For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍

ഗുരുതരമായ പ്രശ്‌നങ്ങള്‍ താരന്‍ മൂലം ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം

|

താരന്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും താരന്റെ പ്രശ്‌നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുടിയിലെ വൃത്തിയില്ലായ്മയും അഴുക്കും എല്ലാമാണ് പലപ്പോഴും താരന് കാരണമാകുന്നുണ്ട്. താരന്‍ ഒരുതവണ പിടി കൂടിയാല്‍ പിന്നെ വിട്ടു മാറുകയില്ല. ഇത് തന്നെയാണ് പ്രധാന വെല്ലുവിളിയും. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ഷാമ്പൂകളും മരുന്നുകളും പലപ്പോഴും പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും ദോഷകരമായാണ് ബാധിക്കുന്നത്. താരന്‍ പോവാന്‍ കഷ്ടപ്പെടുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളാണ് നാം ആലോചിക്കേണ്ടത്. എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് മുടിക്ക് ഇത് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് അറിയണം. എന്നാല്‍ മാത്രമേ അത് ഉപയോഗിക്കേണ്ട കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുകയുള്ളൂ. താരന്‍ ഗുരുതരാവസ്ഥയിലാണ് തലയില്‍ ഉള്ളതെന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന രീതിയില്‍ താരന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

അസഹ്യമായ ചൊറിച്ചില്‍

അസഹ്യമായ ചൊറിച്ചില്‍

അസഹ്യമായ ചൊറിച്ചിലാണ് പലപ്പോഴും താരന്റെ അനന്തരഫലം. തലയില്‍ അതികഠിനമായ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ താരന്റെ ശല്യം അതിഭീകരമാണ് എന്ന് മനസ്സിലാക്കാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

സാധാരണ എല്ലാവരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ ഇത്തരത്തില്‍ താരന്‍ ഗുരുതരാവസ്ഥയില്‍ ആയതുകൊണ്ടാണ് മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്.

 മുഖക്കുരു

മുഖക്കുരു

താരന്റെ മറ്റൊരു പ്രശ്‌നമാണ് മുഖക്കുരു. പുരികത്തിനു മുകളിലും മറ്റും താരനുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. മുഖക്കുരുവാണ് പ്രധാനമായും ഉണ്ടാക്കുന്നത്.

അസ്വസ്ഥത

അസ്വസ്ഥത

അസ്വസ്ഥതയാണ് മറ്റൊരു പ്രശ്നം. ഇത് കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങളെ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചിലപ്പോള്‍ തലയില്‍ മുറിവിനു വരെയുള്ള സാധ്യതകള്‍ താരന്‍ സമ്മാനിയ്ക്കും.

ആസ്ത്മ

ആസ്ത്മ

ആസ്ത്മയ്ക്ക് പലപ്പോഴും താരന്‍ കാരണമാകുന്നു. ഇത് ആരോഗ്യത്തെ തകര്‍ക്കുന്നു എന്നത് പലപ്പോഴും പലരും മറന്നു പോകുന്നു. അതുകൊണ്ട് തന്നെ താരനെ എത്രയും പെട്ടെന്ന് ഒിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

മാനസിക സമ്മര്‍ദ്ദവും

മാനസിക സമ്മര്‍ദ്ദവും

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ് താരന്‍. പല പാര്‍ശ്വഫലങ്ങലും വളരെയേറെ ഗൗരവത്തോടെ നമ്മള്‍ കാണേണ്ട ഒന്നാണ്. താരന്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇത്തരത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.

ചര്‍മ്മ പ്രശ്നങ്ങള്‍ക്കും

ചര്‍മ്മ പ്രശ്നങ്ങള്‍ക്കും

ചര്‍മ്മ പ്രശ്നങ്ങള്‍ക്കും താരന്‍ കാരണമാകുന്നു. ചര്‍മ്മത്തിലെ തൊല്‍ പൊളിഞ്ഞ് പോരുക, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിയ്ക്കുന്നു.

വെളുത്ത പൊടികള്‍

വെളുത്ത പൊടികള്‍

ശരീരത്തിലും ഷോള്‍ഡറിലും മറ്റും വെളുത്ത പൊടികള്‍ കാണപ്പെടുന്ന അവസ്ഥ വളരെ ഭീകരമാണ്. പലര്‍ക്കുമിടയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതെങ്കില്‍ ഇത് പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്.

തലയോട്ടിയിലെ അസ്വസ്ഥത

തലയോട്ടിയിലെ അസ്വസ്ഥത

തലയോട്ടിയിലെ അസ്വസ്ഥതയാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ചൊറിച്ചിലും പൊടിയും ബഹളവും എല്ലാം കൂടി പല വിധത്തിലാണ് ഇത് പ്രശ്‌നമാക്കുന്നത്. അതുകൊണ്ട് തന്നെ താരനെ പേടിക്കണം.

 ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവുണ്ടാവാനും താരന്‍ കാരണമാകുന്നു. താരന്റെ അമിത ഉപദ്രവം നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. ഇത് വഴി എവിടേയും തോറ്റ് പോവാനും കാരണമാകുന്നു.

English summary

common side effects of dandruff

What Are The Effects Of Dandruff, Read on to find out more.
Story first published: Saturday, December 23, 2017, 8:38 [IST]
X
Desktop Bottom Promotion