For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേനിന് രണ്ട് മിനിട്ട് പരിഹാരം ആയുര്‍വ്വേദത്തില്‍

പേനിനെ ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ പേനില്‍ നിന്നും പരിഹാരം

|

പേനിനെ കൊണ്ട് പ്രതിസന്ധി അനുഭവിക്കുന്നവര്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ നമ്മളില്‍ പലരേയും ബാധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ആയുര്‍വ്വേദത്തില്‍ നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വഴികളുണ്ട്. പേനും ഈരും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണാ ബാധിക്കുന്നത്. പേനിനെ തുരത്താന്‍ എപ്പോഴും പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കാം.

പുരികം കൊഴിയില്ല ഇനി വളരും ഒരാഴ്ചകൊണ്ട്പുരികം കൊഴിയില്ല ഇനി വളരും ഒരാഴ്ചകൊണ്ട്

ഇത്തരം വഴികളാവുമ്പോള്‍ അതൊരിക്കലും മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്നതായിരിക്കില്ല. മാത്രമല്ല ഇത് എല്ലാ വിധത്തിലും പേനിന്റെ ശല്യം പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തൊക്കെ ആയുര്‍വ്വേദ വഴികളാണ് ഇത്തരത്തില്‍ പേനിന് പരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കുന്നത് എന്ന് നോക്കാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പവഴികള്‍ ആയതിനാല്‍ അതൊരിക്കലും മുടിയുടെ വളര്‍ച്ചക്ക് ദോഷമുണ്ടാക്കില്ല എന്നതാണ് സത്യം. എന്തൊക്കെയാണവ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

കേശസംരക്ഷണത്തിനും വെളുത്തുള്ളി വളരെയധികം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല നല്ലതു പോലെ കഴുകാം.

ബേബി ഓയില്‍

ബേബി ഓയില്‍

ബേബി ഓയിലാണ് മറ്റൊരു പരിഹാരം. അല്‍പം ബേബ് ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും എന്ന് സംശയമില്ലാതെ പറയാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് പേനിനെ തുരത്താം. ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയിലും ഒരു ടീസ്പൂണ്‍ ഷാമ്പൂവും മിക്‌സ് ചെയ്ത് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണ കൊണ്ടും നമുക്ക് പൂര്‍ണമായും പേനിനെ ഇല്ലാതാക്കാം. അല്‍പം വേപ്പെണ്ണയും അതേ അളവില്‍ എള്ളെണ്ണയും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ എന്നന്നേക്കുമായി ഇല്ലാതാക്കും. മാത്രമല്ല എല്ലാ വിധത്തിലും ഇത് മുടിയേയും സംരക്ഷിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു. ആര്യവേപ്പില അരച്ച് അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തലയോട്ടിക്ക് നല്ലതു പോലെ ആരോഗ്യം നല്‍കി പേനിനെ മുഴുവനായി ഇല്ലാതാക്കുന്നു.

ഉപ്പ്

ഉപ്പ്

വെറും ഉപ്പ് ഉപയോഗിച്ചും തലയിലെ പേനിനെ തുരത്താം. ഉപ്പില്‍ അല്‍പം വിനാഗിരി മിക്‌സ് ചെയ്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് പേന്‍ മുഴുവന്‍ പോവുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് മുടിയിഴകള്‍ക്ക് ആരോഗ്യവും നല്‍കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒലീവ് ഓയില്‍ വളരെയധികം ഫലപ്രദമാണ്. തലയിലെ പേനിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ തന്നെയാണ് മുന്നില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയോട്ടിയില്‍ തട്ടുന്ന രീതിയില്‍ ഒലീവ് ഓയില്‍ തലയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടി വളരുന്നതിനായി വെളിച്ചെണ്ണ നമ്മളില്‍ പലരും ഉപയോഗിക്കുന്നു. എന്നാല്‍ പേന്‍ കളയാനും നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. ആദ്യം മുടി നല്ലതുപോലെ കഴുകി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം.

English summary

Effective ayurvedic Remedies To Get Rid Of Head Lice

Effective ayurvedic Remedies To Get Rid Of Head Lice fast, read on
X
Desktop Bottom Promotion