Latest Updates
-
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും!
താരനെ തുരത്താന്‍ അടുക്കള വരെ പോയാല്‍ മതി
പലപ്പോഴും അടുക്കളയിലുണ്ട് കേശസംരക്ഷണത്തിനുതകുന്ന പല പരിഹാരമാര്‍ഗ്ഗങ്ങളും
താരന് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. കേശസംരക്ഷണത്തിലെ പ്രധാനപ്പെട്ട വെല്ലുവിളി തന്നെയാണ് താരന്. എന്നാല്‍ താരനെ ഇല്ലാതാക്കാന്‍ ഇനി ചില അടുക്കളക്കൂട്ടുകള്‍ നമുക്ക് പ്രയോജനകരാകും. പലപ്പോഴും ഇത്തരം മറുമരുന്നുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
താരനെ എങ്ങനെ അടുക്കളക്കൂട്ടുകളിലൂടെ പ്രതിരോധിയ്ക്കാം എന്ന് നോക്കാം. കൃത്യമായി മനസ്സിലാക്കിയാല്‍ താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ബേക്കിംഗ് സോഡ
തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.

ആസ്പിരിന്‍ ഗുളിക
രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

മൗത്ത് വാഷ്
മുടിക്ക് പുതുമ ലഭിക്കാനും താരന് അകറ്റാനും മൗത്ത് വാഷ് ഉത്തമമാണ്. ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്വാഷ് ഉപയോഗിച്ച് മുടി കഴുകുക.

ഉപ്പ്
തലയില്‍ അല്പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.

വെളുത്തുള്ളി
വെളുത്തുള്ളി താരന് അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക.



Click it and Unblock the Notifications