For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോൾ ശ്രദ്ധിച്ചാൽ മുടിയുടെ ആരോഗ്യം കാക്കാം

|

നിങ്ങൾ മുടി കഴുകാൻ പാലിക്കുന്ന രീതി ശരിയാണോ ? മുടി കഴുകുന്നതിൽ എന്തെങ്കിലും പ്രത്യേക രീതി പാലിക്കേണ്ടതുണ്ടോ? ഇത്തരം കാര്യങ്ങൾക്കെല്ലാം നിങ്ങൾക്കുള്ള മാർഗ്ഗനിർദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് . ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ എല്ലാവരും സ്വന്തം മുടി കഴുകാനുള്ള ഒരു പ്രത്യേക മാർഗം ശീലിച്ചത് കൊണ്ട് വളർന്നു വലുതായാലും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നു.

g

എന്നാൽ, മുടി കഴുകുന്നതിൽ നമ്മൾ ഒരു മാർഗം മാത്രം ഉപയോഗിക്കുന്നത് തെറ്റല്ല, എങ്കിലും, ഈ മാർഗങ്ങൾ മുടിയെ തകരാറിലാകുമ്പോൾ പ്രശ്നം അവിടെ തുടങ്ങും. നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതോ അല്ലെങ്കിൽ മുടി കൊഴിയുന്നതോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ എന്തെങ്കിലും കുഴപ്പം കണ്ടെത്തി അവയെ മാറ്റാൻ നിർബന്ധിതരാകും. ഇതിലൂടെ ചിലപ്പോൾ ഉൽപ്പന്നങ്ങളുടെ പ്രശനങ്ങൾ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ, അവയുടെ പരിഹാരങ്ങൾ കാണാൻ സാധിച്ചെന്നു വരില്ല. മുടി കഴുകുന്നതിനും അത് ഉണക്കുന്നതിനും പൊതുവെ ഉപയോഗിക്കുന്ന മാർഗങ്ങൾ ഒന്ന് മാറ്റി നോക്കൂ.. ആഴ്ചകൾ കൊണ്ട് അത് നിങ്ങളുടെ മുടിയിൽ പല നല്ല മാറ്റങ്ങളും സൃഷ്ടിച്ചേക്കാം. നിങ്ങളുടെ മുടി ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിന് മുടി കഴുകുന്നതിനുള്ള ചില നല്ല മാർഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.. അവയെ പിന്തുടരൂ...

തലമുടി താളി(ഷാംപൂ) ചെയ്യുന്നതിനുള്ള നുറുങ്ങുവിദ്യകൾ

തലമുടി താളി(ഷാംപൂ) ചെയ്യുന്നതിനുള്ള നുറുങ്ങുവിദ്യകൾ

താളി(ഷാംപൂ) ചെയ്യുന്നതിന് മുൻപ് മുടി ആവി കൊള്ളുക : നമ്മുടെ തലയോട്ടിയിലെ സുഷിരങ്ങൾ സാധാരണയായി എണ്ണയും അഴുക്കും കൊണ്ട് അടഞ്ഞുപോവുന്നു.

അതുകൊണ്ട് തന്നെ തലയോട്ടിയും മുടിയും വൃത്തിയാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആവി പിടിക്കുക എന്നതാണ്. ഇത് ചെയ്യാൻ, ചൂടുവെള്ളത്തിൽ ഒരു തോർത്ത്‌ അല്ലെങ്കിൽ ടവൽ മുക്കി അതിലെ വെള്ളം പിഴിഞ്ഞ് കളയുക, കുളിക്കുന്നതിനു മുൻപ് 20മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ തല ഈ തൂവാല കൊണ്ട് പൊതിയുക.

