Latest Updates
-
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തേങ്ങാപ്പാല്‍, ഉലുവ, നെല്ലിക്ക; ഒറ്റമുടി കൊഴിയില്ല
മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഉറപ്പുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ നിരവധി തരത്തിലുള്ള എണ്ണകളും മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും ഫലം നല്‍കണം എന്നില്ല. പല വിധത്തിലുള്ള വഴികള്‍ പരീക്ഷിച്ച് ഉള്ള മുടി കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് പലരും.
കൃത്രിമമായ മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നതിനു മുന്‍പ് പരമ്പരാഗത രീതിയിലുള്ള ചില പരിഹാരങ്ങളാണ് ഇതിന് നല്ലത്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ചില വഴികള്‍ നമുക്ക് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ വേണ്ടി നോക്കാം.

തേങ്ങാപ്പാലും ഉലുവയും നെല്ലിക്കയും
തേങ്ങാപ്പാലും ഉലുവയും നെല്ലിക്കയും ഉപയോഗിച്ച വളരെ ഫലപ്രദമായ രീതിയില്‍ നമുക്ക് മുടി കൊഴിച്ചിലിനെ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കാം.

സ്റ്റെപ് 1
ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത് കുരുകളഞ്ഞെടുത്ത ഒരു നെല്ലിക്കയും രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും ആണ് ആവശ്യമുള്ള സാധനങ്ങള്‍.

സ്റ്റെപ് 2
ഇവയെല്ലാം കൂടി തേങ്ങാപ്പാലില്‍ ചേര്‍ത്തരച്ച് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക.

സ്റ്റെപ് 3
15 മിനിട്ടോളം തല നല്ലതു പോലെ മസ്സാജ് ചെയ്യാം. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം മുടിയ്ക്ക് ആരോഗ്യവും കരുത്തും നല്കുന്നു.

നെല്ലിക്ക
നെല്ലിക്കയാണ് ഇതിലെ മറ്റൊരു പ്രധാന ഘടകം. നെല്ലിക്കയിലെ വൈറ്റമിന്‍ സിയും മറ്റ് ഘടകങ്ങളും മുടി വളര്‍ച്ചയെ സഹായിക്കുന്നു.

ഉലുവ
ഉലുവയാണ് മുടിവേരുകളെ വളരാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊന്ന് ഇല്ല എന്ന് തന്നെ പറയാം.



Click it and Unblock the Notifications
