Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കൊഴിച്ചിലിനും താരനും ഓട്സിലെ ഒറ്റമൂലി
താരന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ഓട്സിന് കഴിയും
ഓട്സിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും ഉണ്ട് എന്നതാണ് സത്യം. മുഖത്തിനി തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. ഓട്സ് ഹെയര്‍പാക്ക് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി താരനേയും പ്രതിരോധിക്കും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഓട്സ് ഉപയോഗിച്ച് ആരോഗ്യ സംരക്ഷണം മാത്രമല്ല ഇനി മുതല്‍ സൗന്ദര്യ സംരക്ഷണവും കൂടി ശീലമാക്കാം. എങ്ങനെ താരനെ പ്രതിരോധിക്കാനും ആരോഗ്യസംരക്ഷണത്തിനും ഓട്സ് ഉപയോഗിക്കാം എന്ന് നോക്കാം.

ഓട്സ് പാക്ക് തയ്യാറാക്കാന്‍
രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്സ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. ഇവ മൂന്നും കൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഉപയോഗിക്കുന്ന വിധം
മുടിയില്‍ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് തലയില്‍ തേച്ച് മസ്സാജ് ചെയ്യണം. എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

കഴുകിക്കളയേണ്ടത്
പതിനഞ്ച് മിനിട്ടിനു ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം കഴുകിക്കളയേണ്ടതാണ്. അതും വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയണം.

തലയിലെ ചൊറിച്ചിലിന് പരിഹാരം
തലയില്‍ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമാണ് ഈ ഓട്സ് പാക്ക്. മാത്രമല്ല കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഈ ഓട്സ് പാക്ക്.

താരന് പരിഹാരം
താരനെ പ്രതിരോധിക്കാന്‍ പഠിച്ച പണികള്‍ പതിനെട്ടും നോക്കിയിട്ടും പരിഹാരം കിട്ടാത്തവര്‍ക്ക് ഉത്തമമായ പരിഹാരമാണ് ഈ ഹെയര്‍പാക്ക്. ഇത് താരനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. താരനെ പ്രതിരോധിക്കുകയും മുടി വളര്‍ച്ച കേമമാക്കുകയും ചെയ്യുന്നു.

മുടി കൊഴിച്ചില്‍ പരിഹാരം
മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നു. മുടിയുടെ വേരുകള്‍ക്ക് നല്ല ബലവും മുടിക്ക് തിളക്കവും നല്കാന് ഓട്സ് ഫേസ് പാക്ക് സഹായിക്കുന്നു.

ചര്‍മ്മകോശങ്ങള്‍ അടര്‍ന്നു പോരുന്നത്
ചിലര്‍ക്ക് താരന് വരുമ്പോള്‍ തലയില്‍ നിന്നും തൊലി അടര്‍ന്നു പോരുന്നു. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഓട്സ് ഹെയര്‍ പാക്ക്. ഓട്സ് ഹെയര്‍ പാക്ക് ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.

ആഴ്ചയില്‍ ഒരു തവണ
ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം. താരന് കുറയുന്നതിനനുസരിച്ച് ഇതിന്റെ ഉപയോഗം കുറക്കാവുന്നതാണ്. നെല്ലിക്ക ഹെയര്‍പാക്കും ഇതേ പോലെ തന്നെ ഗുണം നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications
