Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ
താരന് മുഴുവന്‍ കളയും വഴി
തലയിലെ താരന് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. മുടി കൊഴിയുക മാത്രമല്ല, ശിരോചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കും. താരന് കൂടുതലായാല്‍ പുരികവും കണ്പീലികളും കൊഴിയാനും ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാനും സാധ്യതയേറെയാണ്.
താരന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില ലളിതമായ വഴികളെക്കുറിച്ചറിയൂ,

താരന് മുഴുവന്‍ കളയും വഴി
വെളുത്തുള്ളി താരന് അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക

താരന് മുഴുവന്‍ കളയും വഴി
ആര്യവേപ്പില താരന് കളയാന്‍ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വയ്ക്കണം. അതിനുശേഷം ഇല കളഞ്ഞ് ഈ വെള്ളം കൊണ്ടു മുടി കഴുകാം. ഈ വെള്ളം മാത്രം തലയില്‍ ഒഴിയ്ക്കുക. ഷാംപൂവോ സോപ്പോ വേണ്ട. ഇത് അടുപ്പിച്ചു ചെയ്യാം

താരന് മുഴുവന്‍ കളയും വഴി
രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

താരന് മുഴുവന്‍ കളയും വഴി
തുളസിയില അരച്ച് തലയില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ താരനെ മാത്രമല്ല പേന്‍ശല്യത്തേയും ഇല്ലാതാക്കാം

താരന് മുഴുവന്‍ കളയും വഴി
തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.

താരന് മുഴുവന്‍ കളയും വഴി
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കാം. അതിനായി പച്ചക്കര്‍പ്പൂരം തന്നെയാണ് ഏറ്റവും ഉത്തമം

താരന് മുഴുവന്‍ കളയും വഴി
ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന് മാറ്റിതരും.



Click it and Unblock the Notifications