കഷണ്ടിയെങ്കില്‍ പൂര്‍ണമായും മാറ്റാന്‍ ഈ കാര്യം

കേശസംരക്ഷണത്തില്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം.

മുടി കൊഴിച്ചിലും കഷണ്ടിയും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. സൗന്ദര്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മുടിയുടെ കാര്യത്തില്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടാവുന്നു. ഇന്നത്തെ കാലത്ത് മുടിയില്‍ ചെയ്യാവുന്ന രീതിയിലെല്ലാം നമ്മളില്‍ പലരും പലതും ചെയ്യുന്നു. നിരവധി ഹെയര്‍സ്റ്റൈലുകളും മുടി കളര്‍ ചെയ്യുന്നതും പല വിധത്തിലുള്ള ഹെയര്‍കട്ടുകളും എല്ലാം മുടിയുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും വളരെയധികം മോശമായി തന്നെയാണ് ബാധിക്കുന്നത്. പുതിയ പരീക്ഷണങ്ങളുടെ ഭാഗമായാണ് മുടി കൊഴിച്ചിലും മറ്റ് ചില പ്രശ്‌നങ്ങളും മുടിയുടെ കാര്യത്തില്‍ അനുഭവിക്കുന്നത്.

എന്നാല്‍ മുടി കൊഴിച്ചില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരേ തരത്തില്‍ തന്നെയാണ് മാനസികമായി ബാധിക്കുന്നത്. കഷണ്ടിയാണ് പുരുഷന്‍മാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്ത്രീകളിലാകട്ടെ അത് മുടി കൊഴിച്ചിലും. ഇത് രണ്ടും കൊണ്ട് വലയുന്നവര്‍ക്ക് എന്തെങ്കിലുമൊരു പരിഹാരം ലഭിച്ചാല്‍ മതി എന്നതായിരിക്കും ആഗ്രഹം. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ പല വിധത്തിലുള്ള മരുന്നുകളും നമ്മള്‍ വാങ്ങത്തേക്കുന്നു. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് മുടിക്ക് വളരെയധികം ദോഷകരമായാണ് മാറുന്നത്.

അതുകൊണ്ട് തന്നെ കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയാല്‍ അതിന് എന്തൊക്കെ പരിഹാരം തുടക്കം മുതല്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല.
പുരുഷന്‍മാരെയാണ് കഷണ്ടി കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി നെട്ടോട്ടമോടുന്നതിനു മുന്‍പ് ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കണം. ഇത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയാല്‍ പിന്നീട് കഷണ്ടിയോ മുടി കൊഴിച്ചിലോ നിങ്ങളെ അലട്ടുകയില്ല.പ്രായമാകുന്നതോടെ പലരിലും കഷണ്ടി ഉണ്ടാവുമെങ്കിലും ചെറുപ്പത്തില്‍ തന്നെ കഷണ്ടി നിങ്ങളെ ബാധിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ മതി. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്ന് നോക്കാം.

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ ഷാമ്പൂ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന എല്ലാ തരത്തിലുള്ള ഷാമ്പൂവും ഉപയോഗിക്കരുത്. എപ്പോഴും ഗുണമേന്‍മയുള്ള ഷാമ്പൂ വേണം ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അത് മുടി കൊഴിച്ചിലും കഷണ്ടിയും വരുത്തി വെക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

 കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ നീളം അനുസരിച്ചല്ല കണ്ടീഷണര്‍ ഉപയോഗിക്കേണ്ടത്. ഷാമ്പൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ മുടിയെ സംരക്ഷിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ ഇതില്‍ നിന്നും ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും കഷണ്ടിയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനും കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്.