 തണുത്തതോ അല്ലെങ്കിൽ ഇളംചൂട് വെള്ളമോ ഉപയോഗിക്കുക :

തണുത്തതോ അല്ലെങ്കിൽ ഇളംചൂട് വെള്ളമോ ഉപയോഗിക്കുക :

തലയോട്ടിയിലും മുടിയിലും ചൂടുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത് വളരെ ദോഷം ചെയ്യുമെന്ന് നിങ്ങൾക്കറിയാവുന്നതാണ്. അത് മുടിക്ക് കൂടുതൽ സൗന്ദര്യം നൽകുന്ന വസ്തുക്കൾ ആയാലും. ഇത് ചൂടുവെള്ളത്തിന്റെ കാര്യത്തിലും ഒരു പോലെയാണ്.

ചൂടുവെള്ളത്തിൽ നിന്നുള്ള ചൂട് സാധാരണ എണ്ണമയം ഇല്ലാതാക്കാനും, തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കാനും അതിൽ നിന്നും എല്ലാ ജലാംശത്തെയും പുറത്തു കളയാനും സഹായിക്കും. മറുവശത്ത്, ഇളം ചൂടുള്ളതോ അല്ലെങ്കിൽ തണുത്തതോ ആയ വെള്ളത്തിൽ കഴുകുന്നത് തലയോട്ടിയിലെ സുഷിരങ്ങൾ അടച്ചു ജലാംശം നിലനിർത്തി മുടിയെ വരൾച്ചയിൽ നിന്നും സംരക്ഷിക്കും. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മിനുസവും നല്കുന്നു. കൂടാതെ ഇത് മുടി ചുരുളുന്നത് തടയുകയും ചെയ്യുന്നു.

പാരാബെൻ, എസ് എൽ എസ് ഇല്ലാത്ത താളി(ഷാംപൂ) ഉപയോഗിക്കുക:

പാരാബെൻ, എസ് എൽ എസ് ഇല്ലാത്ത താളി(ഷാംപൂ) ഉപയോഗിക്കുക:

സൾഫേറ്റുകൾ (എസ് എൽ എസ്), പാരാബെൻ എന്നിവ ഇല്ലാത്ത താളി(ഷാംപൂ)കൾ മാത്രമേ ഉപയോഗിക്കാവൂ എന്നതിനെക്കുറിച്ചു ആരെങ്കിലും പറയുന്നതെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാവണം. പാരാബെൻ കേടു വരാതിരിക്കാൻ അല്ലെങ്കിൽ സംരക്ഷിക്കുന്നതിന് ചേർക്കുമ്പോൾ, എസ് എൽ എസ് പത രൂപപ്പെടാൻ ഉപയോഗിക്കുന്നു.

ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ അസ്വസ്ഥതക്കും അലർജിക്കും കാരണമാണെന്ന് ദീർഘ കാലങ്ങളായി പറയപ്പെടുന്നു. ഇവ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ, കുട്ടികളിലെ കാഴ്ച ഇല്ലാതാക്കുമെന്നും അടുത്തിടെയുള്ള പഠനങ്ങൾ കാണിക്കുന്നു. അതിനാൽ, എസ് എൽ എസ്, പാരാബെൻ എന്നിവ ഇല്ലാത്ത ജൈവമായ താളി(ഷാംപൂ) ഉപയോഗിക്കുന്നതാണ് നല്ലത്.

 തലയോട്ടിയിൽ മാത്രം താളി(ഷാംപൂ) ഉപയോഗിക്കുക :

തലയോട്ടിയിൽ മാത്രം താളി(ഷാംപൂ) ഉപയോഗിക്കുക :

താളി അല്ലെങ്കിൽ ഷാംപൂ, ഇവയുടെ ലക്ഷ്യം നമ്മുടെ തലയിൽ നിന്ന് അഴുക്കും നിർജ്ജീവമായ ചർമ്മ കോശങ്ങളും നീക്കം ചെയ്ത് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാം കാര്യങ്ങളും ഒരുക്കിയെടുക്കുക എന്നതാണ്.

