For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര മറയും മുടിയ്ക്ക് മാജിക് മിശ്രിതം

മുടി വളരാന്‍ കൃത്രിമക്കൂട്ടുകള്‍ യാതൊരു പ്രയോജനവും ചെയ്യില്ല. ഇതിനു സഹായിക്കുന്നത് തികച്ചും പ്രകൃതിദ

|

നല്ല ഭംഗിയും നീളവും കനവുമെല്ലാം ഉള്ള മുടി പലരുടേയും സ്വപ്‌നമാണന്നു വേണം, പറയാന്‍. ഇത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല. പല ഘടകങ്ങളും നല്ല മുടിയ്ക്കുള്ള പ്രധാന ഘടകങ്ങളാണ്.

മുടിയുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ തല കഴുകാന്‍ ഉപയോഗിയ്ക്കുന്ന വെള്ളം വരെ പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്. നല്ല മുടിസംരക്ഷണം ഒരു പരിധി വരെ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നുമാണ്.

മുടി വളരാന്‍ കൃത്രിമക്കൂട്ടുകള്‍ യാതൊരു പ്രയോജനവും ചെയ്യില്ല. ഇതിനു സഹായിക്കുന്നത് തികച്ചും പ്രകൃതിദത്തമായ വഴികള്‍ മാത്രമാണ്.

മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത കൂട്ടുകളില്‍ വെളിച്ചെണ്ണയ്ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പരമ്പരാഗതമായി മുടി വളരാന്‍ ഉപയോഗിച്ചു പോരുന്ന വഴിയാണിത്. ഇതിലെ പ്രകൃതിദത്ത കൊഴുപ്പും അണുനാശക ഗുണങ്ങളുമെല്ലാം മുടി വളരാന്‍ സഹായിക്കും. മുടിയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും അകറ്റാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാന്‍. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

ഇതുപോലെയാണ് കറ്റാര്‍ വാഴയും. അടുത്ത കാലം വരെ നമ്മുടെ വീട്ടുപറമ്പുകളില്‍ അവഗണിയ്ക്കപ്പെട്ടു കിടന്നിരുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇത് സൗന്ദര്യ, മുടിസംരക്ഷണത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുംകഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയുംതലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്.

ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാംതലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. തലമുടി വളരാന്‍ മാത്രമല്ല, താരന്‍ പോലെ തലയിലെ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള മരുന്നുകൂടിയാണിത്.മുടിവളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സ് എന്നിവ ഇതില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ഇയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

വെളിച്ചെണ്ണയും കറ്റാര്‍ വാഴയും ചേര്‍ന്ന കൂട്ട് മുടി വളരാന്‍ സഹായിക്കും. ഇത് പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ടു തയ്യാറാക്കാന്‍

കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ടു തയ്യാറാക്കാന്‍

മുടി വളരാന്‍ സഹായിക്കുന്ന ഈ കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ടു തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. കറ്റാര്‍ വാഴ കഷ്ണങ്ങളാക്കി നുറുക്കിയിടുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. കറ്റാര്‍ വാഴ നല്ല പോലെ വെളിച്ചെണ്ണയുമായി ചേര്‍ത്ത് ഇളക്കുക. ഇങ്ങനെ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ കറ്റാര്‍ വാഴയുടെ പള്‍പ്പ് മാത്രം വെളിച്ചെണ്ണയുമായി ചേര്‍ക്കുകയുമാകാം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

മിശ്രിതം

മിശ്രിതം

പിന്നീട് ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കാം. ഇതിനു ശേഷം ഷവര്‍ ക്യാപ്പ് ഇട്ട് അര മണിക്കൂര്‍ നേരം വയ്ക്കുക. ഇത് പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. അല്ലെങ്കില്‍ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ചോ. ഈ വഴി ആഴ്ചയില്‍ രണ്ടു മൂന്നു തവണ അടുപ്പിച്ച് അല്‍പകാലം ചെയ്യുക. മുടി തഴച്ചു വളരും. മുടിയ്ക്കു കറുപ്പും ലഭിയ്ക്കും.

