Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വരണ്ട മുടിക്ക് പരിഹാരം ഇനി അടുക്കളയില്‍
കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കേശസംരക്ഷണം. മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് അവലംബിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായിരിക്കും.
എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നമ്മുടെ അടുക്കളയില്‍ മുടിയുടെ ആരോഗ്യത്തിനും അഴകിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹോട്ട്ഓയില്‍ ട്രീറ്റ്മെന്റ്
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്ന് തന്നെയാണ്. അതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയില്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
എല്ലാ എണ്ണകളും കൂടി മിക്സ് ചെയ്ത് ഒരു ചെറിയ പാനില്‍ ചൂടാക്കിയെടുക്കാം. ഇത് നല്ലതു പോലെ തണുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയാണ് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മറ്റൊന്ന്. രണ്ട് മുട്ടയുടെ മഞ്ഞയില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് ഇത് പതപ്പിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

മുട്ടയും തേനും തൈരും
മുട്ടയും തേനും തൈരും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ക്രീം രൂപത്തില്‍ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

തേനും വെജിറ്റബിള്‍ ഓയിലും
മുടിയ്ക്ക് സൗന്ദര്യം നല്കാന് ഏറ്റവും മികച്ച ഒന്നാണ് തേനും വെജിറ്റബിള്‍ ഓയിലും. തേനും വെജിറ്റബിള്‍ ഓയിലും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടി വളരാനും സഹായിക്കുന്നു.

കഞ്ഞിവെള്ളവും തേനും
കഞ്ഞിവെള്ളവും തേനും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടി നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.

ആവക്കാഡോയും പഴവും
നല്ലതു പോലെ പഴുത്ത പഴവും ആവക്കാഡോയും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയണം. തണുത്ത വെള്ളത്തില്‍ വേണം കഴുകേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മയോണൈസ്
മയോണൈസ് കൊണ്ട് പല വിധത്തിലുള്ള ഉപയോഗം ഉണ്ട്. എന്നാല്‍ ഇത് കേശസംരക്ഷണത്തിനും വളരെ വലിയ പ്രാധാന്യമാണ് മയോണൈസ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്.



Click it and Unblock the Notifications
