Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ പത്ത് വഴികള്‍
കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ പത്ത് വഴികള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
മുടി വളരാന്‍ പെടാപാടു പെടുന്നവരാണ് നമ്മുടെ പെണ്‍കുട്ടികള്‍. എണ്ണയും മരുന്നും മാറി മാറി പരീക്ഷിച്ചിട്ടും യാതൊരു തരത്തിലുള്ള മാറ്റവും ഇല്ലെന്ന് മാത്രമല്ല ഉള്ള മുടി കൂടി കൊഴിഞ്ഞ് പോകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങളുടെ പോക്ക്. മുടി വളരാന്‍ എന്നാല്‍ ചില സൂത്രങ്ങളുണ്ട്.
ഇനി പറയുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ ദിവസവും കൊടുത്താല്‍ പല തരത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ആരംഭത്തില്‍ ശ്രദ്ധിക്കണം
തലമുടി സംബന്ധമായ പ്രശ്നങ്ങളെ ആരംഭത്തില്‍ തന്നെ തടയാനുള്ള മാര്‍ഗ്ഗം ശരിയായ സംരക്ഷണമാണ്. അമിതമായ ചൂട്, സൂര്യപ്രകാശം, പൊടി, മാലിന്യം തുടങ്ങിയവയെ അകറ്റി നിര്‍ത്തുക. ഇവ നിങ്ങളുടെ തലയോട്ടിയില്‍ അണുബാധയുണ്ടാക്കും. ഇത് മുടികൊഴിച്ചിലിനും, താരനും മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

മുടി ചീകുമ്പോള്‍
കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.

കണ്ടീഷണര്‍ ഉപയോഗിക്കാം
മുടിയുടെ ചുരുളല്‍ ഒഴിവാക്കാന്‍ ഒരു നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് മുടിയ്ക്ക് നനവ് നല്‍കുക. മുടി കണ്ടീഷന്‍ ചെയ്ത ശേഷം നന്നായി കഴുകി വായുവില്‍ ഉണങ്ങാനനുവദിക്കുകയും ചെയ്യുക.

ഹെയര്‍ സ്റ്റൈലിംഗ്
മിക്കവാറും ഹെയര്‍ സ്റ്റൈലിങ്ങ് ഉപകരണങ്ങളും അമിതമായ ചൂടുണ്ടാക്കുന്നതാണ്. പതിവായി ഉപയോഗിച്ചാല്‍ ഇത് മുടിക്ക് തകരാറുണ്ടാക്കും. ഹെയര്‍സ്റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. തകരാറുകള്‍ കുറയ്ക്കാന്‍ പതിവായി ഒരു നല്ല ഹെയര്‍ സീറം ഉപയോഗിക്കുക.

എണ്ണമയം
തലയോട്ടിയിലെ സ്വഭാവികമായ എണ്ണമയം പടരുന്നതിന് മുടി ചീകുക. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കും.

ഹെയര്‍ മാസ്ക്
ആഴ്ചയിലൊരിക്കല്‍ നല്ലൊരു ഹെയര്‍ മാസ്ക് ഉപയോഗിക്കുക. ഇത് മുടിക്ക് അവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കും. ഹെയര്‍ മാസ്കുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനാവും. ഒരു വാഴപ്പഴം ഉടച്ച് ഏതാനും മുട്ട അതില്‍ ചേര്‍ത്ത് നന്നായി ഇളക്കി മുടിയില്‍ തേക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.

താരന്
മുടികൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരനും തലയോട്ടിയിലെ ചൊറിച്ചിലുമാണ്. പൊതുസ്ഥലങ്ങളില്‍ പരമാവധി വൃത്തി പുലര്‍ത്തുന്നത് പ്രശ്നങ്ങള്‍ കുറയ്ക്കും.

പോഷകങ്ങള്‍
ഒരു നല്ല ഹെയര്‍ മാസ്ക്, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കുന്നതിന് പുറമേ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള അടിസ്ഥാന പോഷകങ്ങളും ലഭ്യമാക്കണം. ക്രമീകൃതമായ ഭക്ഷണം മുടിക്ക് ആരോഗ്യവും ആകര്‍ഷണീയതയും നല്‍കും.

മുടി കെട്ടുമ്പോള്‍
മുടിയില്‍ ഹെയര്‍ബാന്‍ഡ് എത്രത്തോളം മുറുക്കിക്കെട്ടുന്നുവോ അത്രത്തോളം ദോഷകരമാകും. പകരം എല്ലായ്പ്പോഴും മുടി അയച്ചിടുകയോ, ഹെഡ്ബാന്‍ഡ് അല്ലെങ്കില്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.



Click it and Unblock the Notifications