ഉലുവ

ഉലുവ

ഈ കൂട്ടില്‍ തന്നെ മറ്റു പല മിശ്രിതങ്ങളും ചേര്‍ക്കുന്നത് മുടിസംബന്ധമായ പല പ്രശ്‌നങ്ങളും നീക്കാന്‍ സഹായിക്കും. മുടിയ്ക്ക് ഉള്ളു കുറവാണെന്നതാണ് പ്രശ്‌നമെങ്കില്‍ കുതിര്‍ത്ത ഉലുവ അരച്ച് അതില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. പിന്നീട് വേറെ ഷാംപൂ ഉപയോഗിയ്‌ക്കേണ്ടതുമില്ല.

ആര്യവേപ്പില

ആര്യവേപ്പില

പലരുടേയും ശിരോചര്‍മത്തില്‍ ചെറിയ കുരുക്കളുണ്ടാകും. അല്ലെങ്കില്‍ പേനുകളുണ്ടാകും. ഇതിനുള്ള പരിഹാരമായി ഈ കൂട്ടില്‍ അല്‍പം ആര്യവേപ്പില അരച്ചു ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഇത് ഈ പ്രശ്‌നങ്ങള്‍ക്കുള്ള സ്വഭാവിക പരിഹാരമാണ്.

തൈരു ചേര്‍ത്ത്

തൈരു ചേര്‍ത്ത്

താരന്‍ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി കൊഴിയാനും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതയുമുണ്ടാക്കുന്ന ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പല ചര്‍മ രോഗങ്ങള്‍ക്കു വരെ ഇടയാക്കുകയും ചെയ്യും. കറ്റാര്‍ വാഴ, വെളിച്ചെണ്ണ കൂട്ടില്‍ അല്‍പം തൈരു ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടിയിലെ താരന്‍ പോകാന്‍ നല്ലതാണ്. മുടിയ്ക്ക് ഈര്‍പ്പവും തിളക്കവും നല്‍കുകയും ചെയ്യും.

കറ്റാര്‍ വാഴ കൂട്ടില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്തിളക്കി പുരട്ടുന്നത്

കറ്റാര്‍ വാഴ കൂട്ടില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്തിളക്കി പുരട്ടുന്നത്

വരണ്ട, തിളക്കമില്ലാത്ത മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വെളിച്ചെണ്ണ, കറ്റാര്‍ വാഴ കൂട്ടില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്തിളക്കി പുരട്ടുന്നത്. ഇത് മുടിയ്ക്കു തിളക്കം നല്‍കുമെന്നു മാത്രമല്ല, താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും കൂടിയാണെന്നു പറയാം. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് നാരങ്ങാനീര്.

മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍

മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍

മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍ നല്ലൊരു വഴിയാണ് വെളിച്ചെണ്ണ, കറ്റാര്‍ വാഴ മിശ്രിതം. വരണ്ട മുടിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മുടിയ്ക്ക് ഓജസും ജീവനും നല്‍കും. മുടിവേരുകളെ ബലപ്പെടുത്തും. മുടിയ്ക്കു കറുപ്പും തിളക്കവും നല്‍കാനും ഇത് അത്യുത്തമമാണ്.

വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ

വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ

വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴയിട്ടു കാച്ചിയും ഉപയോഗിയ്ക്കാം. വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ അരിഞ്ഞു ചേര്‍ത്ത് തിളപ്പിയ്ക്കുക. ഈ വെളിച്ചെണ്ണ പുരട്ടാന്‍ ഉപയോഗിയ്ക്കാം. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്.

കറ്റാര്‍ വാഴ അരച്ച്

കറ്റാര്‍ വാഴ അരച്ച്

കറ്റാര്‍ വാഴ അരച്ച് ഇതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്തും മുടിയില്‍ പുരട്ടാം. ഇതും മുടിയ്ക്കു വളര്‍ച്ചയും കരുത്തും നല്‍കും.

English summary

Aloe Vera Coconut Oil Benefits For Hair

Aloe Vera Coconut Oil Benefits For Hair, Read more to know about
Story first published: Wednesday, May 30, 2018, 12:15 [IST]
X
Desktop Bottom Promotion