Latest Updates
-
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും!
മുടിയ്ക്ക് ഫലപ്രദം ഹോട്ട്ഓയില്‍ ട്രീറ്റ്മെന്റ്
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുമ്പോള്‍ അതെങ്ങനെ മുടിയെ സഹായിക്കും എന്ന് നോക്കാം
മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ പലപ്പോഴും പല വിധത്തിലുള്ള പരിഹാരങ്ങളും തേടാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്നതാണ് കാര്യം.
ആര്‍ട്ടിഫിഷ്യലായി നമ്മള് ചെയ്യുന്ന പല കാര്യങ്ങളും പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുക. എന്നാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് എന്ന പേരില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

വളരെ ഫലപ്രദമാണ്
ചര്‍മ്മത്തിലേക്ക് ആഴത്തില്‍ കടക്കുമെന്നതിനാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വളരെ ഫലപ്രദമാണ്. ഇത് തലയോട്ടിയിലെ നനവ് നിലനിര്‍ത്തും. ഇതിന്റെ ഫലമായി തലമുടിയുടെ മോയ്സ്ചര്‍ സന്തുലനാവസ്ഥ സംരക്ഷിക്കുകയും മുടി മിനുസവും മൃദുലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ആരോഗ്യകരമായ തലമുടിക്ക് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് നടത്തേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കും
തലയോട്ടിയില്‍ തേയ്ക്കുന്ന എണ്ണയുടെ ചെറിയ ചൂടും മസാജും രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും കട്ടിയും നീളവുമുള്ള മുടി സാധ്യമാക്കുകയും ചെയ്യും.

താരനും മുടികൊഴിച്ചിലിനുമുള്ള
താരനും മുടികൊഴിച്ചിലിനുമുള്ള പ്രധാന കാരണമാണ് തലയോട്ടിയിലെ വരള്‍ച്ച. സാധാരണ ഓയില്‍ മസാജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ഓയില്‍ കഴുകി കളഞ്ഞ ശേഷവും തലയോട്ടില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇതിന്റെ പ്രാധാന്യം കൂടുതലാണ്.

മുടിയിഴകള്‍ വരണ്ട് പോകുന്നത് തടയാം
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വഴി മുടിയിഴകള്‍ വരണ്ട് പോകുന്നത് തടയാം. ഓയിലിന്റെ ചെറിയ ചൂട് അതിനെ മുടിയിഴയിലേക്ക് ആഗിരണം ചെയ്യാനും കൂടുതല്‍ നനവ് ലഭിക്കാനും സഹായിക്കും. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റിന്റെ ഒരു പ്രധാന നേട്ടമാണിത്.

മുടിയിഴകള്‍ തുറക്കാന്‍ സഹായിക്കും
ചൂടുള്ള ഓയില്‍ മുടിയിഴകള്‍ തുറക്കാന്‍ സഹായിക്കും. എണ്ണ മുടിയിഴകളിലേക്ക് കടക്കാനും ഉണര്‍വ്വ് നല്‍കാനും ഇത് സഹായിക്കും. സാധാരണ ഓയില്‍ മസാജ് ഇത്രത്തോളം ഫലപ്രദമാകില്ല.



Click it and Unblock the Notifications