Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്‍
നീണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു ഒരു കാലത്ത് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം. എന്നാല്‍ ഇന്ന് മുടിയില്‍ എന്തൊക്കെ ഗോഷ്ടി കാണിക്കാമോ അതെല്ലാം കാണിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിന്റെയൊക്കെ ഫലമോ മുടി കൊഴിച്ചിലും കഷണ്ടിയും. എന്നാല്‍ ഇനി മുടി കൊഴിച്ചിലിനോടു പറയാം ഗുഡ് ബൈ. എങ്ങനെയെന്നല്ലേ? സമൃദ്ധമായി മുടിവളരാന്‍ തേങ്ങാപാല്‍
ഉള്ള മുടി കൊഴിയാതെ സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി എന്തൊക്കെ മാജിക് നമുക്ക് ചെയ്യാന്‍ പറ്റുമെന്ന് നോക്കാം. യാതൊരു വിധ ചിലവുകളുമില്ലാതെ മുടി കൊഴിച്ചില്‍ തടയാനുള്ള ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എണ്ണ ചൂടാക്കി ഉപയോഗിക്കാം
എത്രയായാലും മുടി വളരാനും കൊഴിയാതിരിക്കാനും എണ്ണ കൊണ്ടുള്ള മസാജ് അത്യാവശ്യമാണ്. പക്ഷേ എണ്ണ ചെറുകായി ചൂടാക്കി തലയില്‍ മസാജ് ചെയ്തു നോക്കൂ. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വ്യത്യാസം അനുഭവിച്ചറിയാം.

സൂക്ഷിച്ചു തോര്‍ത്തുക
നനഞ്ഞ മുടിയ്ക്കാണ് സംരക്ഷണം ഏറ്റവും കൂടുതല്‍ വേണ്ടത്. അതുകൊണ്ടു തന്നെ കുളി കഴിഞ്ഞ് മുടി തുവര്ത്തുമ്പോള് അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ചീപ്പിലും അല്പം ശ്രദ്ധ
പലപ്പോഴും ചീപ്പ് ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കാറില്ല. പല്ലകലം കൂടി ചീപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

സ്റ്റൈലിഷാവാം
വിവാഹത്തിനും മറ്റും പോകുമ്പോള്‍ അല്പം ഫാഷനബിള്‍ ആകാന്‍ ശ്രമം നടത്താം. എന്നാല്‍ പലപ്പോഴും ഇവയില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഗ്രീന്‍ ടീ ഉപയോഗിക്കാം
ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും നല്ലതാണ്. ഒരു കപ്പ് വെള്ളത്തില്‍ രണ്ടു ഗ്രീന്‍ ടീ ബാഗിട്ട് തിളപ്പിച്ച് ചൂടാറിയ ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ഡയറ്റിംങ് ശ്രദ്ധിച്ച്
ഡയറ്റിങ്ങിന്റെ കാര്യത്തിലും അല്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ഭക്ഷണം കുറയ്ക്കുന്നതോടൊപ്പം മുടിയുടെ ആരോഗ്യവും കൂടെ നശിക്കും എന്നതാണ് സത്യം.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം കൂടുതലുള്ള ജീവിത രീതിയാണ് ഇന്ന് ഉള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കും.



Click it and Unblock the Notifications
