മുടിയുടെ അറ്റം പിളരില്ല, ഉറപ്പ് നല്‍കും മാര്‍ഗ്ഗം

കേശസംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം

മുടി കൊഴിച്ചില്‍ പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പലപ്പോഴും മുടിക്ക് ആരോഗ്യമില്ലായ്മ കൊണ്ടാണ് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതും മുടി പൊട്ടിപ്പോവുന്നതും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാനും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇതെല്ലാം മുടിയുടെ വേരുകളുടെ ആരോഗ്യത്തെക്കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയാല്‍ മാത്രമേ അത് മുടി കൊഴിച്ചിലിനേയും മുടിയുടെ ആരോഗ്യത്തേയും സഹായിക്കുകയുള്ളൂ

മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് നിങ്ങളുടെ മുടിയുടെ സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കും. മാത്രമല്ല മുടിക്ക് തിളക്കവും ഭംഗിയും മുടിയുടെ വേരുകള്‍ക്ക് ബലവും നല്‍കുന്നു. ഇത്തരത്തില്‍ മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കിയാല്‍ തന്നെ മുടിയുടെ ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

മുടിയുടെ എല്ലാ സൗന്ദര്യവും നിലനില്‍ക്കുന്നത് തന്നെ മുടിയുടെ ആരോഗ്യമുള്ള വേരുകളിലാണ്. ഇതിന് പരിഹാരം കാണുന്നതിനായി ശ്രമിക്കേണ്ടത് കേശസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്ന ഒരോരുത്തരുടേയും കടമയാണ്. മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയുടെ വേരിന് ബലം നല്‍കുന്ന ഒറ്റമൂലി എന്ന് നോക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് കേശസംരക്ഷണത്തിനും ഒരു ഉത്തമ മാതൃകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല മുടി വളര്‍ച്ചക്കും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒലീവ് ഓയില്‍ തല മുഴുവന്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു രാത്രി അതുപോലെ കിടന്നിട്ട് പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ചെയ്യുക. ഇത് മുടിക്ക് കരുത്തും ആരോഗ്യവും വേരുകള്‍ക്ക് ബലവും നല്‍കുന്നു.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ആണ് മറ്റൊന്ന്. ഇതിലുള്ള പ്രോട്ടീന്‍ നല്ലൊരു പരിഹാരമാണ് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക്. മുടി അറ്റം പൊട്ടിപ്പിളരുന്നതും മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാനും സഹായിക്കുന്നു.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

നല്ലതു പോലെ പഴുത്ത ആവക്കാഡോ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഏകദേശം ഒരു മണിക്കൂറിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുടിക്ക് കാര്യമായ മാറ്റം കാണാന്‍ സാധിക്കും.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ ആണ് മറ്റൊന്ന്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നല്‍കുന്ന ഒന്നാണ്. മാത്രമല്ല മുടി പൊട്ടിപ്പോവുന്നതിനെ ഇല്ലാതാക്കി മുടിക്ക് ബലം നല്‍കുന്നതിന് സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ എടുത്ത് പൊട്ടിച്ച് അത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല നല്ലതു പോലെ കഴുകേണ്ടതാണ്. ഒരാഴ്ച കൊണ്ട് തന്നെ കാര്യമായ മാറ്റം ഉണ്ടാവുന്നു. മാത്രമല്ല രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അത് എല്ലാ വിധത്തിലും മാറ്റം നല്‍കുന്നു.

തേന്‍

തേന്‍

തേന്‍ സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒറ്റവാക്കാണ്. അിത് മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ വേരുകളെ ബലമുള്ളതും മുടി പൊട്ടിപ്പോവുന്നതില്‍ നിന്ന് തടയുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 35 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മാസത്തില്‍ രണ്ട് തവണ ചെയ്താല്‍ മതി. മുടിക്ക് നല്ല ആരോഗ്യവും കരുത്തും മുടി വേരുകള്‍ക്ക് ബലവും നല്‍കുന്നു.

പഴം

പഴം

പഴമാണ് മറ്റൊന്ന്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളം പഴത്തില്‍ ഉണ്ട്. നല്ലരൊ പരിഹാരമാണ് മുടിയുടെ അറ്റം പിളരുന്നതിനും മുടി പൊട്ടിപ്പോവുന്നതിനും പഴം. ഇത് കൊണ്ട് എല്ലാ തരത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നല്ലതു പോലെ പഴുത്ത പപ്പായ മുടിയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത് മുടി നാരുകള്‍ക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടി ഷാമ്പൂ ചെയ്യുന്നതിനു മുന്‍പ് നല്ലതു പോലെ ഇത് എല്ലാ സ്ഥലത്തും എത്തിയെന്ന് നോക്കാം. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്താല്‍ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാം. മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പരിഹാരങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് തേങ്ങാപ്പാല്‍. എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇത് നല്ലതു പോലെ കട്ടിയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് മുടിയുടെ വേരു വരെ തേക്കുക. തല നല്ലതു പോലെ കവര്‍ ചെയ്ത് വെച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും ചെയ്യുന്നു.

 ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ ആണ് മറ്റൊന്ന്. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പുരട്ടുന്നതോടെ മുടിയുടെ വേരുകള്‍ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നത് മാത്രമല്ല മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കി മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം ശ്രദ്ധിക്കണം. ബദാം ഓയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് ഇത് രാത്രി മുഴുവന്‍ തലയില്‍ വെക്കുക. എന്നാല്‍ നീരിറക്കം ഉള്ളവര്‍ ഒരിക്കലും ഈ സാഹസത്തിന് മുതിരരുത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തവര്‍ ബദാം ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളയാവുന്നതാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. മുടിയുടെ പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടിക്ക് തിളക്കവും മിനുസവും നല്‍കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മുട്ടയുടെ മഞ്ഞ രണ്ട് ടേബിള്‍ സ്പൂണ്‍ എടുത്ത് നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കുക. മുടി വേരുകള്‍ക്ക് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും ബലുവും നല്‍കുന്നു.

Story first published: Wednesday, December 20, 2017, 13:28 [IST]
X
Desktop Bottom Promotion