Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
മുടി വളരാന്‍ ഈ ആയുര്‍വേദ മരുന്നുകള്‍
മുടി വളരാന്‍ ഈ ആയുര്‍വേദ മരുന്നുകള്‍
നല്ല മുടി പല ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പാരമ്പര്യം മുതല്‍ മുടി സംരക്ഷണം വരെ ഇതില്‍ പെടുന്ന ഘടകങ്ങളാണ്. നല്ല മുടിയ്ക്കു തടസം നില്ക്കുന്ന പല ഘടകങ്ങളും ഉണ്ട്. ഇതില്‍ തലയില്‍ ഒഴിയ്ക്കുന്ന വെള്ളം വരെ ഗുണം ചെയ്യുന്ന ഒന്നാണ്.
നല്ല മുടിയ്ക്ക് പല പ്രകൃതിദത്ത വഴികളുമുണ്ട്. കൃത്രിമ വഴികള്‍ ഇതിനു ഗുണം ചെയ്യുകയില്ല. മുടി വളര്‍ത്തും എന്ന് അവകാശപ്പെട്ടു വരുന്ന എണ്ണകള്‍ അടക്കം ചിലതെങ്കിലും ദോഷം വരുത്തുകയേയുള്ളൂ. കാരണം കെമിക്കലുകള്‍ തന്നെ.
ആരോഗ്യ പ്രശ്നങ്ങള്ക്കെന്ന പോലെ മുടി വളരാനും ആയുര്‍വേദം പല വഴികളും പറയുന്നുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ വഴികളെക്കുറിച്ചറിയൂ

ഉലുവ ആയുര്‍വേദത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്.
ഉലുവ ആയുര്‍വേദത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്.
ഉലുവ വറുത്തു പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി വളരാന്‍ ഇത് ഏറെ ന്ല്ലതാണ്. ഉലുവ വെ്ള്ളത്തിലിട്ടു കുതിര്‍ത്തി തേക്കുന്നതും തൈരില്‍ കലക്കി തേക്കുന്നതുമെല്ലാം ഗുണം ചെയ്യും.

ഇരട്ടി മധുരം, പാല്, കുരുമുളക്, ചെറുനാരങ്ങയുടെ കുരു
ഇരട്ടി മധുരം, പാല്, കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ ചേര്‍ത്തരച്ചു തലയി്ല്‍ പുരട്ടുന്നത് മുടി കൊഴിഞ്ഞു പോകുന്നിടത്ത് വീണ്ടും വളര്‍ന്നു വരാന്‍ സഹായിക്കും.ഇതും ആയുര്‍വേദ പ്രകാരം മുടി വളരാന്‍ നല്ലതാണ്.

കറ്റാര്‍വാഴ ജെല്‍
കറ്റാര്‍ വാഴ മുടിയുടെ പല പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. അരകപ്പ് കറ്റാര്‍വാഴ ജെല്‍, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ മുടിയില്‍ തേയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്കാല് കപ്പ് കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു നുള്ളു ജീരകമിട്ട് ദിവസം മൂന്നു തവണ കുടിയ്ക്കുക. ജ്യൂസിന് പകരം ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലായാലും മതി.

നെല്ലിക്ക
നെല്ലിക്കയും മുടി വളരാന്‍ ഏറെ നല്ലതാണ്.
. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അല്പം കഴിഞ്ഞു കഴുകിക്കളയാം. നെല്ലിക്കാജ്യൂസ് തലയില്‍ പുരട്ടുന്നതും നല്ലതാണ്.നെല്ലിക്കാപ്പൊടി, തൈര്, മയിലാഞ്ചിപ്പൊടി, ബ്രഹ്മിപ്പൊടി എന്നിവ കലക്കി ഹെയര്‍ മാസ്കായി ഉപയോഗിയ്ക്കുന്നതും ഏറെ ഗുണകരമാണ്. നെല്ലിക്ക കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും. മുടിവളര്‍ച്ചയെ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുണ്ട്.

ബ്രഹ്മി
ബ്രഹ്മിയാണ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ബ്രഹ്മി പൗഡര്‍, നെല്ലിക്കാപ്പൊടി, അശ്വഗന്ധ പൗഡര്‍ എന്നിവ തുല്യ അളവിലെടുത്ത്ത തൈരില്‍ കലക്കി മുടിയില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

വെളിച്ചെണ്ണ
മഹാഭൃംഗരാജ്, നെല്ലിക്ക, ആര്‍ണിക്ക, എള്ള്, ബദാം, ബ്രഹ്മി തുടങ്ങിയവയുടെ എണ്ണ ലഭ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് വെളിച്ചെണ്ണയും ചേര്‍ത്തു കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം ചെയ്യും. ചെറുതായി ചൂടാക്കി വേണം തലയില്‍ തേച്ചു പിടിപ്പിയ്ക്കാന്‍. അര മണിക്കൂര്‍ ശേഷം കഴുകാം.ഇവയെല്ലാം മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ വഴികളാണ്.

ശിക്കാക്കായ് പൗഡര്‍
മുടി വളരാനുള്ള ആയുര്‍വേദ വഴിയാണ് ശിക്കാക്കായ് പൗഡര്‍. ഇതു വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. ശിക്കാക്കായ പൗഡറാക്കി ഉപയോഗിച്ചാലും മതിയാകും. ഇതാകുമ്പോള്‍ തീര്‍ത്തും ശുദ്ധമാകും.

ആര്യവേപ്പ്
ആര്യവേപ്പില മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പില ഒരു പിടി പറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ചൂടാറണം. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക. പിന്നെ വേറെ വെള്ളം ഒഴിയ്ക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില.

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി
തുല്യ അളവില്‍ അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവയെടുത്ത് വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ചില പ്രത്യേക ഭക്ഷണങ്ങള്‍
ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ വഴിയാണ്.
രാവിലെ ഒരു ടീസ്പൂണ്‍ വെള്ള എള്ളു കഴിയ്ക്കാം. ഇത് മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ നല്ല ഉറവിടമാണ്. മുടിവളര്‍ച്ച വര്‍ദ്ധിയ്ക്കും.ദിവസവും തൈര് കഴിയ്ക്കുന്നത് മുടിവളര്‍ച്ചയ്ക്ക് ഗുണകരമാണ്. മുടി കൊഴിച്ചില്‍ കുറയുകയും ചെയ്യുംക്യാരറ്റ്, ലെറ്റൂസ്, ചീര എന്നിവയുടെ ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

സര്‍വാംഗാസനം
ശരീരത്തിന്റെ ഗുരുത്വാകര്‍ഷണം വിപരീതദിശയിലാക്കുന്നത് മുടിവളര്‍ച്ചയെ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. സര്‍വാംഗാസനം പോലെയുള്ളവ തലയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications