For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കഴുകുമ്പോള്‍ അല്‍പം ശ്രദ്ധ

|

മുടി കഴുകുന്ന കാര്യത്തില്‍ നമ്മളെല്ലാം പലപ്പോഴും അജ്ഞരാണ്. കൃത്യമായി തല കഴുകാന്‍ അറിയാത്തത് പലപ്പോഴും നമ്മുടെ മുടിയ്ക്ക് തന്നെ ദോഷകരമായി ബാധിയ്ക്കുന്നു. മുടി കഴുകുന്നതിനായി പ്രത്യേക സമയം തന്നെ നമ്മള്‍ മാറ്റി വെയ്ക്കണം.

മുടിയുടെ ആരോഗ്യം മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് മുടി കഴുകുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത്. ശരിയായ രീതിയില്‍ എങ്ങനെയെല്ലാം മുടി കഴുകാം എന്നു നോക്കാം. വിവാഹത്തിനു സമയമായി പക്ഷേ...

കഴുകുന്നതിനു മുന്‍പ് ചീകുക

കഴുകുന്നതിനു മുന്‍പ് ചീകുക

മുടി കഴുകാന്‍ പോകുന്നതിനു മുന്‍പ് ചീകുന്നത് നല്ലതാണ്. ഇത് മുടി പൊട്ടിപ്പോവുന്നതിനെ തടയുന്നുയ മാത്രമല്ല മുടി ചീകുന്നതിലൂടെ തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 മുടി നനച്ച ശേഷം ഷാമ്പൂ ഇടുക

മുടി നനച്ച ശേഷം ഷാമ്പൂ ഇടുക

മുടി അല്‍പം വെള്ളത്തില്‍ നനച്ചതിനു ശേഷം മാത്രം ഷാമ്പൂ ഇട്ട് കഴുകാവുന്നതാണ്. കൈകളില്‍ ഷാമ്പൂ എടുത്ത് മസ്സാജ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് മുടിയുടെ ഉള്‍ഭാഗത്തേക്ക് കടക്കാം.

 തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യുക

ഷാമ്പൂ ഉപയോഗിച്ച് മുടി മസ്സാജ് ചെയ്യുമ്പോള്‍ മുടിയുടെ ഉള്‍ഭാഗവും മസ്സാജ് ചെയ്യാന്‍ ശ്രമിക്കുക. തലയോട്ടിയും പതുക്കെ വിരലുകള്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

 നല്ല രീതിയില്‍ കഴുകിക്കളയുക

നല്ല രീതിയില്‍ കഴുകിക്കളയുക

നല്ല രീതിയില്‍ തലയിലെ ഷാമ്പൂ കഴുകിക്കളയുക. എന്നാല്‍ കഴുകുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് വേണം എപ്പോഴും തല കഴുകാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സോപ്പിന്റെ ഒരു ചെറിയ അംശം പോലും തലയില്‍ ഉണ്ടാവരുത്.

കണ്ടീഷണര്‍

കണ്ടീഷണര്‍

ഷാമ്പൂ ഉപയോഗിച്ച് കഴുകിയതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുക. ഹെയര്‍ മോയ്‌സ്ചുറൈസര്‍ അല്ലെങ്കില്‍ കണ്ടീഷണര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. ഇത് മുടിയെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു.

 കണ്ടീഷണര്‍ തണുത്ത വെള്ളത്തില്‍ കഴുകുക

കണ്ടീഷണര്‍ തണുത്ത വെള്ളത്തില്‍ കഴുകുക

കണ്ടീഷണര്‍ കഴുകിക്കളയാന്‍ തണുത്ത വെള്ളം ഉപയോഗിക്കുക. മുടിയിലെ ക്യൂട്ടിക്കിള്‍സ്, പുറമേയുള്ള പാളി എന്നിവയെല്ലാം വൃത്തിയായി വെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്.

മുടി ഉണക്കുന്നതില്‍ ശ്രദ്ധ

മുടി ഉണക്കുന്നതില്‍ ശ്രദ്ധ

മുടി ഒരിക്കലും ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കരുത്. ടവ്വല്‍ ഉപയോഗിച്ച് തോര്‍ത്തിയ ശേഷം സ്വാഭാവിക രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക.

English summary

The Right Way to Wash your hair

How long do you spend getting your hair just right in the morning? Several minutes? The Right Way to Wash your hair, take a look.
X
Desktop Bottom Promotion