Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മുടിയുടെ വരള്‍ച്ചയ്ക്ക് ഒറ്റദിവസത്തെ ഒറ്റമൂലി
വരണ്ട മുടി ഉണ്ടാക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇനി അടുക്കളയില്‍ ഒറ്റമൂലി
ഓരോരുത്തരുടേയും മുടി വ്യത്യസ്തമാണ് . അത് ചിലപ്പോള്‍ നീളം കൂടിയതായിരിക്കാം കുറഞ്ഞതായിരിക്കാം ചുരുണ്ടതായിരിക്കാം നീണ്ടതായിരിക്കാം .മുടി ഏത് തരത്തിലുള്ളതായിരുന്നാലും കുഴപ്പമില്ല ആരോഗ്യമുള്ളതും ആകര്‍ഷകവും ആയിരിക്കണം എന്ന് മാത്രമാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്.
എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ നമ്മളില്‍ പലര്‍ക്കും വരണ്ട, നിറം മങ്ങിയ, പാറിപ്പരക്കുന്ന മുടിയാണുള്ളത്. ചിലര്‍ക്ക് ജന്മനാ ആരോഗ്യമുള്ള മനോഹരമായ മുടിയാണ് ലഭിച്ചതെങ്കിലും പതിവായുള്ള സ്റ്റൈലിങ് മെഷീനുകളുടെ ഉപയോഗവും കെമിക്കല്‍ ചികിത്സകളും മലിനീകരണവും മൂലം മുടി വരണ്ടു പോകാന്‍ സാധ്യത ഉണ്ട്.
മുടിയ്ക്ക് ആരോഗ്യവും ഭംഗിയും നല്കാന് സഹായിക്കുന്ന പലതും നിങ്ങളുടെ അടുക്കളയില്‍ തന്നെ കണ്ടെത്താന്‍ കഴിയും. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.

സ്റ്റെപ് 1
ചൂട് എണ്ണ
രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം
രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
രണ്ട് ടേബിള്‍ സ്പൂണ്‍ ജൊജോബ ഓയില്‍
രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ

മുടിയുടെ വരള്‍ച്ചയ്ക്ക്
ഈ എണ്ണകള്‍ എല്ലാം കൂടി ഒരുമിച്ച് ഒരു പാത്രത്തിലെടുത്ത് ചൂടാക്കുക. അമിതമായി ചൂടാവരുത്. ഇളം ചൂടോടു കൂടി ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക . അതിന്ശേഷം ഒരു ടൗവലില്‍ മുടി കെട്ടി വയ്ക്കുക. അരമണിക്കൂറിന് ശേഷം നേര്‍ത്ത ഏതെങ്കിലും ഷാമ്പു ഉപയോഗിച്ച് മുടി കഴുകുക.

മുട്ടയുടെ വെള്ളയും വെള്ളവും
രണ്ട് മുട്ടയെടുത്ത് വെള്ള വേര്‍തിരിച്ചെടുക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി മൃദുവാക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുട്ടയുടെ മണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

മുട്ട, തേന്‍, തൈര്
രണ്ട് മുട്ട
ഒരു ടേബിള്‍സ്പൂണ്‍ തേന്‍
രണ്ട് ടേബിള്‍ സ്പൂണ്‍ തൈര്

തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രം എടുത്ത് മുട്ട അടിയ്ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ക്കുക. കുഴമ്പ് രൂപത്തിലുള്ള മിശ്രിതം കിട്ടുന്നത് വരെ ഇത് ഇളക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ച് 20 മിനുട്ട് ഇരിക്കുക. തണുത്ത വെള്ളത്തില്‍ കഴുകുക

തേനും സസ്യ എണ്ണയും
രണ്ട് ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍ സ്പൂണ്‍ സസ്യ എണ്ണയും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് ഷവര്‍ ക്യാപ് ഉപോഗിച്ച് മുടി പൊതിഞ്ഞ് വയ്ക്കുക. 15 മിനുട്ടിന് ശേഷം ഷാമ്പു ഉപയോഗിച്ച് മുടി കഴുകുക.

റൈസ് മില്‍ക്, തേന്‍
ഒരു കപ്പ് റൈസ് മില്‍ക് എടുത്ത് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ചേരുവകള്‍ പരസ്പരം കൂടിച്ചേരുന്നത് വരെ ഇളക്കുക. ഈ മിശ്രിതം തലമുടിയില്‍ തേച്ച് 10-15 മിനുട്ടിന് ശേഷം കഴുകി കളയുക.

അവക്കാഡോ , പഴം
പഴവും അവക്കാഡോയും കൂടി നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ച് 30 മിനുട്ട് ഇരിക്കുക. തണുത്ത വെള്ളത്തിലോ ഇളം ചൂട് വെള്ളത്തിലോ മുടി കഴുകുക.

തേന്‍
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ/ ഒലിവ് എണ്ണ/ ജോജോബ എന്നിവയിലേതെങ്കിലും ഒന്ന് ഒരു പാത്രത്തില്‍ ചേരുവകള്‍ എല്ലാ കൂടി നന്നായി ചേര്‍ത്തിളക്കുക. മുടിയുടെ അറ്റം മുതല്‍ തുമ്പു വരെ ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക.വരള്‍ച്ച കൂടുതലുള്ള മുടിയുടെ അറ്റത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. 20 മിനുട്ടിന് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.

മയോണൈസ്
മയോണൈസ് മിശ്രിതം തലയില്‍ തേച്ച് 30 മിനുട്ട് ഇരിക്കുക. തണുത്ത വെള്ളത്തിലോ ചൂട് വെള്ളത്തിലോ കഴുകി കളയുക.



Click it and Unblock the Notifications
