For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ കര്‍പ്പൂരം; താരന്‍ കളയാന്‍ 10മിനിട്ട്

വെറും പത്ത് മിനിട്ടിനുള്ളില്‍ താരനെ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണയിലും കര്‍പ്പൂരത്തിലും

|

താരന്‍ എന്നും എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇത് പല തരത്തിലാണ് നമ്മളെ ആക്രമിക്കുന്നത്. ചര്‍മ്മത്തില്‍ വരെ താരന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും വില്ലനാവുന്നു. അതുകൊണ്ട് തന്നെ താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള എണ്ണകളും ഷാമ്പൂകളും താരന്‍ മാറ്റും എന്നറിഞ്ഞ് പലപ്പോഴും അത് വാങ്ങിത്തേച്ച് ഉള്ള മുടിയും കളയുകയാണ് പലപ്പോഴും സംഭവിക്കുന്നത്.

എന്നാല്‍ ഇനി താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മരുന്നുകളില്‍ ചിലതുണ്ട്. ഇത് എല്ലാ വിധത്തിലും തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം കൂടി ചേര്‍ത്താല്‍ അത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

കറിവേപ്പില മോരില്‍ അരച്ച് മുടിയില്‍ തേക്കാംകറിവേപ്പില മോരില്‍ അരച്ച് മുടിയില്‍ തേക്കാം

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ വെളിച്ചെണ്ണ വിദ്യ. വെൡച്ചെണ്ണ ഉപയോഗിക്കുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കൂടി നല്‍കുന്നു. ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണും കര്‍പ്പൂരവും ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

വെളിച്ചെണ്ണയും കര്‍പ്പൂരവും

വെളിച്ചെണ്ണയും കര്‍പ്പൂരവും

വെളിച്ചെണ്ണയും കര്‍പ്പൂരവും മിക്‌സ് ചെയ്ത് തേക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. അതിനായി എന്ത് ചെയ്യണമെന്ന് നോക്കാം. അരക്കപ്പ് വെളിച്ചെണ്ണയില്‍ ഒരു ടേബിള്‍ സ്പൂണ്‍ കര്‍പ്പൂരം മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ അടച്ച് മുറുക്കി കെട്ടി വെക്കണം. പിന്നീട് ഈ എണ്ണ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇത് താരന്‍ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

എന്നും രാവിലെ കുളിക്കാന്‍ പോവുന്നതിനു മുന്‍പ് അല്‍പം കര്‍പ്പൂരമിട്ട് തയ്യാറാക്കിയ വെളിച്ചെണ്ണ കൈയ്യില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പത്ത് മിനിട്ടിനു ശേഷം മുടി കഴുകണം. ഇത് എല്ലാ വിധത്തിലും താരനെ വേരോടെ ഇല്ലാതാക്കുന്നു. താരന്‍ പോവാന്‍ വെറും പത്ത് മിനിട്ട് മാത്രം മതി.

മുടിയിലും സ്‌ക്രബ്ബ്

മുടിയിലും സ്‌ക്രബ്ബ്

നല്ലൊരു സ്‌ക്രബ്ബര്‍ ആണ് ഈ കര്‍പ്പൂര വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം തലയോട്ടിയിലെ മൃതകോശങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ മുടി വളര്‍ച്ചയുണ്ടാവും. അതുകൊണ്ട് തലയില്‍ ഈ എണ്ണ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് നല്ല രീതിയില്‍ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഈരും പേനും മാറുന്നു

ഈരും പേനും മാറുന്നു

ഈരും പേനും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് കര്‍പ്പൂരമിട്ട വെളിച്ചെണ്ണ. ഇത് കൊണ്ട് ഏത് ഒളിഞ്ഞിരിക്കുന്ന ഈരിനേയും പേനിനേയും നമുക്ക് ഇല്ലാതാക്കാം. പാര്‍ശ്വഫലങ്ങളും ഇല്ല.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ കര്‍പ്പൂരം കൂടി ചേരുമ്പോള്‍ അത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍ മാറ്റുന്നതിന് സഹായിക്കുന്നു കര്‍പ്പൂര വെളിച്ചെണ്ണ. പല കാരണങ്ങള്‍ കൊണ്ട് തലയില്‍ ചൊറിച്ചില്‍ ഉണ്ടാവാം. മുടിയിലെ അഴുക്ക് കാരണം പലപ്പോഴും ചൊറിച്ചില്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ.

 മുടി വളരാന്‍

മുടി വളരാന്‍

മുടി വളര്‍ത്തുന്നതിനും വെളിച്ചെണ്ണയേക്കാള്‍ മികച്ച ഒരു വസ്തു ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ മുടി വളരുന്നതിന് വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ ഇത് സഹായിക്കുന്നു.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കര്‍പ്പൂര വെളിച്ചെണ്ണ. കര്‍പ്പൂര വെളിച്ചെണ്ണ ഇട്ട് മുടി മസ്സാജ് ചെയ്യുന്നത് പല വിധത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് എല്ലാ വിധത്തിലും മുടിയുടെ അറ്റം പിളരുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു.

മുടി കൊഴിച്ചില്‍ മാറ്റാന്‍

മുടി കൊഴിച്ചില്‍ മാറ്റാന്‍

മുടി കൊഴിച്ചിലാണ് മറ്റൊന്ന്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. എല്ലാ വിധത്തിലും ഇത് മുടിയുടെ ആ രോഗ്യം വര്‍ദ്ധിപ്പിച്ച് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

വേരുകള്‍ക്ക് ബലം

വേരുകള്‍ക്ക് ബലം

മുടിയുടെ വേരുകള്‍ക്ക് ബലമില്ലാത്തതാണ് പലപ്പോഴും മുടി കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നത്. എന്നാല്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ തേക്കുന്നതിലൂടെ മുടിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വേരുകള്‍ക്ക് ബലം ലഭിച്ചാല്‍ അത് മുടി വളര്‍ച്ച ത്വരിത ഗതിയില്‍ ആക്കുന്നു.

ഉപയോഗിക്കുന്നത് എങ്ങനെ

ഉപയോഗിക്കുന്നത് എങ്ങനെ

മുടിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം. താരന്റെ കാര്യത്തില്‍ ഒരു ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാവുന്നതാണ്. എന്നാല്‍ മറ്റ് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

English summary

Coconut Oil With Camphor To Treat Dandruff And Hair Loss

Coconut oil and camphor is a god solution to remove dandruff and stop hair loss. Take a spoon camphor and half cup oil mix.
Story first published: Friday, March 2, 2018, 13:00 [IST]
X
Desktop Bottom Promotion