Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കട്ടിയുള്ള മുടിക്ക് ഇനി മുത്തശ്ശിവൈദ്യം പരിഹാരം
സൗന്ദര്യസംരക്ഷണത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കേശസംരക്ഷണം. കാരണം കേശസംരക്ഷണം കൃത്യമായി നടന്നില്ലെങ്കില്‍ അത് മുടി കൊഴിച്ചില്‍ മുടിയുടെ ആരോഗ്യം, താരന്‍ എന്നീ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഏറെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പല കാര്യങ്ങളും ഉണ്ട്. മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെടാതെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നല്ല ആരോഗ്യമുള്ള മുടി ഉണ്ടാവുന്നു.
കേശസംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇതില്‍ മുടി കൊഴിച്ചില്‍ തന്നെയാണ് എപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. പലരും ഇതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണത്തിന്റെ അപര്യാപ്തതയും ഇപ്പോഴത്തെ ജീവിത രീതിയും മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങളും എല്ലാം മുടിക്ക് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മുത്തശ്ശി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ട് കേശസംരക്ഷണം സൗന്ദര്യസംരക്ഷണം എന്നിവ വളരെ ഈസിയായി നടക്കുന്നു. പലപ്പോഴും കേശസംരക്ഷണം ഒരു വെല്ലുവിളി തന്നെയാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇനി മുടി കൊഴിയുന്നു എന്ന് പറഞ്ഞ് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കറ്റാര്‍ വാഴ മികച്ച ഒരു മാര്‍ഗ്ഗമാണ്. മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍ വാഴ ഉപയോഗിക്കാം. നല്ലതു പോലെ കറ്റാര്‍ വാഴ ജെല്‍ എടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മസ്സാജ് ചെയ്ത് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ തന്നെ പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് കറ്റാര്‍ വാഴ നല്ലൊരു പരിഹാരമാണ് എന്ന കാര്യം മറക്കേണ്ടതില്ല.

മുട്ട
ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുട്ട വഹിക്കുന്ന പങ്ക് ചില്ലറയല്ല. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ മുട്ട സഹായിക്കുന്നു. മുടിയുടെ കട്ടി ഈയിടെയായി വല്ലാതെ കുറയുന്നത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുവോ? ഇത് പരിഹരിക്കുന്നതിന് മുട്ട ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ട എടുത്ത് അതില്‍ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ തേച്ച് പിടിപ്പിച്ച് കഴിഞ്ഞാല്‍ അത് മുടിയില്‍ നിന്ന് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ കട്ടി കുറയുന്നതിന് പരിഹാരം നല്‍കുന്നു. മാത്രമല്ല മുടിക്ക് നല്ല ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

ആവക്കാഡോ
ആവക്കാഡോയും ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന പഴങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവക്കാഡോയുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നു. നല്ലതു പോലെ പഴുത്ത ആവക്കാഡോ ഒരു പഴം എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ വേണം തേച്ച് പിടിപ്പിക്കാന്‍ ഇത് അല്‍പസമയത്തിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് ചെയ്യുക. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കുന്നതിന് ആവക്കാഡോ പഴം ഹെയര്‍പാക്ക് വളരെയധികം സഹായിക്കുന്നു.

നെല്ലിക്ക
നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വില്ലനാവുന്ന ഒന്നാണ് മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യമില്ലായ്മയും. എന്നാല്‍ അല്‍പം നെല്ലിക്ക നീര് കൊണ്ട് നമുക്ക് ഈ പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്. അതിനായി അല്‍പം നാരങ്ങ നീരും അല്‍പം നെല്ലിക്ക നീരും എടുക്കുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി മുടി കൊഴിച്ചില്‍ ഇല്ലാതാക്കി നല്ല കട്ടിയില്‍ മുടി വളരുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

ഉലുവ
ഉലുവ കൊണ്ട് ഇത്തരം പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഉലുവ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഇത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നല്ല കട്ടിയുള്ള തിളക്കമുള്ള മുടി തരുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിരിക്കില്ല. മുടിയുടെ കട്ടി കുറക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

മൈലാഞ്ചിയില
പലരും ഹെന്ന ചെയ്യുന്നതിന് വേണ്ടി ശ്രമിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അതെല്ലാം കൃത്രിമമായിരിക്കും. എന്നാല്‍ ഇനി ഹെന്ന ചെയ്യുന്നതിന് വേണ്ടി അല്‍പം മൈലാഞ്ചി ഇല എടുത്ത് അരച്ച് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മൂന്ന് മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്ല ആരോഗ്യവും കട്ടിയും നല്‍കുന്നതിന് സഹായിക്കുന്നു. മുടിയുടെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് മൈലാഞ്ചിയില ഉപയോഗിക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ടോളം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ദിവസവും ചെയ്താല്‍ മുടിയുടെ പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കി മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം മുടി കൊഴിച്ചില്‍ ഇല്ലാതാക്കി നല്ല കട്ടിയുള്ള മുടി വളരുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കൊണ്ട് ഇത്തരത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന മുടി കൊഴിച്ചില്‍ താരന്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടി കൊണ്ട് മുടി കഴുകിയാല്‍ മതി. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഗ്രീന്‍ ടീ. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications











