Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കറ്റാര്‍വാഴ ഇങ്ങനെ, താരന് തരി പോലും ഉണ്ടാകില്ല
കറ്റാര്‍വാഴയ്ക്ക് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഈജിപ്ഷ്യന്‍ കാലത്തു തന്നെ ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്നങ്ങള്‍ക്കുമായി ഉപയോഗിച്ചു വന്നിരുന്ന ഒന്ന്. ചര്‍മത്തിന് ഈര്‍പ്പം നല്കാന് സഹായിക്കുന്ന നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ.
ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ മുഖക്കുരു പോലുള്ള പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. ആന്റിഓക്സിഡന്റുകള്ചര്മകോശങ്ങള്ക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് ഡാമേജ് തടയും. ഇത് ചര്‍മത്തിന് സ്വാഭാവിമായ തിളക്കം നല്‍കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കി ചര്‍മം അയയാതെ സൂക്ഷിയ്ക്കാനും ഇത് സഹായിക്കും. കറ്റാര്‍ വാഴയിലെ ഡീ പിഗ്മെന്റേഷന് ഘടകം മുഖത്തു പിഗ്മെന്റേഷന് വരുന്നതു തടയാനും ഏറെ ഗുണകരമാണ്.
മുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണിത്. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുംകഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയുംതലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാംതലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. തലമുടി വളരാന്‍ മാത്രമല്ല, താരന് പോലെ തലയിലെ പ്രശ്നങ്ങള്‍ അകറ്റാനുള്ള മരുന്നു കൂടിയാണിത്.
കറ്റാര്‍ വാഴ പല വിധത്തിലും താരന് മാറ്റാന്‍ ഉപയോഗിയ്ക്കാം. കറ്റാര്‍ വാഴയിലെ പെക്ടിന്‍ എന്ന ഘടകം മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, മുടി പൊട്ടുന്നത് തടയാനും, പുതിയ കോശങ്ങള്‍ രൂപപ്പെടാനും സഹായിക്കുന്നതാണ്. പോഷകങ്ങളെ തലമുടിക്കുള്ളിലേക്ക് സ്വീകരിച്ച് ആരോഗ്യമുള്ളതാക്കാന്‍ ഇത് സഹായിക്കും. സീബം, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് താരനെ ഇല്ലാതാക്കും. ആരോഗ്യമുള്ള പുതിയ കോശങ്ങള്‍ തലയോട്ടിക്ക് ആരോഗ്യവും പുതുമയും നല്‍കും. കറ്റാര്വാഴസത്തടങ്ങിയ കട്ടി കുറഞ്ഞ ഷാംപൂ തലമുടിയില്‍ തേക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. കറ്റാര്‍വാഴസത്ത് അടങ്ങിയ ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ സോഡിയം ലോറില് സള്‍ഫേറ്റ് പോലുള്ള കടുപ്പമേറിയ സള്‍ഫേറ്റുകള്‍ അടങ്ങാത്തവ വേണം ഉപയോഗിക്കാന്‍.കറ്റാര്‍ വാഴ പല വിധത്തിലും താരന് മാറ്റാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

കറ്റാര്‍ വാഴ, തുളസി
കറ്റാര്‍ വാഴ, തുളസി എന്നിവ അരച്ചു തലയില്‍ തേയ്ക്കുന്നതും താരനകറ്റാനുള്ള നല്ലൊരു വഴിയാണ്. തികച്ചും സ്വാഭാവികമായ വഴി. തുളസിയുടെ ഔഷധഗുണങ്ങളും താരനെ ചെറുക്കാന്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കററാര്‍ വാഴയും തുളസയും ചേര്‍ന്ന മിശ്രിതം

കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക
കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക എന്നിവ ഒരുമിച്ച് അരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പസമയം കഴിഞ്ഞ ശേഷം കഴുകിക്കളയാം. തലയിലെ താരന് അകലുക മാത്രമല്ല, മുടിയ്ക്കു കറുപ്പിനും നരക്കാതിരിയ്ക്കാനുമെല്ലാം ഇതൊരു നല്ല മരുന്നു പോലെയാണ്.

കറ്റാര്‍ വാഴ. ഇത് അല്പം തൈര്, ചെറുനാരങ്ങാനീര്
കറ്റാര്‍ വാഴ. ഇത് അല്പം തൈര്, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം കലര്‍ത്തി തലയോടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.താരന് കളയാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്.

കറ്റാര്‍വാഴ
അര കപ്പ് കറ്റാര്‍വാഴ ജെല്‍ എടുത്ത് രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടീസ്പൂണ്‍ ഉലുവ പൊടി, ഒരു ടീസ്പൂണ്‍ തുളസിപൊടി എന്നിവ ചേര്‍ക്കുക. ഇത് മിക്സറിലടിച്ച് തലമുടിയിലും തലയോട്ടിയിലും മാസ്ക് ഇടുക.ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് രാത്രി ഉറങ്ങുക. രാവിലെ ഒരു കടുപ്പം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി ഇത് നീക്കം ചെയ്യുക. താരനകറ്റാനും, മുടി കണ്ടീഷന്‍ ചെയ്യാനും, ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ മാസ്ക് ഉത്തമമാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇത് ചെയ്യുക.

ഷാംപൂ തേക്കുന്നതിന് മുമ്പ്
ഷാംപൂ തേക്കുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് താരനെ അകറ്റും. ഇതിലെ പ്രകൃതിദത്ത എന്‍സൈമുകള്‍ മൃതകോശങ്ങളെ നീക്കം ചെയ്യും. അതേ സമയം ഇത് തലമുടിയിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയിലെ പി.എച്ച് നിലനിര്‍ത്തുകയും താരന് വീണ്ടും ഉണ്ടാവുന്നത് തടയുകയും ചെയ്യും. തലയില്‍ കറ്റാര്‍വാഴ ജെല്‍ മസാജ് ചെയ്ത് പത്ത് മിനുറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.



Click it and Unblock the Notifications
