For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍ക്ക് കഷണ്ടി വരാതെ തടയാന്‍

ആണുങ്ങള്‍ക്ക് കഷണ്ടി വരാതെ തടയാന്‍

|

സ്ത്രീകളേക്കാള്‍ പുരുഷന്മാരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് കഷണ്ടി. ഇപ്പോഴത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണിത്. പണ്ടൊക്കെ പുരുഷന്മാരുടെ കഷണ്ടി പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ കാരണം ഇന്ന് ചെറുപ്പക്കാരായ മൊട്ടത്തലയന്മാരും ഏറെയാണ്. കഷണ്ടിക്കാര്‍ കൂടി വരുന്നവെന്നതിന്റെ സൂചനയാണിത്.

ഇന്ന് 25-35 പ്രായമുള്ള ചെറുപ്പക്കാരില്‍ പോലും കഷണ്ടി കണ്ടുവരുന്നു. കഷണ്ടി മാത്രമല്ലാ, മുടി കൊഴിയലും മുടി നരയ്ക്കലും ഇപ്പോള്‍ സര്‍വസാധാരണമാണ്. ജോലിഭാരം മൂലമുള്ള പിരിമുറുക്കങ്ങളും വേണ്ട രീതിയില്‍ മുടി സംരക്ഷിക്കാത്തതും കഷണ്ടിക്കും നരക്കും കാരണമാണ്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ.

കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ സ്‌ട്രെസ്, ഭക്ഷണത്തിലെ പോരായ്മകള്‍, അന്തരീക്ഷവും വെള്ളവും തുടങ്ങിയ പല കാരണങ്ങളും കഷണ്ടിയ്ക്കു കാരണമാകാറുണ്ട്.

കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. പുരുഷ കഷണ്ടി വരാതെ തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, ചില ബേസിക് ടിപ്‌സ് എന്നു വേണമെങ്കില്‍ പറയാം

പ്രോട്ടീന്‍

പ്രോട്ടീന്‍

മുടിയുടെ വളര്‍ച്ചയ്ക്ക്, മുടി പൊഴിയാതിരിയ്ക്കാന്‍ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇതിലൊന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് കഷണ്ടി വരാതെ തടയാന്‍ ഏറെ പ്രധാനമാണ്. മത്സ്യം, മാംസം, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനു സഹായിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.

എണ്ണ തേച്ചു കുളി

എണ്ണ തേച്ചു കുളി

എണ്ണ തേച്ചു കുളി വളരെ പ്രധാനമാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ ഇതുപോലുളള എണ്ണകള്‍ എന്തെങ്കിലുമോ തലയില്‍ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് കഷണ്ടി വരാതിരിയ്ക്കാന്‍ മാത്രമല്ല, മുടി വളരാന്‍ കൂടി നല്ലതാണ്.

 മുടി പരീക്ഷണത്തില്‍

മുടി പരീക്ഷണത്തില്‍

പുരുഷന്മാരും മുടി പരീക്ഷണത്തില്‍ പുറകിലല്ല.

നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്താത്തതാണ് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് നല്ലത്. എളുപ്പം പൊട്ടിപ്പോകുന്ന മുടിയാണ് നിങ്ങളുടേതെങ്കില്‍ ഒരിക്കലും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ഇതു കൂടാതെ മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്‍ച്ച തന്നെ മുരടിച്ചുപോകും. കഴിവതും ഇത്തരം പരീക്ഷണങ്ങള്‍ക്കു മുതിരാതെയിരിയ്ക്കുക.

