For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ അവസ്ഥ ഗുരുതരം

താരന്‍ മുടിയെ മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്കുണ്ടാക്കുന്നു

|

താരന്‍ എന്ന് പറയുന്നത് നമുക്കൊട്ടും പരിചയം ഇല്ലാത്ത ഒരു വാക്കല്ല. പലപ്പോഴും നമ്മുടെ ഉള്ളയ സൈ്വര്യവും സമാധാനവും എല്ലാം ഇല്ലാതാക്കാന്‍ കാരണമാകുന്ന ഒന്നാണ് താരന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതിനെ എങ്ങനെയെങ്കിലും മാറ്റിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. അതിനായി പലരും കഠിനമായ വഴികള്‍ പോലും തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വഴികളില്‍ പലതും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതും. താരന്‍ വന്നാല്‍ പിന്നെ അത് മാറാന്‍ എത്ര തലകുത്തി മറിഞ്ഞാലും നടക്കില്ല. പിന്നെ നമ്മുടെ ജീവിതം ആന്റിഡാന്‍ഡ്രഫ് ഷാമ്പൂകളിലും താരനെതിരെയുള്ള പോരാട്ടത്തിലും ആയിരിക്കും.

താരന്‍ എന്ന് പറയുന്നത് തലയില്‍ മാത്രമല്ല തോളിലും കണ്‍പീലിയിലും മുഖത്തും എന്ന് വേണ്ട പലപ്പോഴും ദേഹത്ത് ആകെക്കൂടെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. നമ്മള്‍ ഗൗനിക്കാതെ താരനെ വെറുതേ വിടുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമായി മാറുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. എങ്ങനെയെങ്കിലും താരനെ മാറ്റിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ പലപ്പോഴും പല വിധത്തിലുള്ള ഷാമ്പൂവും മറ്റും ഉപയോഗിക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയായിരിക്കും. താരന്‍ പോവുന്നതോടൊപ്പം തന്നെ മുടിയും പോവുന്നു.

പ്രായംകുറക്കുന്ന മന്ത്രം ഇതാണ്, അറിഞ്ഞിരിക്കൂപ്രായംകുറക്കുന്ന മന്ത്രം ഇതാണ്, അറിഞ്ഞിരിക്കൂ

എന്നാല്‍ താരനെ കളയാതെ വെച്ചോണ്ടിരുന്നാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് പിന്നീട് മാറുകയേ ഇല്ല എന്നതാണ് സത്യം. താരന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും നമ്മള്‍ അനുഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിനുള്ള ചികിത്സ വേറെ തുടങ്ങേണ്ടി വരും. ഇത്തരത്തില്‍ താരന്‍ ഗുരുതരമാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അസഹനീയമായ ചൊറിച്ചില്‍

അസഹനീയമായ ചൊറിച്ചില്‍

തല ചൊറിയുന്നത് തന്നെ നല്ല ശീലമല്ല. എന്നാല്‍ സഹിക്കാന്‍ പറ്റാത്ത ചൊറിച്ചില്‍ ആണെങ്കിലോ, അതിന് പിന്നില്‍ താരന്‍ തന്നെ എന്ന് ഉറപ്പിച്ചോളൂ. തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതാണ് താരന്റെ ആദ്യ പടി. എന്നാല്‍ ഇത് പലപ്പോഴും കൂട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും പ്രശ്‌നമുണ്ടാക്കുന്നത്. ഇതുണ്ടാക്കുന്ന നാണക്കേട് പറയാന്‍ പറ്റാത്തതായിരിക്കും. സമൂഹത്തില്‍ നമുക്ക് മാനക്കേടുണ്ടാക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാരണമാകുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനായി താരനെ എങ്ങനെ കളയാം എന്ന കാര്യം അറിഞ്ഞിരിക്കണം.

മുഖക്കുരു

മുഖക്കുരു

താരനും മുഖക്കുരുവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാല്‍ സത്യമാണ്. താരന്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാകുന്നു. താരന്‍ കൂടി വരുന്നതിലൂടെ പലപ്പോഴും മുഖക്കുരു എന്ന പ്രശ്‌നത്തേയും നമ്മള്‍ അനുഭവിക്കേണ്ടതായി വരുന്നു. താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവും പ്രധാന വില്ലനാണ്. മുഖത്തേക്ക് പാറിവരുന്ന താരനാണ് ഇത്തരത്തില്‍ മുഖക്കുരു ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ഇതിനെ ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കേണ്ടത് സത്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നത് വളരെ അത്യാവശ്യമാണ്.

