Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മയോണൈസ് മുടിയിലെങ്കില് ഫലം അത്ഭുതപ്പെടുത്തും
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും മയോണൈസ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം
മുടി വളരുക എന്നത് പലപ്പോഴും ഒരു സൂത്രം പോലെയാണ്. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പ്രകൃതിദത്തവും അല്ലാത്തതും എന്ന് പറഞ്ഞ് നിരവധി മാര്‍ഗ്ഗങ്ങള്‍ മുടിയുടെ കാര്യത്തില്‍ നമ്മള് ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത്.
പക്ഷേ നമുക്കറിയാത്ത ചില വസ്തുക്കളാണ് പലപ്പോഴും മുടിക്ക് ആരോഗ്യം നല്കുന്നതെങ്കിലോ? അതെ മുടിക്ക് തിളക്കം നല്കാന് സഹായിക്കുന്നത് മയോണൈസ് ആണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതും മുടിക്ക് ഭംഗിയും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നതിനും മയോണൈസ് സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

മുടി വളരാന്‍
മയോണൈസില്‍ മുട്ടയുടെ അംശം അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിനീഗര്‍, എണ്ണ എന്നിവയെല്ലാം മുടിക്ക് തിളക്കവും ആരോഗ്യവും നല്കാന് സഹായിക്കുന്ന ഒന്നാണ്. ഇത് എപ്പോഴും മുടിയെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയെ പോലും ആരോഗ്യമുള്ളതാക്കി മാറ്റുന്നു

പേനിനെ ഇല്ലാതാക്കുന്നു
പലരിലും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. പേനിനെ തുരത്താന്‍ മയോണൈസ് സഹായിക്കുന്നു. മയോണൈസ് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത് പേനിന് അസ്വസ്ഥതയുണ്ടാക്കുന്നു. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതി.

മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍
മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. കാരണം വെറും മയോണൈസ് കൊണ്ട് മുടി സ്ട്രെയ്റ്റന്‍ ചെയ്യാം. മയോണൈസ് ഉപയോഗിച്ചാല്‍ ഏത് ചുരുണ്ട മുടിയും നീളത്തിലാവുന്നു. എന്നാല്സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ മുടി നീളത്തിലാവുന്നു.

നിറം നല്കിയ മുടി സംരക്ഷിക്കുന്നു
പലരും മുടിക്ക് നിറം നല്കിയാല് അതിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുറകോട്ടായിരിക്കും. എന്നാല്‍ ഇനി ഇക്കാര്യം ആലോചിച്ച് ടെന്‍ഷനാവേണ്ട. മുടിക്ക് നിറം നല്കിയാല് അതിനെ സംരക്ഷിക്കാന്‍ മയോണൈസ് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുടിയുടെ ക്യൂട്ടിക്കിള്‍സ് ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

താരന് പരിഹാരം
താരന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മയോണൈസ്. മയോണൈസ് തലയില്‍ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് മുടിയുടെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു. താരനേയും പരിഹരിക്കുന്നു.

ഉപയോഗിക്കേണ്ട വിധം
മയോണൈസ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഒരു കപ്പ് മയോണൈസ് എടുത്ത് തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം അത് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.



Click it and Unblock the Notifications
