For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെങ്കില്‍ ഈ കാരണങ്ങളെ കരുതിയിരിക്കാം

എന്തൊക്കെയാണ് താരന്‍ വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം

|

താരനെ പ്രതിരോധിക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ഇവയില്‍ പല മാര്‍ഗ്ഗങ്ങളും പല വിധത്തിലാണ് നാം പ്രയോഗിക്കുന്നതും. എന്നാല്‍ ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരനെ വര്‍ദ്ധിപ്പിക്കുന്നതും. താരന്‍ കണ്ട് തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ അത് താരനെ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റുംവെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റും

താരന്റെ കാരണങ്ങളും മറ്റും അന്വേഷിച്ച് വേണം പലപ്പോഴും പരിഹാരം കാണാന്‍. താരനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. താരന്‍ വരാനുള്ള കാരണങ്ങള്‍ ഇവയാണ്. ഇതൊന്നു ശ്രദ്ധിച്ചാല്‍ പിന്നെ താരനെ പേടിക്കേണ്ട ആവശ്യമില്ല.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

ചര്‍മ്മത്തിലെ വരള്‍ച്ച വളരെയധികം താരന് അനുകൂലമായി വരുന്ന ഒന്നാണ്. താരന്റെ പ്രധാന കാരണം ഇതാണെന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. കാരണം തലയോട്ടിയിലെ വരള്‍ച്ചയുണ്ടെങ്കില്‍ അത് പല വിധത്തിലാണ് താരന് അനുകൂലമായി മാറുന്നത്.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷനാണ് മറ്റൊന്ന്. തണുപ്പ് കാലത്ത് നിങ്ങള്‍ക്ക് താരന്‍ തലയില്‍ കൂടുതലുള്ള പോലെ തോന്നുന്നുവോ? എന്നാല്‍ അതിന്റെ പ്രധാന കാരണവും പലപ്പോഴും യീസ്റ്റ് ഇന്‍ഫെക്ഷനാണ് എന്ന കാര്യത്തില്‍ സംശയമില്ല.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

തലയിലെ വൃത്തിയില്ലായ്മയാണ് മറ്റൊന്ന്. തലയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് പലപ്പോഴും താരന് അനുകൂല സാഹചര്യമാണ് ഉണ്ടാക്കുക. മൃതകോശങ്ങള്‍ താരന് പലപ്പോഴും കാരണമാകുന്നു. വൃത്തിയായി തലയോട്ടി സൂക്ഷിക്കുകയാണ് ഏക വഴി.

 മുടി ചീകുന്നതിലെ അശ്രദ്ധ

മുടി ചീകുന്നതിലെ അശ്രദ്ധ

തലയിലെ അഴുക്കും ചെളിയും നീക്കാനും മുടി ജഡ പിടിക്കാതെ വൃത്തിയായി ഇരിക്കാനുമാണ് നമ്മള്‍ ചീപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ ശ്രദ്ധയില്ലാതെ ചീപ്പ് ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

തലയിലുണ്ടാവുന്ന അണുബാധ

തലയിലുണ്ടാവുന്ന അണുബാധ

പലര്‍ക്കും പല കാലഘട്ടങ്ങളിലും തലയില്‍ അണുബാധ ഉണ്ടാവുന്നു. തലയോട്ടിയില്‍ പലരിലും കാണപ്പെടുന്ന ചൊറിച്ചിലും മറ്റും പല വിധത്തിലാണ് കേശസംരക്ഷണത്തില്‍ വില്ലനാവുന്നത്. ഇത് പലപ്പോഴും താരന് ആക്കം കൂട്ടുന്നതാണ്.

തലയിലുണ്ടാവുന്ന മുറിവ്

തലയിലുണ്ടാവുന്ന മുറിവ്

തലയിലുണ്ടാവുന്ന മുറിവാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും ഉണങ്ങാനെടുക്കുന്ന താമസം പല വിധത്തില്‍ നമ്മളെ ബുദ്ധിമുട്ടിലാക്കുന്നു. ഇത് താരന് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

കൂടുതല്‍ കാലം മരുന്നുപയോഗിക്കുന്നത്

കൂടുതല്‍ കാലം മരുന്നുപയോഗിക്കുന്നത്

മരുന്നിന്റെ ഉപയോഗവും താരന് കാരണമാകുന്നു. മാത്രമല്ല സ്റ്റിറോയ്ഡുകളുടെ ഉപയോഗവും താരന് പ്രധാനപ്പെട്ട കാരണങ്ങളാണ്. അതുകൊണ്ട് തന്നെ വിട്ടുമാറാതെയുള്ള താരന്റെ പ്രശ്‌നം നിങ്ങളിലുണ്ടെങ്കില്‍ നല്ലൊരു ത്വക്ക് രോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം നമ്മുട ശരീരത്തിനെ പല തരത്തിലാണ് ബാധിക്കുന്നത്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് താരന്റെ പ്രശ്‌നം. താരന്‍ വര്‍ദ്ധിക്കാന്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം കാരണമാകുന്നു.

English summary

Main Causes Of Dandruff You Should Be Aware

There are many reasons for dandruff including stress. Here are some reasons of dandruff you should be aware
Story first published: Tuesday, October 3, 2017, 10:47 [IST]
X
Desktop Bottom Promotion