ചൂടുകുരു

ചൂടുകുരു

ഈ കാലാവസ്ഥയില്‍ ചൂടുകുരു ഉണ്ടാവുന്നത് വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ താരന്‍ ഇത്തരത്തിലൊരു അവസ്ഥയെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. താരന്റെ വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രധാന പ്രശ്‌നമാണ് ചൂടുകുരു. മുടിയിഴകള്‍ പുറത്ത് വീഴുന്ന ഭാഗങ്ങളിലും ചൂടുകുരു ഉണ്ടാവുന്നതിന്റെ പ്രധാന കാരണം താരനാണ്. താരന്‍ പോയാലല്ലാതെ ഇത്തരം കുരുക്കളില്‍ നിന്നും മോചനം ഉണ്ടാവില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും താരനെ ഇല്ലാതാക്കുന്നതിന് ശ്രമിക്കണം. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയിരിക്കണം.

മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം

മുടിയില്‍ എണ്ണമയം ഉള്ളതും താരന് വളരാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നതിന് തുല്യമാണ്. എണ്ണമയമുള്ള മുടിയാണ് താരന്റെ കാരണക്കാരന്‍. ഷാമ്പൂ ഇട്ടാലും പലപ്പോഴും മുടി ഓയിലി ആയി തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ മുടിയിലെ എണ്ണമയം കളയാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇത് പല വിധത്തില്‍ മുടിക്ക് തന്നെ ദോഷമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും മുടിയിലെ എണ്ണമയം മുടിയില്‍ അഴുക്കും മറ്റും പറ്റിപ്പിടിച്ചിരിക്കാന്‍ കാരണമാകുന്നു. ഇത് താരന്‍ വര്‍ദ്ധിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യവും നശിക്കുന്നു താരന്റെ വളര്‍ച്ചയും കൂടുന്നു. ഇത് രണ്ടും പല വിധത്തില്‍ കേശസംരക്ഷണത്തിന് വില്ലനായി പിന്നീട് മാറുന്നു.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ സഹിക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം മുടി കൊഴിയുന്നത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടാവാം. ഇതില്‍ പ്രാനപ്പെട്ട ഒന്നാണ് താരന്‍. താരന്‍ മൂലം പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ താരന്‍ ഉള്ളവര്‍ക്ക് നിസ്സംശയം പറയാം മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതും താരനാണെന്ന്. താരന്‍ മൂലമുണ്ടാകുന്ന തലചൊറിച്ചിലാണ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നത്. മാത്രമല്ല താരന്‍ അഴുക്കും പൊടിയും പറ്റിയിരിക്കുമ്പോള്‍ തന്നെ അത് മുടി കൊഴിച്ചിലിലേക്ക് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തെ വില്ലനായി മാറ്റുന്നു എന്നത് സംശയമില്ലാത്ത ഒന്നാണ്.

 കണ്ണിലെ ഇന്‍ഫെക്ഷന്‍

കണ്ണിലെ ഇന്‍ഫെക്ഷന്‍

കണ്ണില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിനും താരന് കാരണമാകുന്നു. പലപ്പോഴും താരന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണ്ണിനു വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കണ്‍പീലികളില്‍ വരെ ഇത്തരത്തില്‍ താരന്‍ ഉണ്ടാകുന്നു. ഇത് കണ്ണിന് മറ്റ് അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇന്‍ഫെക്ഷന്‍, ചൊറിച്ചില്‍, ്‌ലര്‍ജി തുടങ്ങിയവ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു.

സോറിയാസിസ്

സോറിയാസിസ്

താരന്റെ ഉപദ്രവം കൂടുതലുള്ളവരില്‍ കാണുന്ന ഒന്നാണ് സോറിയാസിസ്. ഇത് വര്‍ദ്ധിപ്പിക്കുന്നതിന് ആക്കം കൂട്ടുന്ന ഒന്നാണ് താരന്‍. അതുകൊണ്ട് തന്നെ താരനെ ഇല്ലാതാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സോറിയാസിസ് ഉണ്ടാകുന്നതിനും താരന്‍ കാരണമാകും. താരന്‍ മൂലം ചെവിയുടെ പുറകില്‍ സോറിയാസിസ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് താരനെ പൂര്‍ണമായും മാറ്റുന്നതിനുള്ള വഴികളാണ് ആലോചിക്കേണ്ടത്.

English summary

Dandruff Causing Serious issues

Dandruff makes types of skin problems like eczema and psoriasis. Here in this article we have listed some serious issues of dandruff.
Story first published: Tuesday, May 15, 2018, 10:17 [IST]
X
Desktop Bottom Promotion