For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിലുള്ളതിനേക്കാള്‍ മുടി നിലത്തോ കാരണം നിങ്ങള്‍

പലപ്പോഴും നമ്മളറിയാത്ത ശ്രദ്ധിക്കാത്ത ചില കാരണങ്ങളാവും മുടി കൊഴിച്ചിലിനു പുറകില്‍.

|

മുടി കൊഴിച്ചില്‍ എന്നും എപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. കുളിയ്ക്കുമ്പോള്‍ മുടി കൊഴിച്ചില്‍, തലയിണയില്‍ മുടി, തലതോര്‍ത്തുമ്പോള്‍ മുടി, തല ചീകുമ്പോള്‍ മുടി എന്ന് വേണ്ട എല്ലാ സ്ഥലങ്ങളിലും മുടി കാണപ്പെടുന്നുണ്ടോ? എങ്കില്‍ എന്താണ് ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? നനഞ്ഞ മുടിയോടെ ഉറങ്ങാന്‍ കിടക്കൂ, അത്ഭുതം രാവിലെ

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ആദ്യം നമ്മളായി തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി അതോടെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ നമുക്ക് നേരിടാം. എന്തൊക്കെയെന്ന് നോക്കാം. ഈ ഭാഗങ്ങളില്‍ നിന്ന് എന്ത് വന്നാലും രോമമെടുക്കരുത്

Fat Burn Drinks To Reduce Weight Soon | Lemon, Ginger & Chia Seeds | Boldsky Malayalam
ടെന്‍ഷന്‍ ഒഴിവാക്കുക

ടെന്‍ഷന്‍ ഒഴിവാക്കുക

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് പലപ്പോഴും സ്‌ട്രെസും ടെന്‍ഷനും കാണപ്പെടുന്നത്. ഇതിനെ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം മാനസിക പിരിമുറുക്കം ഇല്ലാതായാല്‍ തന്നെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ നമുക്ക് എന്നന്നേക്കുമായി തുരത്താം.

 യോഗ ചെയ്യുക

യോഗ ചെയ്യുക

മാനസിക പിരിമുറുക്കം കുറച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ യോഗ ചെയ്യുക. ഇത് സൗന്ദര്യത്തിനേയും സംരക്ഷിക്കുന്നു. ധ്യാനം, യോഗ എന്നീ വഴികളിലൂടെ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാം.

 ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ അധികമാക്കുന്നു. മാനസികാവസ്ഥ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പലപ്പോവും ഹോര്‍മോണ്‍ വില്ലനാണ്. അതുകൊണ്ട് തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ തിരിച്ചറിയണം.

 തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ അസാധാരണമായ വിധം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വാഭാവികത മുടിയുടെ കാര്യത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം നടത്തുന്നവര്‍ക്കും ഒരു വെല്ലുവിളിയാണ് മുടി കൊഴിച്ചില്‍. കാരണം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനും കിട്ടാതെ വരുമ്പോള്‍ അത് മുടിയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

ക്ലോറിന്‍ വെള്ളം

ക്ലോറിന്‍ വെള്ളം

ഇന്നത്തെ കാലത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ കുറവായിരിക്കും. പലരും പൈപ്പ് വെള്ളം ഉപയോഗിച്ചാണ് മുടി കഴുകുന്നത്. അതുകൊണ്ട് തന്നെ ക്ലോറിന്‍ വെള്ളം ഉണ്ടാക്കുന്ന പ്രശ്‌നം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

 മുടി സംരക്ഷണം

മുടി സംരക്ഷണം

മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാവാനും മിനിമം നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് നനഞ്ഞ മുടി ചീകുന്നത്, മുടി മുറുക്കി വലിച്ചു കെട്ടുന്നത്, പല തരത്തിലുള്ള ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് എന്നിവ.

English summary

reasons for unexpected hair loss

Hair loss in women is a lot more common than you think, and can happen at any age. These are the unexpected reasons you may be experiencing hair loss and what you can do to treat it.
Story first published: Thursday, March 30, 2017, 14:09 [IST]
X
Desktop Bottom Promotion