Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടിയുടെ അറ്റം പിളരുന്നത് ഇനിയില്ല
പലര്‍ക്കും സമൃദ്ധമായ മുടിയുണ്ടാവും. എന്നാല്‍ പലപ്പോഴും മുടിയുടെ അറ്റം പിളരുന്നതായിരിക്കും ഏറ്റവും വലിയ തലവേദന. എത്ര ശക്തിയുള്ള വളര്‍ച്ചയുള്ള മുടിയാണെങ്കിലും പലപ്പോഴും അറ്റം പിളര്‍ന്ന് വൃത്തികേടായാല്‍ പിന്നെ കാണാന്‍ കൊള്ളില്ലെന്നതാണ് സത്യം. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്നതും പലപ്പോഴും നമ്മുടെ മന:സമാധാനത്തെ ഇല്ലാതാക്കും.

എന്നാല്‍ എന്താണ് ഇത്തരത്തില്‍ മുടിയുടെ അറ്റം പിളരുന്നതിനുള്ള കാരണം എന്ന് നിങ്ങള്‍ക്കറിയാമോ. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയാണ് ഇത്തരത്തിലൊരു പ്രശ്നത്തിനു കാരണം. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന പല വിധ ഉത്പ്പന്നങ്ങളും മുടിയുടെ അറ്റം പിളരുന്നതിനും ആരോഗ്യം നശിപ്പിക്കുന്നതിനും കാരണമാകും. എന്തൊക്കെ കാരണങ്ങളാണ് ഇത്തരത്തില്‍ മുടിയ്ക്ക് പാരയാവുന്നതെന്നു നോക്കാം. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ഹെയര്കളറിംങ്
ഇന്നത്തെ ട്രെന്‍ഡ് ആണ് ഹെയര്‍ കളറിംഗ്. ഇതില്‍ അടങ്ങിയിട്ടുള്ള പല കെമിക്കലുകളും മുടിയുടെ അറ്റം പിളരാന്‍ കാരണമാകുന്നു.

ഷാമ്പൂവിന്റെ ഉപയോഗം
ഷാമ്പൂവിന്റെ ഉപയോഗം കൂടുന്നത് മുടിയുടെ അറ്റം പിളരാന്‍ കാരണമാകും. മാത്രമല്ല ഓരോ പ്രാവശ്യവും ഷാമ്പൂ മാറ്റി മാറ്റി ഉപയോഗിക്കുന്നതും കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

മുടി ചീകുന്നത്
മുടി ചീകുന്നതിലെ അപാകതകളും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. നനഞ്ഞ മുടി ചീകുന്നത് മുടിയുടെ അറ്റം പിളരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

പാരമ്പര്യം
പലര്‍ക്കും പാരമ്പര്യമായി തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാകും. ഇത് ഒരു പരിധി വരെ നമ്മുടെ ശ്രദ്ധ കൊണ്ട് നിര്‍ത്താമെങ്കിലും പൂര്‍ണമായ ശമനമുണ്ടാകില്ല എന്നതാണ് സത്യം.




Click it and Unblock the Notifications