 മുടി ചീകുന്നത്

മുടി ചീകുന്നത്

മുടി ചീകുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാം. കാരണം ആവശ്യത്തില്‍ കൂടുതല്‍ തവണ മുടി ചീകുന്നത് പുരുഷന്‍മാരില്‍ സ്ഥിരമായി കണ്ട് വരുന്ന ഒരു പ്രവണതയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രവണതക്ക് ആദ്യമേ വിലക്കിടണം. മാത്രമല്ല തുടരേ തുടരേ മുടി ചൂീകുന്നത് മുടിയുടെ ആരോഗ്യത്തേയും നശിപ്പിക്കും.

മുടി വെട്ടാന്‍

മുടി വെട്ടാന്‍

മുടി വെട്ടുന്ന കാര്യത്തിലും പിശുക്ക് കാണിക്കേണ്ടതില്ല. ആറ് ആഴ്ചയിലൊരിക്കല്‍ മുടി ട്രിം ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുരുഷന്‍മാര്‍. അല്ലെങ്കില്‍ മുടി കൊഴിച്ചില്‍ വന്ന് നെറ്റി കയറുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് മുടി ട്രിം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധിക്കണം.

 ഡൈ ചെയ്യുന്നവര്‍

ഡൈ ചെയ്യുന്നവര്‍

മുടി നരക്കാന്‍ തുടങ്ങിയാല്‍ ഡൈ ചെയ്യുന്നത് സാധാരണമായിട്ടുള്ള കാര്യമാണ്. എന്നാല്‍ ഡൈ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. ഗുണമേന്‍മയില്ലാത്ത ഡൈ ഉപയോഗിക്കരുത് ഇത് മുടി കൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകുന്നു.

മുടിയിലെ പരീക്ഷണം

മുടിയിലെ പരീക്ഷണം

പുരുഷന്‍മാരാണ് ഇക്കാര്യത്തില്‍ അല്‍പം മുന്നില്‍. മുടി ചുരുട്ടാനും മുടി കളര്‍ ചെയ്യാനും തുടങ്ങി നിരവധി തരത്തിലുള്ള പരീക്ഷണങ്ങളാണ് നമ്മളില്‍ പലരും ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള പ്രതിസന്ധികളാണ് മുടിയില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കഷണ്ടിയിലേക്ക് നയിക്കുന്നു.

മുടിക്ക് വൈറ്റമിനുകള്‍

മുടിക്ക് വൈറ്റമിനുകള്‍

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും വിവിധ തരത്തിലുള്ള വൈറ്റമിനുകള്‍ ധാരാളം ലഭിക്കും. എന്നാല്‍ ഇതെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

സ്‌ട്രെസ് കുറക്കുക

സ്‌ട്രെസ് കുറക്കുക

കഴിവതും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കഴിവതും മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മാറ്രം വരുത്തുക. ഇത് മുടി കൊഴിച്ചിലും കഷണ്ടിയും ഇല്ലാതാക്കുന്നു.

മുടി ഉണങ്ങാന്‍ അനുവദിക്കുക

മുടി ഉണങ്ങാന്‍ അനുവദിക്കുക

ആണായാലും പെണ്ണായാലും മുടി നല്ലതു പോലെ ഉണങ്ങാന്‍ അനുവദിക്കണം. അതും ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് വേണ്ട സ്വാഭാവികമായി മുടി ഉണങ്ങാന്‍ അനുവദിക്കണം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ഇത്തരം ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഹെല്‍മറ്റ്, തൊപ്പി

ഹെല്‍മറ്റ്, തൊപ്പി

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ഹെല്‍മറ്റ് മുടി കൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്നോടിയായി ഒരു തുണി കൊണ്ട് തല പൊതിഞ്ഞ ശേഷം ധരിക്കുക. ഇത് മുടി കൊഴിച്ചിലിനെയും കഷണ്ടിയേയും ഇല്ലാതാക്കുന്നു. അതുപോലെ എപ്പോഴും തൊപ്പി ധരിക്കുന്നതും മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാക്കുന്നു.

Story first published: Thursday, November 16, 2017, 10:51 [IST]
X
Desktop Bottom Promotion