For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരയെ ഒരാഴ്ച കൊണ്ടോടിക്കും എണ്ണ

വെറും ദിവസങ്ങള്‍ കൊണ്ട് തന്നെ അകാല നരയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം നോക്കാം

|

നര എന്നും എപ്പോഴും പ്രശ്‌നം തന്നെയാണ്. പ്രായമായി എന്ന് ശരീരം വ്യക്തമാക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് നരയും ശരീരത്തില്‍ ചുളിവ് വീഴുന്നതും എല്ലാം. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ചെറുപ്പക്കാരിലും നരയെന്ന വില്ലന്‍ പിടിമുറുക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനായി പല മാര്‍ഗ്ഗങ്ങളും പലരും തേടാറുമുണ്ട്.

വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരംവായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം

എന്നാല്‍ പല മാര്‍ഗ്ഗങ്ങളും നിങ്ങളുടെ ഉള്ള മുടിക്ക് കൂടി പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ പ്രതിരോധിച്ച് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത എണ്ണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 നെല്ലിക്ക വെളിച്ചെണ്ണ

നെല്ലിക്ക വെളിച്ചെണ്ണ

നെല്ലിക്കയും വെളിച്ചെണ്ണയും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രണ്ട് മിശ്രിതവും കൂടി നല്ലതു പോലെ ചെറുതായി ചൂടാക്കാം. ഇത് തണുത്ത് കഴിഞ്ഞ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തലയോട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മതി അകാല നരയ്ക്ക് നല്ല പരിഹാരം കാണുന്നതാണ്.

നെല്ലിക്കയുടെ ഗുണങ്ങള്‍

നെല്ലിക്കയുടെ ഗുണങ്ങള്‍

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ്. ഇതിലുള്ള വിറ്റാമിന്‍ സി മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതിലുപരി അകാല നര എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ചാല്‍ അത് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. കറിവേപ്പില വെളിച്ചെണ്ണയിലിട്ട് കാച്ചി മുടിയില്‍ തേച്ചാല്‍ മതി. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയില്‍ ഈ എണ്ണ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ഇത് മുടിയിലെ മെലാനിന്റെ അളവ് കൃത്യമാക്കുന്നു. മാത്രമല്ല മുടിക്ക് പ്രകൃതിദത്തമായുള്ള നിറത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി മുടി വളര്‍ച്ചക്കും സഹായിക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതും അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. നല്ലതു പോലെ ചൂടാക്കിയ വെളിച്ചെണ്ണ ചൂടാറിയ ശേഷം അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഒരിക്കലും നാരങ്ങ നീര് കൂടുതല്‍ ചൂടാക്കരുത്. നാരങ്ങയിലുളള വിറ്റാമിന്‍ ബി, സി എന്നിവ മുടിയുടെ ആരോഗ്യത്തേയും അഴകിനേയും അകാല നരക്കും പ്രതിവിധിയാകുന്നു.

English summary

Best Homemade Hair Oils For Gray Hair

Amazing Homemade Hair Oils For Gray Hair read on to know more about it.
Story first published: Tuesday, October 10, 2017, 10:18 [IST]
X
Desktop Bottom Promotion