Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
അകാല നര പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്തു പ്രത്യേകിച്ചും ഇളംതലമുറയെ വരെ അലട്ടുന്ന പ്രശ്നമാണിത്. അകാല നരയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്ട്രെസ് വരെയുള്ള പല കാര്യങ്ങളും ഉള്‍പ്പെടുന്നു. തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലാത്തത്, അവശ്യ പോഷകങ്ങളുടെ കുറവ്, തലയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ എ്ന്നിവയെല്ലാം മുടി നരയ്ക്കാന്‍ കാരണമാകുന്നു.
മുടിയുടെ നര ഒഴിവാക്കാന്‍ ഡൈ പോലുള്ള കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് മുടിയ്ക്ക് ദോഷം വരുത്തുമെന്നും മാത്രമല്ല, ഇതിലെ കെമിക്കലുകള്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
മുടി നര ഒഴിവാക്കാന്‍ തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഫലം നല്‍കുകയും ചെയ്യും.
മുടിയുടെ സംരക്ഷണത്തിന് പണ്ടു മുതല്‍ പ്രയോഗിച്ചു വന്നിരുന്ന വഴിയാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണയോളം മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന മറ്റൊരു വഴികളുമില്ലെന്നു വേണം, പറയാന്‍. വെളിച്ചെണ്ണ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം നല്‍കും.
നര മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ. പല തരം രീതികളിലൂടെ വെളിച്ചെണ്ണ അകാല നരയ്ക്കുളള പരിഹാരമായി പ്രയോഗിയ്ക്കാം.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
3 ടീസ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1 ടീസ്പൂണ്‍ കര്പ്പൂരത്തുളസിയെണ്ണയുമാണ് ഇതിനായി വേണ്ടത്. ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തുക. പിന്നീട് ചെറുതായി ചൂടാക്കുക. ഒരു സ്റ്റീല്‍കിണ്ണം ചൂടാക്കിയെടുത്ത് ഇതിലൊഴിച്ചാലും മതി, എണ്ണ ചൂടാകും. പിന്നീടിത് ശിരോചര്‍മം മുതല്‍ മുടിയുടെ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. നരയുള്ള ഭാഗത്തു നല്ലപോലെ.
അടുപ്പിച്ചു കുറച്ചു നാള് ചെയ്താല്‍ ഗുണം തീര്‍ച്ച.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
സവാളനീരും വെളിച്ചെണ്ണയ്ക്കൊപ്പം ചേര്‍ന്നാല്‍ മുടിയുടെ നരയ്ക്കുള്ള പരിഹാരമാകും. വെളിച്ചെണ്ണയില്‍ സവാള നീരു ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുന്നതും മുടി നര ഒഴിവാക്കാനും മുടി വളരാനും നല്ലതാണ്. വെളിച്ചെണ്ണ ചൂടാക്കി വാങ്ങി സവാള നീരു ചേര്‍ക്കാം.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരും ബദാം ഓയിലും ചേര്‍ത്തിളക്കി ഉപയോഗിയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കി വാങ്ങി വേണം മറ്റുള്ളവ ചേര്‍ക്കാന്‍. തലയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
വെളിച്ചെണ്ണ, മുട്ട എന്നിവ കലര്‍ത്തിയും നരയ്ക്കുള്ള പരിഹാരം കണ്ടെത്താം. മുടികൊഴിച്ചില്‍ തടയാനും സഹായിക്കും. മുട്ടയിലെ സിങ്ക്, പൊട്ടാസ്യം, സെലേനിയം, അയോഡിന്‍ എന്നിവ മുടിവളര്‍ച്ചയെ ത്വരിതപ്പെടുന്നവയാണ്. മുട്ടയില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, അല്പം തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവയുപയോഗിച്ചും നരയ്ക്കുള്ള പരിഹാരം കണ്ടെത്താം. വെളിച്ചെണ്ണ ചൂടാക്കി മാറ്റിവച്ച് ഇതിലേയ്ക്കു നാരങ്ങാനീര് ചേര്‍ത്തിളക്കി ഇളം ചൂടോടെ ശിരോചര്‍മത്തിലും തലയിലും തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇതു ചെയ്യുക.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ
ഒരു കപ്പു വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പിലയിട്ടു തിളപ്പിച്ച് ഇളംചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.ഇതു മുടി നരയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.



Click it and Unblock the Notifications