For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിലെ ചൊറിച്ചിലും ചിരങ്ങും മാറാന്‍

ഗൃഹവൈദ്യത്തിലൂടെ തലയിലെ ചൊറിയും ചിരങ്ങും അലര്‍ജിയും എങ്ങനെയൊക്കെ മാറ്റാം

|

സ്ഥിരമായി തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുവോ? താരന്‍ എന്ന് കരുതി അവയെ അവഗണിക്കണ്ട. താരന്‍ മാത്രമല്ല തലയിലെ ചൊറിച്ചിലിന്റെ പ്രധാന കാരണം. പല കാരണങ്ങള്‍ കൊണ്ടും തലയില്‍ ചൊറിച്ചിലുണ്ടാവാം. പലപ്പോഴും ചിരങ്ങ് രൂപത്തില്‍ അവ മാറാനും കാരണമാകും. ചിരങ്ങായി മാറിക്കഴിഞ്ഞാല്‍ പിന്നെ മുറിവ് രൂപത്തിലായി അത് മാറുന്നു. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്നതിനേക്കാള്‍ ഭീകരമായ അവസ്ഥയിലായിരിക്കും തലയിലെ ചൊറിച്ചിലും മുറിവും.

തക്കാളിയിലെ നാടന്‍ പൊടിക്കൈകള്‍ നല്‍കും ഗുണംതക്കാളിയിലെ നാടന്‍ പൊടിക്കൈകള്‍ നല്‍കും ഗുണം

കേശസംരക്ഷണത്തിലെ പുതിയ സ്റ്റൈലുകളും മുടി നരക്കുന്നത് തടയാനുള്ള ഡൈകളും ഹെയര്‍ ജെല്ലുകളും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ചില ചിരങ്ങുകളും വ്രണങ്ങളും തനിയേ മാറിപ്പോവുന്നു. എന്നാല്‍ ചിലത് പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വാം കംപ്രസ്

വാം കംപ്രസ്

ഇളം ചൂടുള്ള വെള്ളം കൊണ്ടും നമുക്ക് തലയിലെ ചൊറിച്ചിലിനെ പ്രതിരോധിക്കാം. ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി അതുകൊണ്ട് തല പൊതിഞ്ഞ് കെട്ടാം. ഇത് ചുണങ്ങിന്റെ വലിപ്പം താരതമ്യേന കുറക്കുന്നു. ദിവസവും ഒരു നേരം ഇത്തരത്തില്‍ ചെയ്താല്‍ അത് തലയിലെ ചൊറിച്ചില്‍ പൂര്‍ണമായും നീക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. തലയിലെ ചൊറിച്ചിലും ചിരങ്ങും മാറ്റാന്‍ ഇതിലും നല്ല പരിഹാര മാര്‍ഗ്ഗം വേറെ ഇല്ലെന്ന് തന്നെ പറയാം. ഒരു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് തല വൃത്തിയായി കഴുകുക. ദിവസവും ഇത് ചെയ്താല്‍ തലയിലെ ചൊറിച്ചിലിനെ പരിഹരിക്കാം.

 ഹോട്ട് ഓയില്‍ മസ്സാജ്

ഹോട്ട് ഓയില്‍ മസ്സാജ്

വരണ്ട തലയോട്ടിയാണ് പലപ്പോഴും പ്രശ്‌നങ്ങലുടെ തുടക്കക്കാരന്‍. ഇതിന് പരിഹാരം കാണാന്‍ അല്‍പം ഒലീവ് ഓയില്‍, വെളിച്ചെണ്ണ് തുടങ്ങിയവ ചെറുതായി ചൂടാക്കി ഇത് കൊണ്ട് തല നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് തലയോട്ടിയിലെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ചൊറിച്ചിലും ചിരങ്ങും എന്ന് വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. മാത്രമല്ല ഇത് തലയില്‍ ഉണ്ടാവുന്ന അണുബാധ പരിഹരിക്കുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ചര്‍മ്മത്തിലെ അലര്‍ജി മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ടീ ട്രീ ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 ജോജോബ ഓയില്‍

ജോജോബ ഓയില്‍

ജോജോബ ഓയിലാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ജോജോബ ഓയില്‍ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയില്‍ ചൊറിച്ചിലും ചിരങ്ങും അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തിലെ പ്രധാനിയാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് തലയിലെ ചൊറിച്ചിലിനെ എന്നന്നേക്കുമായി തുരത്താം. ഇതിലുള്ള ആന്റി സെപ്റ്റിക് ഘടകങ്ങള്‍ തലയിലെ ചൊറിയും ചിരങ്ങും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 വയമ്പ് പൊടി

വയമ്പ് പൊടി

വയമ്പ് പൊടിയും കേശസംരക്ഷണത്തിലെ മുതല്‍ക്കൂട്ടാണ്. തലയിലെ ചൊറിച്ചിലും മറ്റും മാറാന്‍ രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം വയമ്പ് പൊടിച്ചും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.

Read more about: head hair മുടി തല
English summary

How to Treat Scalp Scabs

Are you constantly scratching your head? If yes, it could be due to scabs on your scalp. Here are the top ways to treat scalp scabs.
Story first published: Wednesday, July 19, 2017, 16:22 [IST]
X
Desktop Bottom Promotion