For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി സില്‍ക്കിയാവാന്‍ കടുകെണ്ണ പ്രയോഗം

കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ മുടിക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം

|

നോര്‍ത്ത് ഇന്ത്യക്കാര്‍ പാചകത്തിന് വരെ എടുക്കുന്ന എണ്ണയാണ് കടുകെണ്ണ. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ആരോഗ്യം മാത്രമല്ല സൗന്ദര്യവും കടുകെണ്ണ നല്‍കുന്നു. കേശസംരക്ഷണത്തിന് യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കടുകെണ്ണ. ഇതില്‍ നൂറുകണക്കിന് വിറ്റാമിനുകള്‍ ഉണ്ട്. മാത്രമല്ല അയേണ്‍, മഗ്നീഷ്യം എന്നിവയെല്ലാം ധാരാളം ഉണ്ട്.

പോയ മുടിയ്ക്ക് പകരം വീണ്ടും മുടി മുളക്കുംപോയ മുടിയ്ക്ക് പകരം വീണ്ടും മുടി മുളക്കും

കേശസംരക്ഷണത്തിന് കടുകെണ്ണ പല വിധത്തില്‍ ഉപയോഗിക്കാം. മുടി വളര്‍ച്ചക്കും മുടി മിനുസമുള്ളതാക്കാനും തലയോട്ടിയുടെ ആരോഗ്യത്തിനും എല്ലാം കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണ മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

 മുടിക്ക് എങ്ങനെ കടുകെണ്ണ

മുടിക്ക് എങ്ങനെ കടുകെണ്ണ

ഓയില്‍ മസ്സാജ് എന്ന് പറയുന്നത് മുടിയുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് ബലവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. മാത്രമല്ല വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് കടുകെണ്ണ. ഇത് മുടിക്ക് മിനുസവും തിളക്കവും നല്‍കുന്നു.

 കടുകെണ്ണയും വെളിച്ചെണ്ണയും

കടുകെണ്ണയും വെളിച്ചെണ്ണയും

കടുകെണ്ണയും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ഒരു പാനില്‍ വെച്ച് ഒരു മിനിട്ട് ചൂടാക്കാം. അധികം ചൂടാവാതെ ശ്രദ്ധിക്കണം. ഇത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കാം.

കടുകെണ്ണയും ഉലുവയും

കടുകെണ്ണയും ഉലുവയും

അല്‍പം ഉലുവ എടുത്ത് ഇത് കടുകെണ്ണയില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തിടുക. അടുത്ത ദിവസം ഈ മിശ്രിതം ചെറുതായി ചൂടാക്കുക. തണുക്കാനായി വെച്ച ശേഷം മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.നാല് മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

 കടുകെണ്ണയും കറിവേപ്പിലയും

കടുകെണ്ണയും കറിവേപ്പിലയും

കടുകെണ്ണയില്‍ അല്‍പം കറിവേപ്പില ഇട്ട് ചൂടാക്കി എടുക്കുക. ഇത് തണുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മൂന്ന് മണിക്കൂറിനു ശേഷം തലക്ക് കഴുകിക്കളയാവുന്നതാണ്. ഇത് തലക്ക് തണുപ്പും മുടിക്ക് ആരോഗ്യവും നല്‍കുന്നു.

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം

കടുകെണ്ണ മുടിയില്‍ തേക്കുന്നത് മുടിക്ക് തിളക്കം നല്‍കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുടി സില്‍ക്ക് പോലെ ആവുന്നതിനും സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരുന്ന കാര്യത്തിലും കടുകെണ്ണ മുന്നിലാണ്. മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ഒരിക്കലും പുറകിലല്ല കടുകെണ്ണ. മറ്റേത് എണ്ണയേക്കാള്‍ കൂടുതല്‍ ആരോഗ്യവും തിളക്കവും മുടിക്ക് നല്‍കാന്‍ കടുകെണ്ണയിലൂടെ കഴിയുന്നു.

English summary

mustard oil for silky hair

mustard oil is loaded with vitamins, iron and minerals which helps stimulate hair growth and promote scalp health.
Story first published: Friday, September 22, 2017, 15:21 [IST]
X
Desktop Bottom Promotion