Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
മുടി കൊഴിയുക, അകാലനര, വളര്‍ച്ചയില്ലാത്ത മുടി എന്നിവയാണ് പലരും നേരിടുന്ന മുടി പ്രശ്നങ്ങള്‍.
മുടി കൊഴിയുക, അകാലനര, വളര്‍ച്ചയില്ലാത്ത മുടി എന്നിവയാണ് പലരും പ്രധാനമായി നേരിടുന്ന മുടി പ്രശ്നങ്ങള്‍.
ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി മോഹിപ്പിയ്ക്കുന്ന പരസ്യങ്ങള്‍ കാണാമെങ്കിലും ഇതൊന്നും ഫലം തരുമെന്നു പറയാനാകില്ല. ചിലപ്പോള്‍ മുടി ദുരന്തമായിരിയ്ക്കും ഫലം.
ഈ മൂന്നു പ്രശ്നങ്ങള്‍ക്കും പറ്റിയ ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, നിങ്ങള്‍ക്കു വളരെ എളുപ്പം തയ്യാറാക്കാവുന്നത്.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
സവാള, വെളുത്തുള്ളി, ചെറുനാരങ്ങ, കറിവേപ്പില, വെളിച്ചെണ്ണ എന്നിവയാണ് ഈ കൂട്ടുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
ഒരു സവാളയെടുത്ത് ഇതിന്റെ നീര് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലപോലെ അരിച്ചെടുക്കണം. അരച്ച മിശ്രിതം ഇതിലുണ്ടാകരുത്.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
ഒരു പാന്‍ ചൂടാക്കി ഇതില്‍ അരക്കപ്പ് വെളിച്ചെണ്ണയൊഴിയ്ക്കണം. ചെറുചൂടില്‍ ഇതു ചൂടാക്കണം, 5 മിനിറ്റു നേരം.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
നാലഞ്ചു വെളുത്തുള്ളി അല്ലി ഇതിലേയ്ക്കിടുക. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ഈ വെളിച്ചെണ്ണ ചൂടാക്കണം. പിന്നീട് വെളുത്തുള്ളി നീക്കം ചെയ്ത് വെളിച്ചെണ്ണയെടുക്കുക.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
ഒരു പിടി കറിവേപ്പില നേരത്തെ തന്നെ വെയിലില്‍ ഉണക്കി ശേഷം പൊടിച്ചെടുക്കണം. ഇതില്‍ നിന്നൊരു സ്പൂണ്‍ തയ്യാറാക്കി വച്ച വെളിച്ചെണ്ണയില്‍ ചേര്‍ത്തിളക്കുക. പിന്നീട് സവാള നീര് ഇതിലേയ്ക്കൊഴിച്ച് നല്ലപോലെ കലര്‍ത്തുക.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
ഇതിലേയ്ക്കു നാലഞ്ചു തുള്ളി ചെറുനാരങ്ങാനീരൊഴിയ്ക്കണം. നല്ല ഗന്ധത്തിനും മുടിയ്ക്കു തിളക്കം നല്‍കാനും ഇതു നല്ലതാണ്.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
മുടി നല്ലപോലെ ചീകി ജട കളയുക. ശിരോചര്‍മത്തില്‍ ഈ വെളിച്ചെണ്ണ ചെറുചൂടോടെ പുരട്ടി മസാജ് ചെയ്യാം. മുടിയുടെ അറ്റം വരെയും പുരട്ടാം.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
രാത്രി മുഴുവന്‍ ഈ വെളിച്ചെണ്ണ തലയിലിരിയ്ക്കുന്നതാണ് നല്ലത്. സവാളയിലെ സള്‍ഫര്‍ മുടി പൂര്‍ണമായും ആഗിരണം ചെയ്യാനാണിത്.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
രാവിലെ സാധാരണ രീതിയില്‍ ഷാംപൂ ചെയ്ത് കഴുകാം. കണ്ടീഷണറും പുരട്ടാം.

മുടി വളരാന്‍, നരയ്ക്ക്, കൊഴിച്ചിലിന് ഈ ഒറ്റമൂലി
ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഇതു പ്രയോഗിച്ചു നോക്കൂ, മുടി കൊഴിച്ചില്‍ മാറും, മുടി നര മാറും, മുടി വളരുകയും ചെയ്യും.



Click it and Unblock the Notifications