നിങ്ങളുടെ തലയോട്ടിയിൽ അല്ലാതെ തലമുടിയിൽ ഷാംപൂ ഉപയോഗിച്ചാൽ അത് തലമുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും അവ ഉണങ്ങി, വരണ്ട്, ജീവനില്ലാത്തതുപോലെ തോന്നിക്കുകയും ചെയ്യും. അതുകൊണ്ട് താളി(ഷാംപൂ) കയ്യിൽ കാൽഭാഗം എടുത്ത് അത് നിങ്ങളുടെ തലയോട്ടിയിലും മുടിയുടെ വേരുകളിലും പതയുന്നതു വരെ മൃദുവായി ഉരസുക.

 താളി(ഷാംപൂ) ഉപയോഗിക്കുന്ന സമയത്ത് മൃദുവായി തിരുമ്മുക :

താളി(ഷാംപൂ) ഉപയോഗിക്കുന്ന സമയത്ത് മൃദുവായി തിരുമ്മുക :

താളി പതയുമ്പോൾ വിരലുകൾകൊണ്ട് തലയോട്ടിയിൽ വൃത്താകൃതിയിൽ മൃദുവായി തിരുമ്മുക. ഇത് മുടിയിലെയും തലയോട്ടിയിലെയും അഴുക്ക് കളയാനും രക്തചംക്രമണം മെച്ചപ്പെടുത്തി തലമുടി തഴച്ചു വളരാനും സഹായിക്കും.

 നിങ്ങളുടെ മുടി എല്ലാ ദിവസവും കഴുകരുത്:

നിങ്ങളുടെ മുടി എല്ലാ ദിവസവും കഴുകരുത്:

മിക്ക ഷാംപൂ(താളി)കളിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഉപയോഗിക്കുമ്പോൾ മുടി വളരെ വരളാനും പൊട്ടുന്നതിനും ഇടയാക്കും.

അതിനാൽ, നിങ്ങളുടെ മുടി ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴുകി വൃത്തിയാക്കുന്നതാണ് നല്ലതാണ്. ഇത് മുടിയിൽ ഏതവസ്ഥയിലും ജലാംശം നിലനിർത്തുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യും.

 താളി(ഷാംപൂ) ഉപോയോഗിക്കുന്ന സമയം നീട്ടരുത്:

താളി(ഷാംപൂ) ഉപോയോഗിക്കുന്ന സമയം നീട്ടരുത്:

തലമുടി നനഞ്ഞു കഴിഞ്ഞാൽ അത് അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കും. അതുകൊണ്ട്, മുടി നനഞ്ഞു കഴിഞ്ഞാൽ 15 മിനുട്ടിനുള്ളിൽ താളി(ഷാംപൂ) ഉപയോഗിച്ച് മുടി വൃത്തിയാക്കി എടുക്കേണ്ടതാണ്, അല്ലെങ്കിൽ മുടിയുടെ അറ്റം പിളരുകയും നശിക്കുകയും ചെയ്യുന്നതാണ്.

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള നുറുങ്ങു വിദ്യകൾ

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള നുറുങ്ങു വിദ്യകൾ

കുളിക്കുന്നതിനു മുൻപ് മുടിയിൽ എണ്ണ ഉപയോഗിക്കുക : സ്വാഭാവികമായി മുടിയിലെ ജലാംശവും ആരോഗ്യവും നിലനിർത്തുന്നതിന് ഏറ്റവും നല്ല മാർഗ്ഗമാണ് എണ്ണ കൊണ്ടുള്ള തടവൽ. വെളിച്ചെണ്ണ, ബദാം എണ്ണ, ഒലിവ് എണ്ണ, എന്നിവ മുടിയിൽ തേക്കാൻ ഉപയോഗിക്കാം. ഈ എണ്ണ നിങ്ങളുടെ തലമുടിയുടെ സുഷിരങ്ങളിൽ നുഴഞ്ഞു കയറുകയും, മുടിയെ പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ മുടിക്ക് നല്ല മൃദുത്വം, തിളക്കം, ഒപ്പം മുടി ചുരുളുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

 കണ്ടിഷനിംഗ് ചെയ്യുന്നതിന് മുൻപ് ഉണങ്ങിയ ടവൽ ഉപയോഗിക്കുക :

