Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പാരമ്പര്യമായി കൈമാറിവന്ന മുടിവളര്‍ച്ച രഹസ്യം
മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും സഹായിക്കും എണ്ണക്കൂട്ടിന്റെ രഹസ്യം നോക്കാം.
മുടി വളര്‍ച്ച തന്നെയാണ് സൗന്ദര്യ പ്രശ്നങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത്. പലപ്പോഴും ഇതിനെ പ്രതിരോധിയ്ക്കാന്‍ വഴിയറിയാതെ പ്രശ്നത്തിലാകുന്നവര്‍ ചില്ലറയല്ല. എന്നാല്‍ വര്‍ഷങ്ങളായി കൈമാറി വന്ന ചില രഹസ്യമുണ്ട്.
പണ്ട് കാലത്തുള്ളവരുടെ മുടി പെട്ടെന്ന് നരയ്ക്കുകയോ മുടിയുടേതായ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവരെ ബാധിയ്ക്കുകയോ ചെയ്യാറില്ല. പേനും ഈരും ഇനി വഴിക്ക് വരില്ല, 10മിനിട്ട്.....
അതിന്റെയെല്ലാം രഹസ്യം ഈ പാരമ്പര്യ സൂത്രം തന്നെയാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിയ്ക്ക് തിളക്കം നല്‍കുകയും മുടിയുടെ ആരോഗ്യം എല്ലാ വിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ രഹസ്യം എന്ന് നോക്കാം.

മൂന്ന് മാസം സമയം
എന്നാല്‍ ഈ എണ്ണ തയ്യാറാക്കി അത് മുടി വളര്‍ത്താന്‍ മൂന്ന് മാസം മാത്രം മതി. തീര്‍ച്ചയായും നിങ്ങളുടെ മുടി വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി എങ്ങനെ ഈ എണ്ണ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് കൈ നിറയെ കറിവേപ്പില, കാട്ടുമഞ്ഞള്‍ 30 ഗ്രാം, 250 ഗ്രാം നെല്ലിക്ക, ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവയാണ് ഈ എണ്ണ തയ്യാറാക്കുന്നതിനായി ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം
അടുപ്പില്‍ ഒരു പാത്രം വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേക്ക് കാട്ടുമഞ്ഞളും ബാക്കിയുള്ള ചേരുവകളും ചേര്‍ക്കാം. അരമണിക്കൂറോളം ഇത് ചെറിയ തീയില്‍ ഇളക്കിക്കൊണ്ടിരിയ്ക്കണം.

സ്റ്റെപ് 2
അതിനു ശേഷം എണ്ണ തീ കുറച്ച് വാങ്ങി വെയ്ക്കുക. ഒരു മണിക്കൂറോളം തണുക്കാനായി വെയ്ക്കണം. നന്നായി തണുത്ത ശേഷം ഇതില്‍ നിന്നും അല്പം എടുത്ത് എണ്ണയുടെ അഞ്ചിലൊന്ന് കടുകെണ്ണ മിക്സ് ചെയ്ത് ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം
എണ്ണ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് 10 മിനിട്ടോളം മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ എണ്ണ തലയിലുണ്ടാവണം. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. സ്ഥിരം ഉപയോഗിക്കുന്ന ഷാമ്പൂ തന്നെ ഉപയോഗിച്ചാവണം തല കഴുകേണ്ടത്.

മുടി വളരുന്നു
മുടി വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. മുടി വളരാന്‍ ഈ എണ്ണ ധാരാളം എന്നത് തന്നെയാണ് സത്യം.

താരന് ഇല്ലാതാക്കുന്നു
താരനെ പ്രതിരോധിയ്ക്കാനും ഈര്, പേന്‍ തുടങ്ങിയവയെ ഇല്ലാതാക്കാനും ഈ എണ്ണ സഹായിക്കുന്നു. അത്രയേറെ മുടിയ്ക്ക് കരുത്തും തിളക്കവും നല്‍കും ഈ എണ്ണ.



Click it and Unblock the Notifications
