Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
വരണ്ട മുടി തിളങ്ങണോ, ഇതാ വഴി
വരണ്ട മുടിയാണ് പലപ്പോഴും നമ്മുടെ പ്രശ്നം. എന്നാല്‍ എന്താണ് ഇതിനുള്ള പരിഹാരം എന്നാലോചിച്ച് പലപ്പോഴും നമ്മള് തല പുണ്ണാക്കാറുണ്ട്. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരലും മുടിയുടെ വരള്‍ച്ചയും എല്ലാം ഒഴിവാക്കാന്‍ ചില ഒറ്റമൂലികളുണ്ട്.
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളാണ് പലപ്പോഴും മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നു നോക്കാം. ഹെല്‍മെറ്റ് കാരണം മുടികൊഴിച്ചിലോ?

അരി
അരിയ്ക്ക് ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ശ്രദ്ധയുണ്ട്. നാല് ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ളവറും മികസ് ചെയ്ത് തലയില്‍ പുരട്ടുക. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയുക.

ചീര ജ്യൂസ്
എന്നും രാവിലെ ഒരു ഗ്ലാസ്സ് ചീര ജ്യൂസ് കഴിയ്ക്കുക. ഇത് തലയോട്ടിയിലെ വരള്‍ച്ചയെ പരിഹരിയ്ക്കുന്നു.

ഹോട്ട് ഓയില്‍ മസ്സാജ്
ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുന്നതും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുക.

മൈലാഞ്ചിയില
മൈലാഞ്ചിയില അരച്ചിടുന്നതും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അരമണിക്കൂര്‍ മൈലാഞ്ചിയില അരച്ചിടുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറ്റാര്‍ വീഴ നീര്
കറ്റാര്‍ വാഴ നീര് അല്പം ഒലീവ് ഓയിലുമായി മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

മയോണൈസ് നല്‍കും തിളക്കം
മയൊണൈസ് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ വെള്ളയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ മഞ്ഞക്കരു തൈരുമായി മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് നല്ലൊരു കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കും.



Click it and Unblock the Notifications
