Latest Updates
-
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം!
തേങ്ങാപ്പാലും കുരുമുളകും; താരന്റെ പൊടിപോലുമില്ല
മുടിക്ക് ആരോഗ്യം നല്‍കാനും താരനെ പ്രതിരോധിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.
താരന് വളരെ നിസ്സാരമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും താരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നമ്മുടെ ആത്മവിശ്വാസം പോലും നശിപ്പിക്കുന്ന അവസ്ഥയിലേക്ക് താരന് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും എന്നു വേണ്ട മുടി കൊഴിച്ചില്‍ പോലുള്ള അവസ്ഥയിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. വരണ്ട ചര്‍മ്മവും അതിലുണ്ടാവുന്ന വ്യതിയാനങ്ങളുമാണ് പലപ്പോഴും താരന്റെ പ്രധാന കാരണം. ഫംഗസ് ബാധയും തലയിലെ പൊടിയും എല്ലാം പലപ്പോഴും താരനെ വര്‍ദ്ധിപ്പിക്കാന്‍ ആണ് കാരണമാകുന്നത്.
മുടി കൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ചയെ തടയുന്നതിനും മുടിക്ക് ആരോഗ്യം നശിക്കുന്നതിനും താരന് കാരണമാകുന്നു. മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു എന്നത് കൊണ്ട് തന്നെ താരനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കേണ്ട ഒന്നാണ്. തലയിലെ ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തും തോളിലും ഇത്തരത്തിലുള്ള വെളുത്ത പൊടികള്‍ കാണുക എന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും നിരന്തരമായ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും അണുബാധക്കും മുടി വട്ടത്തില്‍ കൊഴിയുന്നതിനും പഴുപ്പിനും നീരൊലിപ്പിനും മറ്റും കാരണമാകുന്നുണ്ട്.
താരന് കടുതലായാല് അത് തലയില്‍ മാത്രമല്ല കക്ഷത്തിലും നെഞ്ചിലും കണ്പീലിയിലും എല്ലാം പ്രശ്നമുണ്ടാക്കുന്നു. ശക്തമായ മുടി കൊഴിച്ചിലിനാണ് താരന് പ്രധാനമായും വില്ലനാവുന്നത്. എന്നാല്‍ താരനെ പ്രതിരോധിക്കാന്‍ ഷാമ്പൂവും മറ്റും ഉപയോഗിക്കുന്നതിനു മുന്‍പ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ ചിലത് പരീക്ഷിക്കാം. ഇത് താരനെ പൂര്‍ണമായും അകറ്റി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിക്ക് ആരോഗ്യം നല്‍കാനും താരനെ പ്രതിരോധിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

താരന്റെ കാരണങ്ങള്‍
ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നതും വരണ്ട തലയോടും താരന് കാരണമാകാം. ഷാമ്പൂകളുടെ അമിത ഉപയോഗവും താരന് ഉണ്ടാക്കാം. ഇതല്ലാതെ താരന് ഉണ്ടാവുതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

ചര്‍മ്മ രോഗങ്ങള്‍
ശരീരത്തിലെ പാര്‍ക്കിന്‍സണിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും താരന് കൂടുതലായി കാണപ്പെടാറുണ്ട്. ഹൃദ്രോഗികള്‍, പ്രമേഹം, മദ്യപാനികള്‍, തടി കൂടിയവര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവരിലും താരന് ഉണ്ടാകാം.

വിറ്റാമിന്റെ അഭാവം
ശരീരത്തില്‍ വേണ്ടത്ര വിറ്റാമിനുകള്‍ ഇല്ലെങ്കിലും താരന് ഉണ്ടാകാം. ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം താരന് ഉണ്ടാകാം. അതുകൊണ്ട് ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കഴിക്കാന്‍ ശ്രമിക്കരുത്.

ചെറുപയര്‍
ചെറുപയര്‍ ഉണക്കി പൊടിച്ച് തൈരില്‍ ചാലിച്ച് തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകാം. ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തേങ്ങാപ്പാലും കുരുമുളകും
രണ്ട് സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇതും താരന് നിമിഷ പരിഹാരം നല്കുന്ന ഒന്നാണ്. കുരുമുളക് അല്പം മാത്രം ഉപയോഗിക്കണം.

കൂവളത്തിന്റെ ഇല
കൂവളത്തിന്റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം. അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ. കൂവളത്തിന്റെ ഇലക്ക് താരനെ പെട്ടെന്ന് തന്നെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

ഒലീവെണ്ണ
ഒലീവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ പുരട്ടാം. ഒലീവെണ്ണക്ക് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാനുള്ള കഴിവുണ്ട്. മാത്രമല്ല താരനെ നിമിഷ നേരം കൊണ്ടാണ് ഒലീവ് ഓയില്‍ ഇല്ലാതാക്കുന്നത്.

കടുക്
കടുക് അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കടുക് പച്ചക്ക് അരച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

കീഴാര്‍ നെല്ലി
കീഴാര്‍ നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിനുമുന്പ് തേക്കുക. പണഅട് കാലത്തുള്ളവര്‍ ഇത് ചെയ്തിരുന്നത് കൊണ്ട് തന്നെ അവരുടെ തലയില്‍ താരനോ പേനോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തുളസി
തുളസിയില, ചെമ്പരിത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേക്കുക. ഇതെല്ലാം താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ നീര്
ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേക്കാം. ഇതും താരനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.

പുളിച്ച തൈര്
കുളിക്കുന്നതിനു മുന്‍പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിക്കുക. പുളിച്ച തൈരിലുള്ള അസിഡിക് ഗുണങ്ങളാണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ഒലീവ് എണ്ണയും വെളിച്ചെണ്ണയും
ഒലീവ് എണ്ണയും വെളിച്ചെണ്ണയും എടുത്ത് അതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടാം. ഇതും താരനെ ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്.

നെല്ലിക്കാ നീര്
നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്‍ പുരട്ടാം. നെല്ലിക്ക മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിനും വളരെയധികം സഹായിക്കുന്നു. ഇത് മുടിക്ക് അഴകും നിറവും വര്‍ദ്ധിപ്പിക്കുകയും താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications











