Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
താരന് ഗുരുതരമാകും മുന്‍പ് പ്രതിരോധിയ്ക്കാം
പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എങ്ങനെയെല്ലാം താരനെ പ്രതിരോധിയ്ക്കാം എന്ന് നോക്കാം
താരനെ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കേശസംരക്ഷണം ഒരു വെല്ലുവിളിയായി മാറുന്നതും പലപ്പോഴും താരന്റെ ഉപദ്രവം കൊണ്ട് തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ടും താരന് വരാം. തലയിലെ അഴുക്കും വിയര്‍പ്പും തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇതൊക്കെ മാറ്റിയാലും പലപ്പോഴും താരന് ഒഴിഞ്ഞ് പോകാതെ നില്ക്കുന്നു.
താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രതിവിധി. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരത്തില്‍ താരനെ പെട്ടെന്ന് തുരത്താം എന്ന് നോക്കാം.

ചെറുനാരങ്ങ നീര്
ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചെറുനാരങ്ങാ നീരിനൊപ്പം അല്പം തേങ്ങാപ്പാലും മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക.

വെളിച്ചെണ്ണ
വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. ഇതിലും അല്പം ചെറുനാരങ്ങാ നീര് ചെര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

ഉലുവ
ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും.

ഉള്ളി നീര്
ഉള്ളിനീരും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഉള്ളിനീരും മുടി വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നു.

നെല്ലിക്ക
നെല്ലിക്ക ഒരു ദിവസം മുഴുവന്‍ പാലിലിട്ടു വെച്ച് പിറ്റേ ദിവസം നന്നായി അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. താരനെ പ്രതിരോധിയ്ക്കാന്‍ എറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്.

ചെമ്പരത്തി
ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ചെമ്പരത്തി പൂവും ശിക്കകായയും കൂടി അരച്ച് മിക്സ് ചെയ്ത് തലയില്‍ പുരട്ടുക.

ചീപ്പ് വൃത്തിയായി സൂക്ഷിക്കുക
നമ്മള് ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.ഒരു പരിധി വരെ താരനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

ഹെന്ന ചെയ്യുക
ഹെന്ന തണുത്ത തൈരുമായി മിക്സ് ചെയ്ത് തലയില്‍ പുരട്ടുന്നതും താരന് കളയാന്‍ നല്ല മാര്‍ഗ്ഗമാണ്. പലപ്പോഴും തൈര് മുടിവളര്‍ച്ചയില്‍ സഹായിക്കും എന്നതും സത്യമാണ്.



Click it and Unblock the Notifications
