Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
തല കഴുകും മുന്‍പ് അല്പം ശ്രദ്ധിക്കാം
മുടിയുടെ ആരോഗ്യത്തിന് കുളിയ്ക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
തല കഴുകുന്നത് നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനായി മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്ന് തന്നെയാണ് തല കഴുകുന്നത്.
മുടി കഴുകും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടിയ്ക്ക് തിളക്കം വര്‍ദ്ധിയ്ക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നതിന് മുടി കഴുകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

മുടി കഴുകാന്‍
മുടി കഴുകാന്‍ തേനും തൈരും ഉപയോഗിക്കാം. ഇത് മുടിയെ ഈര്‍പ്പമുള്ളതാക്കാനും മുടിയ്ക്ക് തിളക്കം നല്‍കാനും സഹായിക്കും.

മുട്ടയും തൈരും
തല കഴുകുന്നതിനു മുന്‍പ് കണ്ടീഷണറായി മുട്ടയും തൈരും ഉപയോഗിക്കാം. ഇത് മുടിയെ സ്മൂത്ത് ആക്കുകയും ചെയ്യുന്നു.

ഉഴുന്നരച്ച് തേയ്ക്കാം
ഉഴുന്ന് കുതിര്‍ത്ത് അരച്ച് മുട്ടയുമായി ചേര്‍ത്ത് തേയ്ക്കുന്നത് മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

നാരങ്ങ നീരും തൈരും
നാരങ്ങ നീരും തൈരും കൂടി ചേര്‍ത്ത് മിക്സ് ചെയ്ത് തല കഴുകുന്നതിനു മുന്‍പ് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ചൂടുവെള്ളം
ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുടി കഴുകരുത്. ഇത് മുടി പരുക്കനാവാനും വരണ്ടതാവാനും കാരണമാകും.

ആവണക്കെണ്ണയും ഒലീവ് ഓയിലും
ആവണക്കെണ്ണയും ഒലീവ് ഓയിലും ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കുന്നു. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മുടി കഴുകാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവ മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കാം.



Click it and Unblock the Notifications
