Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കഷണ്ടി മാറാന്‍ സിംപിള്‍പവ്വര്‍ഫുള്‍ ടിപ്സ്
കഷണ്ടിയെ പ്രതിരോധിക്കാന്‍ പവ്വര്ഫുളും സിംപിളുമായ ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നോക്കാം
കഷണ്ടി സ്ത്രീയിലും പുരുഷനിലും പല വിധത്തിലാണ് ബാധിക്കുക. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത് ഏറ്റവും പ്രകടമാകുന്നതും. കഷണ്ടിയുടെ തുടക്കത്തില്‍ ഇതിനെക്കുറിച്ച് അറിയാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കഷണ്ടി തുടങ്ങുമ്പോള്‍ തന്നെ അല്പം കൂടുതല്‍ ശ്രദ്ധ കേശസംരക്ഷണത്തിന് നല്‍കാം.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ പവ്വര്‍ഫുള്‍ വഴികള്‍ കഷണ്ടിയ്ക്ക് ഉണ്ട്. ഇത്തരത്തില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ഗൃഹവൈദ്യം എന്തൊക്കെയെന്ന് നോക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ധൈര്യമായി ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

ഭക്ഷണം ആരോഗ്യകരമായത്
പലപ്പോഴും മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തത് മുടി കൊഴിച്ചിലിനു കാരണമാകും. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മത്സ്യം, മാസം തുടങ്ങിയവയ്ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക.

മുട്ട ഉപയോഗിച്ച്
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിച്ച് നിര്‍ത്താന്‍ പാടില്ലാത്ത ഒന്നാണ് മുട്ട. മുട്ടയുടെ വെള്ള ഉപയോഗിച്ച് കഷണ്ടിയേയും പ്രതിരോധിയ്ക്കാം.

ആര്യവേപ്പിന്റെ ഇല
ആര്യവേപ്പില പേസ്റ്റാക്കി അതു തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുകയും കഷണ്ടിയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

ഉള്ളി നീര്
ഉള്ളി നീര് തലയില്‍ പുരട്ടുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കും. ഒരു ദിവസം രാത്രി മുഴുവന്‍ ഉള്ളി നീര് തലയില്‍ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളയുക.

തലയിലെ വിയര്‍പ്പ്
എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ അടങ്ങിയ ഷാമ്പൂ ഇട്ട് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ കാരണമാകും.

നെല്ലിക്ക പൊടി
നെല്ലിക്കയുടെ പൊടി നാരങ്ങാ നീരില്‍ ചാലിച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് മുടിയെ ബലമുള്ളതാക്കുന്നു.

വിനാഗിരി
കഷണ്ടിക്ക് വിനാഗിരിയോ എന്ന് അത്ഭുതപ്പെടാം. എന്നാല്‍ വിനാഗിരി ഉപയോഗിച്ച് കഷണ്ടിയെ പ്രതിരോധിയ്ക്കാവുന്നതാണ്. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് എന്‍സൈമുകളും താരനേയും പ്രതിരോധിയ്ക്കുന്നു.

വെളിച്ചെണ്ണ തേക്കാം
പുരുഷന്മാരെല്ലാം തന്നെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്പം പുറകിലാണ്. ഇത് മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുക.

തേങ്ങാപ്പാല്‍
കഷണ്ടിയെ പ്രതിരോധിക്കാന്‍ തേങ്ങാപ്പാലും സ്ഥിരമാക്കാം. കഷണ്ടിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമാണ് തേങ്ങാപ്പാല്‍

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഗ്രീന്‍ ടീ തണുത്ത വെള്ളത്തില്‍ മുക്കി വെച്ച് അതുപയോഗിച്ച് തല കഴുകുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
