Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
മുടി കൊഴിച്ചിലിനെ വെറുതേ വിട്ടാല് ഗുരുതരം
എല്ലാ പ്രായത്തിലെയും സ്ത്രീകളെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ .മുടി വളരുന്നു ,കൊഴിയുന്നു , പുതിയവ ഉണ്ടാകുന്നു ഇങ്ങനെ പോകുന്ന ഈ ചക്രത്തിൽ മുടി കൊഴിയുന്നതു നാം അധികം ശ്രദ്ധിക്കാറില്ല. ചെറുപ്പക്കാരിലെ കഷണ്ടിയുടെ കാരണവും പരിഹാരവും
ഭക്ഷണവും,മറ്റു ആരോഗ്യ കാര്യങ്ങളും സ്ത്രീകളിൽ മുടിയുടെ വളർച്ചയെ ബാധിക്കുന്നു മുടിയുടെ വളർച്ചയെ ബാധിക്കുന്ന ചില ലക്ഷണങ്ങൾ ഇതാ.

മുടിയുടെ ഞെരുക്കം കുറയുക
മുടിയുടെ ഞെരുക്കം കുറഞ്ഞിരിക്കും എന്നതാണ് മുടി കൊഴിയുന്നു എന്നതിന്റെ ഒരു ലക്ഷണം .ഇത് കനത്ത മുടി കൊഴിച്ചിൽ അല്ലാത്തതും , എന്നാൽ സാധാരണയിൽ കൂടുതൽ കൊഴിയുന്നതുമാണ് .അതുകൊണ്ട് തന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടണം എന്നില്ല .

പൊട്ടുന്ന മുടി
മുടിയിൽ തൊടുമ്പോൾ തന്നെ അത് പെട്ടെന്ന് പൊട്ടി പോകുന്നു .ഇത് നാം അവഗണിക്കുന്നതും എന്നാൽ ഒരുപാടു മുടി കൊഴിയുന്നതുമായ ഒരു കാര്യം ആണ് .ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് ഇതിനു കാരണം .

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുടി കൊഴിയുക
തലയിൽ നിന്നു മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുടി കൊഴിയുന്നു .സ്ത്രീകളിൽ കൺപുരികത്തു നിന്നും മുടി കൊഴിയും .ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് .

എല്ലായിടത്തും നിങ്ങൾക്ക് കാണാം
മുടി കൊഴിച്ചിലിന്റെ തീവ്രത തുടക്കത്തിൽ നമുക്ക് അറിയാൻ കഴിയില്ല .അതിനാൽ മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ കാണുമ്പോൾ അത് അവഗണിക്കാതിരിക്കുക .

തലയോട്ടിൽ നിന്നും മുടി നഷ്ട്ടപ്പെടുക
4 മുതൽ 6 മാസം കൊണ്ട് മുടി ധാരാളം നഷ്ട്ടപ്പെട്ടു എന്ന് തലയോട്ടിലെ ചെറുതും വലുതുമായ മുടി ഇടകളിൽ നിന്നും മനസിലാക്കാം .ഇത് വലിയ മുടി കൊഴിച്ചിൽ പ്രശ്നം തന്നെയാണ് .

തലയുടെ മുൻ ഭാഗത്ത് നിന്നും മുടി നഷ്ട്ടപ്പെടുക
എന്തെങ്കിലും രോഗം കാരണമോ മറ്റോ തലയുടെ മുൻ ഭാഗത്തും ,മുകളിലും ഉള്ള മുടികൾ എല്ലാം കൊഴിഞ്ഞു പോകുന്നു .

ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും
തലയൊട്ടിലെ ചൊറിച്ചിൽ കാരണം മുടി കൊഴിയുന്നു . ഇത് ഷാംപൂവിന്റെയോ , മുടി കളർ ചെയ്തതിന്റെയോ അലർജി കാരണമാകാം .

വരൾച്ച
പൊടി ,ഡയ് ,മുടി അയൺ ചെയ്തു സ്ട്രൈറ്റ് ചെയ്യുക .ധാരാളം സൂര്യ പ്രകാശം എൽക്കുക ഇവയെല്ലാം മുടി വരളുന്നതിനും , കൊഴിയുന്നതിനും കാരണമാകും



Click it and Unblock the Notifications
