Latest Updates
-
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത്
നല്ല മുടി ഉറപ്പ് നല്‍കും നാടന്‍ വൈദ്യം
കേശസംരക്ഷണം എല്ലായ്പ്പോഴും ഒരു വെല്ലുവിളി തന്നെയാണ്.
സൗന്ദര്യസംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന ഒന്നാണ് മുടി. മുടിയഴക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേശസംരക്ഷണത്തിന്റെ പല മാര്‍ഗ്ഗങ്ങളിലും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. മുടിക്ക് തിളക്കം നല്‍കാനും ഭംഗി വര്‍ദ്ധിപ്പിക്കാനും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഒരിക്കലും സ്വീകരിക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
മുടിക്ക് തിളക്കം നല്‍കാനും മുടിയെ സംരക്ഷിക്കാനും സഹായിക്കുന്ന ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് മാത്രമേ നമ്മള് പ്രാധാന്യം നല്കാന് പാടുകയുള്ളൂ. ഏതൊക്കെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് മുടി സംരക്ഷണത്തിന് സഹായിക്കും എന്ന് നോക്കാം.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ മുടിയുടെ ഏത് പ്രശ്നത്തിനും പരിഹാരമാണ്. നിരവധി ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. മാത്രമല്ല വിറ്റാമിന്‍ ഇ മുടി വേരുകളെ ബലമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

മുട്ട
നിരവധി തവണ നമ്മള് കേട്ട് ശീലിച്ച ഒന്നാണ് മുട്ട കൊണ്ടുള്ള മുടി സംരക്ഷണം. മുട്ട മുടിയെ കരുത്തുള്ളതും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മുട്ട ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്.

കറ്റാര്‍ വാഴ
മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും കറ്റാര്‍ വാഴ തയ്യാറാവില്ല. ഇതിലുള്ള വിറ്റാമിന്‍ ഇയും വിറ്റാമിന്‍ സിയും തന്നെയാണ് ഏറ്റവും ഫലപ്രദമായി മുടിയെ സംരക്ഷിക്കുന്നത്.

വെളിച്ചെണ്ണ
മലയാളിയെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വെളിച്ചെണ്ണ തേച്ചൊരു കുളി പതിവാണ്. കാരണം മുടിക്ക് ആരോഗ്യം നല്‍കാനും തലക്ക് തണുപ്പ് നല്‍കാനും ഇത്രയും പറ്റിയ വേറൊരും വൈദ്യം ഇല്ലെന്ന് തന്നെ പറയാം.

പഴം
മുടിയില്‍ പഴമോ? എന്നാല്‍ സത്യമാണ് മുടിയില്‍ നല്ലതു പോലെ പഴുത്ത പഴം തേച്ച് പിടിപ്പിച്ച് ചീത്ത മുടിയെ ഇല്ലാതാക്കാം. പഴത്തിലുള്ള പൊട്ടാസ്യം വിറ്റാമിന്‍ എന്നിവ കൊണ്ട് മുടിയെ സംരക്ഷിക്കാം.

ചെമ്പരത്തി
നല്ല നാടന്‍ പ്രയോഗമാണ് ചെമ്പരത്തിയുടേത്. ചെമ്പരത്തി മുടിയുടെ മൊത്തത്തിലുള്ള ഭംഗിക്ക് തന്നെ കാരണമാകുന്നു. മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ സൗന്ദര്യത്തിനും വരണ്ട മുടിയെ പ്രതിരോധിക്കാനും ചെമ്പരത്തി സഹായിക്കുന്നു.

കട്ടന്‍ചായ
കട്ടന്‍ചായയാണ് മറ്റൊരു പ്രതിവിധി. വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു.

തേന്‍
തേന്‍ പുരട്ടിയാല്‍ മുടി നരക്കും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ശുദ്ധമായ തേനില്‍ വെള്ളം ചേര്‍ത്ത് പുരട്ടിയാല്‍ ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ബലവും നല്കുന്നു.

വിനാഗിരി
വെള്ള വിനാഗിരിയാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗം. ഒരു കപ്പ് വിനാഗിരിയില്‍ മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് നല്ലതു പോലെ മുടി കഴുകുക. അഞ്ച് മിനിട്ടോളം കഴുകിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടി വേരുകള്‍ക്ക് ബലം നല്കാന് സഹായിക്കുന്നു.



Click it and Unblock the Notifications