നമ്മുടെ മുടി

നമ്മുടെ മുടി

നമ്മുടെ മുടി വളരെ മൃദുലമാണ്. അതുകൊണ്ട് മുടി കൈകാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധ വേണം.സാധാരണ കുളി കഴിഞ്ഞ് വെള്ളം കളയാനായി നാം മുടി അമര്‍ത്തി തോര്‍ത്താറുണ്ട്. അത് മുടിക്ക് നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ പുതുതായി വളര്‍ന്നു വരുന്ന മുടി മുരടിച്ചു പോകും. മൃദുവായ ടവലുപയോഗിച്ച് വെള്ളം കളയുന്നതാണ് നല്ലത്. അമര്‍ത്തി തോര്‍ത്തുന്നത് മുടി നഷ്ടപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

മുടിയിലെ വിയര്‍പ്പ്, ചെളി

മുടിയിലെ വിയര്‍പ്പ്, ചെളി

മുടിയിലെ വിയര്‍പ്പ്, ചെളി തുടങ്ങിയവ മുടി കൊഴിയാനും കഷണ്ടി വരാനുമുള്ള ഒരു കാരണമാണ്. മുടി വൃത്തിയായി സൂക്ഷിയ്ക്കുക. വിയര്‍പ്പും ചെളിയുമൊന്നും വരാതെ സൂക്ഷിയ്ക്കുക. ഇതിന് ഷാംപൂ പോലുള്ള വഴികള്‍ ഉപയോഗിയ്ക്കുമ്പോഴും ശ്രദ്ധിയ്ക്കുക. കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ കഴിവതും ഉപയോഗിയ്ക്കാതിരിയ്ക്കുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ്. അസുഖങ്ങള്‍ക്കൊപ്പം മുടി കൊഴിച്ചിലും കഷണ്ടിയുമെല്ലാം ഫലമാകും. ഇന്നത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നം കൂടിയാണിത്.

നനഞ്ഞ മുടി ഉണക്കാന്‍

നനഞ്ഞ മുടി ഉണക്കാന്‍

നനഞ്ഞ മുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് മുടി കളയുന്ന ഒന്നാണ്. ഇത് ഉള്ള മുടി കൊഴിഞ്ഞ് പോവുന്നതിനും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ആണ് കാരണമാകുക. മാത്രമല്ല പല വിധത്തില്‍ ഇത് മുടിക്ക് ദോഷകരമായി മാറുന്നു.

സവാള

സവാള

കഷണ്ടിയില്‍ മുടി വളരാന്‍ സഹായിക്കുന്ന ചുരുക്കം ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ചില പ്രത്യേക അടുക്കളക്കൂട്ടുകളുമുണ്ട്. ഇതിലൊന്നാണ് സവാള. പൊട്ടാസ്യം, അയൊഡിന്‍, ഫോസ്ഫറസ്, ബയോട്ടിന്‍, സള്‍ഫര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇതിലെ സള്‍ഫര്‍, ബയോട്ടിന്‍ ഘടകങ്ങളാണ് പ്രധാനമായും ഇതിനു സഹായിക്കുന്നത്. സവാളയില്‍ നിയാസിന്‍ എന്നൊരു പ്രത്യേക ഘടകവുമുണ്ട്. ഇത് മുടിയുടെ രോമകൂപങ്ങളില്‍ നിന്നും മുടി വളരാന്‍ ഇട വരുത്തുന്നു. ഗ്ലൈക്കോസൈഡ് എന്നൊരു ഘടകവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിലേയ്ക്കുള്ള ബ്ലഡ് സര്‍കുലേഷനും ഓക്‌സിജന്‍ സപ്ലേയും കൂട്ടുന്നു. സവാള ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, കഷണ്ടിയ്ക്കുള്ള പ്രതിവിധി കൂടിയാണ്.

സവാള നീരും വെളിച്ചെണ്ണയും

സവാള നീരും വെളിച്ചെണ്ണയും

സവാള നീര് തലയില്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

സവാള നീരും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പൊതുവേ സഹായകമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ ലോറിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്‌ത്‌ പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നുമുടിയ്ക്ക് ഈര്‍പ്പം നല്‍കാനും തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കി ഇതില്‍ സവാള നീരു ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും അല്‍പകാലം അടുപ്പിച്ചു ചെയ്യാവുന്നതേയുള്ളൂ. ഗുണമുണ്ടാകും.

Read more about: baldness haircare
English summary

Basic Tips To Avoid Baldness

Basic Tips To Avoid Baldness, Read more to know about, ഇന്ന് 25-35
X
Desktop Bottom Promotion