കണ്ടിഷനിംഗ് ചെയ്യുന്നതിന് മുൻപ് ഉണങ്ങിയ ടവൽ ഉപയോഗിക്കുക :

ഈ പറയുന്ന കാര്യം നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം, പക്ഷേ ഇത് നിങ്ങളുടെ മുടി ചുരുളുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ചതിന് ശേഷം ഒരു ഉണങ്ങിയ തൂവാല എടുത്ത് കഴുത്തിനു പിന്നിൽ നിന്നും എല്ലാ ജലാംശവും കളയുക, തുടർന്ന് കണ്ടിഷണർ ഉപയോഗിക്കുക. ടവൽ കൊണ്ട് ഉണക്കിയ മുടിയിൽ കൂടുതൽ എളുപ്പത്തിൽ കണ്ടിഷണർ ആഗിരണം ചെയ്യപ്പെടുകയും, മുടി ചുരുളുന്നത് തടയുകയും ചെയ്യും.

കണ്ടിഷണർ വളരെയധികം ഉപയോഗിക്കരുത് : കൂടുതൽ കണ്ടിഷണർ ഉപയോഗിക്കുന്നത് മുടിയെ വഴുവഴുപ്പുള്ളതാക്കുകയും കൂടുതൽ ഭാരം തോന്നിക്കുകയും ചെയ്യും.

തലയോട്ടിയിൽ കണ്ടിഷണർ പ്രയോഗിക്കരുത് : ഇത് ഒരുപാട് തവണ നിങ്ങൾ ഇത് കേട്ടിട്ടുണ്ടാകും, എന്നാൽ ഞാൻ ഇത് വീണ്ടും ഇവിടെ ആവർത്തിക്കുകയാണ് - നിങ്ങളുടെ തലയോട്ടിയിൽ കണ്ടീഷണർ പ്രയോഗിക്കരുത്. കാരണം, ഇത് തലയോട്ടിയിൽ രൂപം കൊണ്ട് സുഷിരങ്ങൾ അടയ്ക്കുന്നു. ഇത് മുടി വളർച്ച തടയുകയും, മുടികൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും.

കണ്ടിഷണർ കൂടുതൽ സമയം നിർത്താൻ അനുവദിക്കരുത് : കണ്ടിഷണർ കൂടുതൽ സമയം മുടിയിൽ ഇരുന്നാൽ ഇത് മുടിയെ മൃദുവാകുകയും ജലാംശം നിലനിർത്തുകയും ചെയ്യും എന്നൊരു തെറ്റായ ധാരണ നിങ്ങൾക്കുണ്ടോ? നനഞ്ഞ തലമുടിയുടെ സുഷിരങ്ങൾ തുറന്നിരിക്കുമ്പോൾ കണ്ടിഷണർ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ, കണ്ടിഷണറിനു ഇതിൽ കൂടുതലായി തുളച്ചുകയറാൻ യാതൊരു വഴിയുമില്ല. വാസ്തവത്തിൽ, കുറേ നേരത്തേക്ക് കണ്ടിഷണർ തലമുടിയിൽ ഇരിക്കുന്നത് നിങ്ങളുടെ മുടി വഴുവഴുപ്പുള്ളതാക്കും.

ഓരോ രണ്ടാഴ്ചയിലും മുടി നന്നായി വൃത്തിയാക്കുക : കുറഞ്ഞത് ഓരോ രണ്ടാഴ്ച കൂടുമ്പോഴും നിങ്ങൾ മുടി നന്നായി വൃത്തിയാക്കേണ്ടതുണ്ട്, പ്രത്യേകിച്ച് നിങ്ങളുടെ മുടി ചുരുണ്ടതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണെങ്കിൽ മുടി നന്നായി ഉണക്കി ആകർഷകമായി വെക്കേണ്ടതാണ്.

English summary

best-shower-tips-to-keep-your-hair-healthy

Here are some tips to take care your hair while showering
X
Desktop Bottom Promotion