Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
നരച്ച മുടി കറുപ്പിയ്ക്കും അടുക്കളക്കൂട്ടുകള്‍
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ വഴികള്‍ പലതുണ്ട്. ഡൈ പോലുള്ള കൃത്രിമവഴികള്‍ക്കു പുറകെ പോയി ആരോഗ്
നരച്ച മുടി പണ്ട് പ്രായമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും ഇത് പതിവാണ്. ജീവിതശൈലികളും പോഷകക്കുറവുമെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്. സ്ട്രെസാണ് മറ്റൊരു പ്രധാന കാരണം.
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ വഴികള്‍ പലതുണ്ട്. ഡൈ പോലുള്ള കൃത്രിമവഴികള്‍ക്കു പുറകെ പോയി ആരോഗ്യം കേടു വരുത്തണമെന്നില്ല
എന്തിന്, നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് ഇതിനുള്ള പ്രതിവിധികള്‍. പണച്ചിലവില്ലാത്ത, അതേ സമയം പാര്‍ശ്വഫലങ്ങളില്ലാത്ത, ഫലപ്രദമെന്നുറപ്പുള്ള ചിലത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചായ
നരച്ച മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ചായയും കാപ്പിയും. രണ്ടോ മൂന്നോ ടീ ബാഗ് ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. തണുത്ത ശേഷം ഇത് മുടിയില്‍ പുരട്ടാം. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് നരച്ച മുടിയ്ക്കു കറുപ്പു നല്‍കും. മുടിയ്ക്കു തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.

കാപ്പി
കണ്ടീഷണറില്‍ കാപ്പി ചേര്‍ത്തു മുടിയില്‍ പുരട്ടുക. ഇത് മുടിയുടെ നര മാറ്റി കറുപ്പു നല്കാന് ഏറെ ഗുണകരമാണ.്

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം ചേര്‍ത്തോ അല്പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. നരച്ച മുടിയ്ക്കു മറ്റു നിറങ്ങള്‍ ലഭിയ്ക്കും.

ഉരുളക്കിഴങ്ങിന്റെ തൊലി
ഉരുളക്കിഴങ്ങിന്റെ തൊലി നരച്ച മുടി കറുപ്പാക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. 2 കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ഉരുളക്കിഴങ്ങു തൊലിയിട്ടു തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

നെല്ലിക്ക, കറ്റാര്‍വാഴ
വെളിച്ചെണ്ണയില്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവ അരിഞ്ഞിട്ട് തിളപ്പിച്ച് വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും നരച്ച മുടി കറുപ്പാകാന്‍ സഹായിക്കും.

വെളിച്ചെണ്ണ അല്പം ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ബട്ടര്‍
ബട്ടര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ തേച്ച് അല്പം കഴിയുമ്പോള്‍ ഷാംപൂവിട്ടു കഴുകാം. ശുദ്ധമായ, ഉപ്പില്ലാത്ത ബട്ടര്‍ വേണം ഉപയോഗിയ്ക്കാന്‍. ഇ്ത് മുടിയ്ക്കു നര മാറ്റി കറുപ്പു നല്കാന് നല്ലതാണ്.

തൈരില്‍ യീസ്റ്റ്
ഒരു ലിറ്റര്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ് ചേര്‍ക്കുക. ഇത് ദിവസവും ഒരു ബൗള്‍ കുടിയ്ക്കുക. മുടിയുടെ നര ഒഴിവാക്കാം, നരച്ച മുടി കറുപ്പുമാകും.



Click it and Unblock the Notifications
