Just In
- 10 hrs ago
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- 13 hrs ago
ടോയ്ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?
- 14 hrs ago
വാലിൽ ബൈക്ക് കയറിയിറങ്ങി; പാമ്പ് പിന്തുടർന്നത് 2KM
- 14 hrs ago
വെരിക്കോസ് വെയിനിനു പരിഹാരം യോഗയിലുണ്ട്
Don't Miss
- News
ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
താരൻ കൂടുതലെങ്കിൽ അതിനെ നിയന്ത്രിക്കുന്നതിങ്ങനെ
താരന് പലപ്പോഴും പല വിധത്തിലാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും താരന്റെ പ്രശ്നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുടിയിലെ വൃത്തിയില്ലായ്മയും അഴുക്കും എല്ലാമാണ് പലപ്പോഴും താരന് കാരണമാകുന്നുണ്ട്. താരന് ഒരുതവണ പിടി കൂടിയാല്‍ പിന്നെ വിട്ടു മാറുകയില്ല. ഇത് തന്നെയാണ് പ്രധാന വെല്ലുവിളിയും. എന്നാല്‍ അല്പം കഷ്ടപ്പെട്ടാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.
Most read: എള്ളെണ്ണയും വെളിച്ചെണ്ണയും നരമാറും മാജിക് മിശ്രിതം
അതിലുപരി താരൻ വർദ്ധിച്ചാൽ അത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതിലുപരി അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് പലർക്കും അറിയില്ല. താരൻ വർദ്ധിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിലുപരി താരൻ വർദ്ധിച്ചാൽ അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

താരനെ പ്രതിരോധിക്കാൻ
താരനെ നിയന്ത്രികുക എന്നത് വളരെയധികം പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാൽ താരൻ ഒരു തവണ വന്നാൽ അത് വിട്ടു പോവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത്രക്ക് ശ്രദ്ധിച്ചാൽ മാത്രമേ താരനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.

വൃത്തിയാണ് പ്രധാനം
ആദ്യം ശ്രദ്ധിക്കേണ്ടത് വൃത്തിയാണ് ഏറ്റവും അധികം പ്രധാനപ്പെട്ടത്. എന്നാൽ പലരിലും നനഞ്ഞ മുടിയും മറ്റും താരനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് തല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കാരണം നനഞ്ഞ മുടിയും വിയർപ്പും അഴുക്കും നിറയുന്ന മുടിയിലും താരൻ ഒരു വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.

ചീപ്പ് വൃത്തിയാക്കുക
എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ചീപ്പ് വൃത്തിയാക്കുക എന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. കാരണം ചീപ്പ് ചൂടുവെള്ളത്തിൽ വൃത്തിയാക്കിയെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് താരന് വളരാനുള്ള സാധ്യതയെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫലങ്ങൾ
നിങ്ങളിൽ താരൻ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെങ്കിൽ അത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്തൊക്കെയാണ് താരൻ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍
സാധാരണ എല്ലാവരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ ഇത്തരത്തില്‍ താരന് ഗുരുതരാവസ്ഥയില്‍ ആയതുകൊണ്ടാണ് മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്.

അസഹ്യമായ ചൊറിച്ചില്‍
അസഹ്യമായ ചൊറിച്ചിലാണ് പലപ്പോഴും താരന്റെ അനന്തരഫലം. തലയില്‍ അതികഠിനമായ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ താരന്റെ ശല്യം അതിഭീകരമാണ് എന്ന് മനസ്സിലാക്കാം.

വെളുത്ത പൊടികള്‍
ശരീരത്തിലും ഷോള്ഡറിലും മറ്റും വെളുത്ത പൊടികള്‍ കാണപ്പെടുന്ന അവസ്ഥ വളരെ ഭീകരമാണ്. പലര്‍ക്കുമിടയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതെങ്കില്‍ ഇത് പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്.