Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
എള്ളെണ്ണ,ആവണക്കെണ്ണ, ഒറ്റമുടി കൊഴിയില്ല...
മുടി കൊഴിച്ചില് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാരണങ്ങള് പലതുണ്ടാകാം, മുടിസംരക്ഷണത്തിലെ പോരായ്മ മുതല് ഭക്ഷണത്തിലെ കുറവുകളും ജീവിതശൈലികളും വരെ ഇതിനുള്ള കാരണമാകാറുണ്ട്.
മുടി കൊഴിച്ചില് തടയാന് കൃത്രിമവഴികളൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. തികച്ചും പ്രകൃതിദത്ത വഴികള് മാത്രമാണ് ഇതിനു സഹായിക്കുക.
മുടികൊഴിച്ചില് തടയാനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന വഴികളില് ഏറ്റവും പ്രധാനപ്പെട്ടത് ഓയില് മസാജ് തന്നെയാണെന്നു പറയാം. മുടിയില് എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പലതരം ഗുണങ്ങള് നല്കും.
മുടിയില് ഉപയോഗിയ്ക്കാന് സാധിയ്ക്കുന്ന എണ്ണകള് പലതുണ്ട്. വെളിച്ചെണ്ണയാണ് പൊതുവായി പറയാറുള്ള ഒന്ന്. എന്നാല് വെളിച്ചെണ്ണ മാത്രമല്ല മറ്റു പല എണ്ണകളും ഇതിനു സഹായിക്കാറുണ്ടെന്നതാണ് വാസ്തവം.
മുടി കൊഴിച്ചില് തടയാന് സഹായിക്കുന്ന എണ്ണകളില് പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ആവണക്കെണ്ണ, എള്ളെണ്ണ എന്നിവ. ഇവ പ്രത്യേക രീതിയില് ഉപയോഗിച്ചാല് മുടികൊഴിച്ചില് പൂര്ണമായും തടയാനാകും.

ആവണക്കെണ്ണ
മുടി മാത്രമല്ല, ശരീരത്തിലെവിടേയും രോമം വളര്ത്തുന്ന ഒന്നാണ് ആവണക്കെണ്ണയെന്നു പറയാം. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവര്ത്തിയ്ക്കുള്ള ശേഷിയുള്ളവയാണ് ഈ എണ്ണകള്. ഇതുകൊണ്ടുതന്നെ ശിരോചര്മത്തിലെ അണുബാധകള് തടയാനുമാകും.

റിസിനോലിക് ആസിഡ്
ഇതിലെ റിസിനോലിക് ആസിഡ് തലയിലെ രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാന് സഹായിക്കും. ഇതു മുടിവളര്ച്ചയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയ ആവണെക്കെണ്ണ മുടിയെ കെരറ്റാന് സമ്പുഷ്ടമാക്കുന്നു. ഇതുവഴി തിളക്കവും ആരോഗ്യവുമുള്ള മുടി നല്കുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റ്
ആന്റിഓക്സിഡന്റ് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇതിലെ കെരാട്ടിന് മുടി വരണ്ടുപറക്കാതെ മിനുക്കമുള്ളതായി സൂക്ഷിയ്ക്കുന്നു.

എള്ളെണ്ണ
പ്രോട്ടീന്, വൈറ്റമിന് ഇ, ബി എന്നിവയടങ്ങിയ എള്ളെണ്ണയും മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതില് മഗ്നീഷ്യം, ഫോസ്ഫറസ്, കാല്സ്യം എന്നിവയടങ്ങിയിട്ടുണ്ട്. ശിരോചര്മത്തിന്റെ വരണ്ട സ്വഭാവം മാററി മുടിവേരുകള്ക്കു പോഷകം നല്കാന് ഇതു സഹായിക്കും.

ആവണക്കണ്ണ, എള്ളെണ്ണ
ആവണക്കണ്ണ, എള്ളെണ്ണ എന്നിവ ചേര്ന്നാല് ആന്റിഓക്സിഡന്റുകള്, പ്രോട്ടീന് എന്നിവ മുടിയ്ക്കു ലഭിയ്ക്കും. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.

രണ്ടു മിശ്രിതങ്ങളും
ഈ രണ്ടു മിശ്രിതങ്ങളും ചേര്ത്തു മുടി കൊഴിച്ചില് എങ്ങനെ തയാന് പറ്റുമെന്നറിയൂ,ആവണെക്കെണ്ണ, എള്ളെണ്ണ എന്നിവയ്ക്കൊപ്പം വെളിച്ചെണ്ണയും ഒലീവ് ഓയിലും കൂടി ഇതിനായി ഉപയോഗിയ്ക്കാം.

ഓയില് ചൂടാക്കുക
2 ടീസ്പൂണ് വീതം വെളിച്ചെണ്ണ, ഒലീവ് ഓയില് എന്നിവയ്ക്കൊപ്പം 1 ടീസ്പൂണ് വീതം ആവണെക്കെണ്ണ, എള്ളെണ്ണ എന്നിവ ചേര്ക്കണം. ഇത് ചെറുതായി ചൂടാക്കുക.

ഈര്പ്പമുള്ള മുടി
മുടി നനയ്ക്കുക. ഈര്പ്പമുള്ള മുടിയിലാണ് ഇതു കൂടുതല് ഗുണം ചെയ്യുക. ഇത് ശിരോചര്മത്തില് പുരട്ടി മസാജ് ചെയ്യണം. സര്കുലാര് രീതിയില് പതുക്കെ മസാജ് ചെയ്യുക.

ടവല് മുക്കിപ്പിഴിഞ്ഞ്
ചൂടുവെള്ളത്തില് ടവല് മുക്കിപ്പിഴിഞ്ഞ് മുടിയില് കെട്ടി വയ്ക്കുക. ശിരോചര്മമുള്പ്പെടെ തല മൂടിക്കെട്ടണം. ഒന്നു രണ്ടു മണിക്കൂര് ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം.



Click it and Unblock the Notifications
