Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മുടി പെട്ടെന്ന് വളരാന്‍ വെണ്ടക്ക മാജിക്
വെണ്ടക്ക കേശസംരക്ഷണത്തിന് ഏറ്റവും നല്ലൊരു ഉപാധിയാണ്, എങ്ങനെയെന്ന് നോക്കാം
വെണ്ടക്ക പച്ചക്കറികളില്‍ പ്രധാനിയാണ്. വെണ്ടക്കയില്ലാതെ സാമ്പാറിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും കഴിയില്ല. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വെണ്ടയ്ക്കക്ക്. എന്നാല്‍ വെണ്ടക്ക് ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെണ്ടക്ക ഉപയോഗിക്കേണ്ട രീതിയുണ്ട്.
എങ്ങനെ വെണ്ടക്ക മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. ഏതൊക്കെ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം
വെണ്ടയ്ക്ക വെള്ളമൊഴിച്ച് അല്പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. മാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിന്റെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.

ലാവെന്‍ഡറും വെണ്ടക്കയും
ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തില്‍ ആക്കിയും ഉപയോഗിക്കാം. കൂടുതല്‍ ജലാംശം നിലനിര്‍ത്താന്‍ അല്പം നാരങ്ങാ നീരും ചേര്‍ക്കാം.

കഷണ്ടി പ്രതിരോധിയ്ക്കാന്‍
കഷണ്ടി പ്രതിരോധിയ്ക്കുന്നതിനും വെണ്ടയ്ക്ക നല്ലതാണ്. വെറുതെ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത വെണ്ടയ്ക്കയുടെ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി.

കഷണ്ടിക്ക് പരിഹാരം
ഇത് കഷണ്ടിക്ക് വെറും ഒരുമാസം കൊണ്ട് തന്നെ പരിഹാരം നല്കുന്നു. അല്പം സുഗന്ധത്തിനായി ലാവെന്‍ഡര്‍ ഓയില്‍ കൂടി മിക്സ് ചെയ്യാം.

താരന് പോവാന്‍
താരന്റെ കാര്യത്തിലും വെണ്ടയ്ക്ക തന്നെ മുന്നില്‍. വെണ്ടയ്ക്കയുടെ പള്‍പ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് പുരട്ടി 45 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരനെ പ്രതിരോധിയ്ക്കും.

അകാല നരയ്ക്ക് പരിഹാരം
അകാല നരയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെണ്ടയ്ക്ക ബെസ്റ്റാണ്. വെണ്ടയ്ക്ക കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിയ്ക്കുന്നു.



Click it and Unblock the Notifications
