Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടി വളര്‍ത്തും ഭക്ഷണങ്ങള്‍
തിളക്കവും, മിനുസവുമുള്ള മുടി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നവീനമായ സാങ്കേതികവിദ്യ വഴിയോ, പരമ്പരാഗതമായ അറിവുകളോ വഴി മാത്രം നേടാനാവുന്നതല്ല.
മുടിവേരുകളിലെ പോഷണം മുടിയിഴകളിലേക്കും ലഭിച്ചാലേ അത് ആരോഗ്യത്തോടെ കാണപ്പെടുകയുള്ളൂ. നിങ്ങളുടെ തലമുടിക്ക് തിളക്കവും, ബലവും, ആകര്ഷകത്വവുമില്ലെങ്കിലോ മുടി കൊഴിയുന്നുണ്ടെങ്കിലോ അതിന് കാരണം പോഷണം ഇല്ലായ്മയാണ്. കഴിക്കുന്ന ആഹാരത്തിന്റെ പ്രതിഫലനം മുടിയില്‍ കാണാനാവും.
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

മുട്ടയും പരിപ്പും
ഇവ പ്രോട്ടീനിനാല്‍ സമ്പന്നമാണ്. പ്രോട്ടീനാണ് മുടിയുടെ അടിസ്ഥാന ഘടകം. ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറഞ്ഞാല്‍ തലമുടി ദുര്‍ബലമാവുകയും, പൊട്ടിപ്പോവുകയും, വളര്‍ച്ച കുറയുകയും ചെയ്യും. മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ മികച്ച സ്രോതസ്സാണ്. കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ് പ്രോട്ടീനും കാല്‍സ്യവും ധാരാളമായി അടങ്ങിയതാണ്. സസ്യാഹാരികള്‍ പ്രോട്ടീന്‍ ശരീരത്തിന് ലഭ്യമാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മോര്, സോയ, പാല് എന്നിവ പ്രോട്ടീനിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും മുളകള്‍, പരിപ്പ് എന്നിവ രണ്ടാം സ്ഥാനത്തും വരുന്നു.

ശര്‍ക്കരയും പേരയ്ക്കയും
ഇരുമ്പും വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ആളുകളുടെ ശരാശരി മുടിവളര്‍ച്ച മാസത്തില്‍ ഒരു ഇഞ്ചാണ്. എന്നാല്‍ ജലാംശവും ഇരുമ്പും ശരിയായ അളവില്‍ ലഭിച്ചില്ലെങ്കില്‍ മുടി ശരിയായി വളരില്ല. പച്ചക്കറികള്‍, ഈന്തപ്പഴം, ശര്‍ക്കര, കടല എന്നിവ മുടി വളര്‍ച്ച ശക്തിപ്പെടുത്തും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമില്ലെങ്കില്‍ ഇരുമ്പ് ശരിയായി ആഗിരണം ചെയ്യപ്പെടില്ല. നാരങ്ങനീര്, നെല്ലിക്ക(പച്ചയോ, ഉണക്കിപ്പൊടിച്ചതോ), പേരയ്ക്ക എന്നിവ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതാണ്.

ബദാമും വാല്‍നട്ടും
വിറ്റാമിന്‍ ഇ ധാരാളായി അടങ്ങിയതാണ് ഇവ. ഇവയ്ക്ക് മുടി വളര്‍ച്ച ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയ ഇവ ഓക്സിഡേഷന്റെ ദോഷങ്ങള്‍ ഒഴിവാക്കുകയും ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കുന്ന സ്വതന്ത്ര മൂലകങ്ങളെ ചെറുക്കുകയും ചെയ്യും. ഇവ നമ്മുടെ ആഹാരത്തിലും, വായുവിലും, ചുറ്റുപാടുകളിലും അടങ്ങിയിരിക്കുന്നു. ബദാം, വാല്‍നട്ട്, മുളകള്‍ എന്നിവ വിറ്റാമിന്‍ ഇ ഉയര്‍ന്ന അളവില്‍ അടങ്ങിയവയാണ്.

അയല മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയതാണ് അയല. മികച്ച കൊഴുപ്പായ ഇത് അയല, ചണവിത്ത്, വാല്‍നട്ട് എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് തലയോട്ടിയില്‍ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മാറ്റാനും, മുടി പൊട്ടിപ്പോകുന്നത് തടയാനും ഒമേഗ 3 ഫാറ്റി ആസിഡ് ഫലപ്രദമാണ്.

തേങ്ങാവെള്ളം
പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന് ദഹന വ്യവസ്ഥ മികച്ച നിലയിലായിരിക്കണം. പഴങ്ങള്‍ അവയുടെ ജലാംശത്തോടും ഫൈബറോടും കൂടി കഴിക്കുന്നത് അത് കടന്ന് പോകുന്ന വഴിയില്‍ ശുദ്ധീകരിക്കും. തേങ്ങാവെള്ളം, ഗ്രീന്‍ ടീ, ശുദ്ധജലം എന്നിവ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുകയും പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

മക്കാഡെമിയ നട്ടും ഉണക്കലരിയും
സിങ്ക് ധാരാളമായി അടങ്ങിയവയാണിവ. മുടിയുടെ ആരോഗ്യക്കുറവ് സിങ്കിന്റെ അപര്യാപ്തതയെ സൂചിപ്പിക്കുന്നു. പരുക്കന്‍ രൂപത്തിലുള്ള ധാന്യങ്ങള്‍ കൂടുതല്‍ സിങ്ക് ലഭ്യമാക്കും. പോളിഷ് ചെയ്ത അരിക്ക് പകരം തവിട് നീക്കാത്ത ഗോതമ്പും ഉണക്കലരിയും കഴിക്കുക. അണ്ടിവര്ഗ്ഗങ്ങളില് സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. കശുവണ്ടി, വാല്‍നട്ട്, മക്കാഡെമിയ എന്നിവ സിങ്ക് ധാരാളമായി അടങ്ങിയവയും നിങ്ങളുടെ മുടിയുടെ സൗന്ദര്യം വീണ്ടെടുത്ത് നല്കുന്നതുമാണ്.



Click it and Unblock the Notifications
