അരക്കെട്ട് മറക്കും മുടിക്ക് ആവണക്കെണ്ണ ഇങ്ങനെ

മുടി വളരുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമാണ് കേശസംരക്ഷണത്തിന്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മനസ്സിനെ തളര്‍ത്തുന്നത്. കാരണം യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെയുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ അത് പലര്‍ക്കും സാധ്യമാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുടി ആഗ്രഹിക്കുമ്പോള്‍ അതിന് തക്കതായി എന്തെങ്കിലും നമ്മള്‍ മുടിയില്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മുടി കൊഴിയുന്നതും മുടിക്ക് തിളക്കം കുറയുന്നതും എല്ലാം പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മുടി വളരുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്തതാണെങ്കില്‍ അതിന് ഫലം കാണാത്തത് പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന രീതി നല്ലതല്ലാത്തതു കൊണ്ട് മാത്രമാണ്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്തുണ്ട്. അഴുക്കും താരനും മുടി കൊഴിച്ചിലും മുടി പിളരുന്നതും വരണ്ടതാവുന്നതും എന്ന് വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉള്ളത്. എത്രയൊക്കെ പ്രശ്‌നങ്ങളാണ് എന്ന് പറഞ്ഞാലും എങ്ങനെയെങ്കിലും മുടി സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രതിസന്ധിയും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഹെയര്‍മാസ്‌കുകള്‍ ഉണ്ട്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ഏതൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളര്‍ച്ചക്ക് യാതൊരു വിധത്തിലുള്ള ചിന്തയും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആവണക്കെണ്ണ. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ വരള്‍ച്ചയെ പ്രതിരോധിച്ച് മുടിക്ക് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല മുടി പൊട്ടിപ്പോയാല്‍ പുതിയ മുടി വളരുന്നതിനും സഹായിക്കുന്നു ആവണക്കെണ്ണ. രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ ഒരു മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ബലവും ആരോഗ്യവും നല്‍കി മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ മുടിക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും മോചനം നല്‍കുന്നു. ഒരു മുട്ട, ഒരു കപ്പ് പാല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്ത് പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. ഇത് മുടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മുടിയിഴകളെ ബലമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. നല്ലതു പോലെ ഷാമ്പൂ ഇട്ട് കഴുകിക്കളയണം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വളരുന്നതിനും സഹായിക്കുന്നു.

പഴം

പഴം

പഴം ഉപയോഗിച്ചും കേശസംരക്ഷണം നടത്താവുന്നതാണ്. പഴത്തിന് മുടി വളര്‍ച്ചക്ക് സഹായിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് പെട്ടെന്ന് തന്നെ മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. രണ്ട് നല്ലതു പോലെ പഴുത്ത പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്‍പം തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് പെട്ടെന്ന് തന്നെ മുടിയില്‍ നല്ലതു പോലെ ഒട്ടിപ്പോവുന്നു. ശേഷം മസ്സാജ് ചെയ്ത് മുടിയില്‍ തന്നെ ഇത് അരമണിക്കൂറോളം വെക്കുക. അതിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 തൈര്

തൈര്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് തൈര്. തൈര് ഉപയോഗിക്കുന്നത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. തൈര് അല്‍പം ആപ്പിള്‍ സിഡാര്‍വിനീഗര്‍ എന്നിവ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല തിളക്കവും നിറവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിനും മുടിക്കും തൈര് മികച്ച ഗുണം നല്‍കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍ പാടേ മാറ്റി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോയാണ് മറ്റൊന്ന്. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ലതു പോലെ പഴുത്ത ആവക്കാഡോ അല്‍പം പാല്‍ അല്‍പം ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ഈ കൂട്ട് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ ഇത് മുടിയില്‍ വെച്ച ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. മുടി വളരുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട എന്ന് തന്നെ പറയാം. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

കറിവേപ്പില

കറിവേപ്പില

സൗന്ദര്യത്തിന്റെ കാര്യത്തില്‍ കറിവേപ്പില വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തേങ്ങാപ്പാലില്‍ കറിവേപ്പില മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച പിടിപ്പിക്കുക. കറിവേപ്പില നല്ലതു പോലെ അരച്ച് വേണം ചേര്‍ക്കാന്‍. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഗ്രീന്‍ ടീ തന്നെയാണ് മികച്ചത്. ഒരു മുട്ടയുടെ മഞ്ഞ അല്‍പം ഗ്രീന്‍ടീയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു. മുടി വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഇത് നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ഏത് വിധത്തിലും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ.

Story first published: Thursday, May 17, 2018, 12:15 [IST]
X
Desktop Bottom Promotion