശമുള്ള ചർമ്മത്തിൽ രോമങ്ങൾ പെട്ടെന്നു വളരും. മുഖത്ത് സ്ഥിരമായി ഗുണമേൻമയുള്ള ഏതെങ്കിലും മോയിസ്ചറൈസർ പുരട്ടുക. രോമങ്ങൾ ശക്തിയായി വളരും.

യൂക്കാലിപ്റ്റസ് ഒായിൽ മുഖരോമങ്ങളുടെ വളർച്ചക്ക് നല്ലതാണ്. സ്ഥിരമായി മുഖത്ത് തേച്ചു പിടിപ്പിക്കുക. വെള്ളം ചേർത്ത് നേർപ്പിച്ച് പുരട്ടാം. ഒന്ന് നാല് എന്ന അനുപാതത്തിൽ യൂക്കാലിപ്റ്റസ് ഒായിലും ജലവും ചേർത്ത് പഞ്ഞി കൊണ്ടു മുഖത്ത് പുരട്ടുക. ചൊറിച്ചിലോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നിയാൽ ഉടൻ ഉപയോഗം നിർത്തുക.

യൂക്കാലിപ്റ്റസ് ഒായിൽ അടങ്ങിയ മോയിസ്ചറൈസറുകൾ തിരഞ്ഞെടുത്തു പുരട്ടുക. ഈ മാർഗ്ഗം കൂടുതൽ സുരക്ഷിതമാണ്.രക്തക്കുഴലുകൾ ഇടുങ്ങിയതാക്കി രക്തയോട്ടം കുറക്കുന്നു. അങ്ങനെ രോമവളർച്ച ഗണ്യമായി കുറക്കുന്നു.

English summary

effective-ways-how-to-grow-facial-hair-fast-naturally

Some men have relatively slow hair growth, Men try and test different ways to grow hair ,
X
Desktop Bottom Promotion