Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാല്‍ സൂത്രം
മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. താരന് പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ.
മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ വൈദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പല തലത്തിലും മുടി കൊഴിയാതിരിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നാളികേരപ്പാല്.
മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

തേന്‍
നാളികേരപ്പാലില്‍ അല്പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്പം ചെറുനാരങ്ങാനീരും
നാളികേരപ്പാലിനൊപ്പം തൈനും അല്പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന് കളയാനുമുള്ള നല്ലൊരു വഴിയാണിത്.

നെല്ലിക്ക
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാളികേരപ്പാലില്‍ ഉലുവപ്പൊടി
നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്കുന്ന മിശ്രിതമാണിത്.

തേങ്ങാപ്പാല്‍
ആഴ്ചയില്‍ ഒന്നു രണ്ടു ദിവസമെങ്കിലും ഇത്തരം മിശ്രിതങ്ങള്‍ തലയില്‍ പ്രയോഗിക്കാം. മുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, മുടിയുടെ ആരോഗ്യം നന്നാവുകയും ചെയ്യും.



Click it and Unblock the Notifications
