Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
മുടി പൊട്ടുന്നതിന് പെട്ടെന്ന് പരിഹാരം കാണാം
മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും മുടി പൊട്ടുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യാം
മുടിയുടെ അറ്റം പിളരുന്നതും മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതും കേശസംരക്ഷണത്തിന് വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. പലപ്പോഴും ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതാണ് പലരിലും സമ്മര്‍ദ്ദമുണ്ടാക്കുന്നത്. മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണാന്‍ ചില പ്രകൃതി ദത്ത മരുന്നുകള്‍ ഉണ്ട്.
ഇത്തരം വഴികളെക്കുറിച്ച് നമുക്കറിയാത്തതാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് മുടി പൊട്ടിപ്പോവാതിരിക്കാന്‍ നമ്മള് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മുട്ട
മുടി പൊട്ടലിനുള്ള പ്രകൃതിദത്ത പോംവഴികളില്‍ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ ആഴ്ചയില്‍ ഒരു ദിവസം തലമുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്. മുട്ടയടെ മഞ്ഞയില്‍ ഏതാനം ഒലിവ് ഓയില്‍ തുള്ളികള്‍ ചേര്‍ത്ത് പതപ്പിച്ച് നനവുള്ള മുടിയില്‍ പുരട്ടുക. അമര്‍ത്തി തേയ്ക്കരുത്. അല്പ സമയത്തിന് ശേഷം കഴുകി കളയുക.

പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയ്ക്ക് നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ കണ്ടീഷണറുകള്‍ ഉപയോഗിക്കുക.

എണ്ണ
പതിവായി മുടിയില്‍ എണ്ണ തേയ്ക്കുന്നതും ഗുണകരമാകും. തലയില്‍ എണ്ണ ഇരിക്കണം എന്നുണ്ടെങ്കില്‍ രാത്രിയില്‍ തേച്ചിട്ട് രാവിലെ കഴുകി കളയുക. ചൂടുള്ള വെളിച്ചെണ്ണ ഇതിനായി ഉപയോഗിക്കുക.

മയോണൈസ്
ആഴ്ചയില്‍ ഒരിക്കല്‍ തലയില്‍ മയോണൈസ് തേയ്ക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക. ഇത് കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കും.

വിറ്റാമിന്‍ ഇ
മുടി പൊട്ടുന്നതിന് വിറ്റാമിന്‍ ഇ നല്ലൊരു പ്രതിവിധിയാണ്. വിറ്റാമിന്‍ ഇ യുടെ കാപ്സ്യൂള്‍ ഉപയോഗിക്കാം. ഷാമ്പുവിന് ഒപ്പം ഇത് ഉപയോഗിക്കുക. നിങ്ങളുടെ മുടി വളരുകയും തിളങ്ങുകയും ചെയ്യും.

ഒലീവെണ്ണ
മുടി വരണ്ടു പോകുന്നതാണ് പൊട്ടാനുള്ള പ്രധാന കാരണം. ഇളം ചൂടുള്ള ഒലിവെണ്ണ കൊണ്ട് മസ്സാജ് ചെയ്താല്‍ മുടി പട്ടു പോലെ മൃദുലമാകും. ഇത് കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കും. ഇത് മുടി പൊട്ടല്‍ കുറയ്ക്കും.

ബിയര്‍
മുടി കൊഴിച്ചിലിന് മികച്ച പ്രതിവിധിയാണ് ബിയര്‍. മുടിയില്‍ ബിയര്‍ നന്നായി തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം വെറും വെള്ളത്തില്‍ തല കഴുകുക. ഷാമ്പു ഉപയോഗിക്കേണ്ട ആവശ്യമില്ല.

മുടിയില്‍ ചൂട്
മുടിയില്‍ ചൂട് ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കുക. മുടി ഉണക്കാന്‍ ഡ്രയറുകള്‍ ഉപയോഗിക്കുന്നത് മുടി പൊട്ടാന്‍ കാരണമാകും. അതിനാല്‍ മുടി ചൂടാകുന്ന ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക.

മുടി ചീകരുത്
കുളികഴിഞ്ഞ് ഉടന്‍ മുടി ചീകരുത്. മുടി ഉണങ്ങാന്‍ അനുവദിക്കുക. നനഞ്ഞ മുടി ചീകുന്നത് മുടി കൊഴിച്ചിലിന് കാരണമാകും



Click it and Unblock the Notifications
