വെളിച്ചെണ്ണയും ഉപ്പും മുട്ടോളം മുടിക്ക്‌

Subscribe to Boldsky

മുടി വളരുന്നതും മുടിയുടെ സൗന്ദര്യ പ്രശ്‌നങ്ങളുമാണ് പലരുടേയും സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ ആരോഗ്യം. മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.മുടി കൊഴിച്ചില്‍, താരന്‍, നരച്ച മുടി തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കേശസംരക്ഷണത്തില്‍ പലരും അനുഭവിക്കാറുള്ളത് എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ മാറ്റി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

അതിനായി പല വിധത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം.എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി നമ്മള്‍ എത്തുന്നത് ഉള്ള മുടിക്ക് പോലും പാരയാവുന്ന മാര്‍ഗ്ഗങ്ങളിലാണ്. എന്നാല്‍ ഇനി മുടിയുടെ പ്രതിസന്ധി വെളിച്ചെണ്ണയിലൂടെ തന്നെ ഇല്ലാതാക്കാം.

അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. വെളിച്ചെണ്ണ് പല വിധത്തിലും നല്ലൊരു സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വെളിച്ചെണ്ണയിലൂടെ എങ്ങനെ മുടിക്ക് സംരക്ഷണം നല്‍കാം എന്ന് നോക്കാം.

വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും

കേശസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ഇത് കൊണ്ട് ഏത് വിധത്തിലും ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വെളിച്ചെണ്ണ മികച്ചതാണ്. വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് കേശസംരക്ഷണത്തിന് പ്രതിവിധി കാണാം. രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഇത്തരത്തില്‍ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

മോയ്സ്ചുറൈസ് നിലനിര്‍ത്താന്‍

മോയ്സ്ചുറൈസ് നിലനിര്‍ത്താന്‍

മുടിയുടെ മോയ്സ്ചുറൈസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണയും തേന്‍

വെളിച്ചെണ്ണയും തേന്‍

വെളിച്ചെണ്ണും തേനും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും ചെയ്യുന്നു.

 വെളിച്ചെണ്ണ താരന്‍ പോവാന്‍

വെളിച്ചെണ്ണ താരന്‍ പോവാന്‍

താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേകിഷിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

 തേങ്ങാപ്പാലും വെളിച്ചെണ്ണയും

തേങ്ങാപ്പാലും വെളിച്ചെണ്ണയും

തേങ്ങാപ്പാലും വെളിച്ചെണ്ണയും ഇത്തരത്തില്‍ മുടിക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു.

തേങ്ങാപ്പാല്‍ ഷാമ്പൂ

തേങ്ങാപ്പാല്‍ ഷാമ്പൂ

തേങ്ങാപ്പാല്‍ ഷാമ്പൂവാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍കപ്പ് ഒലീവ് ഓയിലും അല്‍പം ചൂടുവെള്ളവുമാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മിക്‌സ് ചെയ്ത് തേക്കുന്നത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒലീവ് ഓയിലും തേങ്ങാപ്പാലും നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലേക്ക് ഈ മിശ്രിതം നല്ലതു പോലെ ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ ഇത് തേച്ച് പിടിപ്പിക്കാം. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: hair hair care oil
    English summary

    ways to use coconut oil for hair growth

    here are some coconut oil tricks for hair growth, read on
    Story first published: Sunday, July 8, 2018, 12:35 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more