Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഭക്ഷണത്തിലൂടെ താരന് ചെറുക്കാം
മുടി സംരക്ഷണത്തിലെ വെല്ലുവിളിയാണ് താരന്. ഭംഗിയുള്ള മുടിയാണെങ്കിലും അത് നഷ്ടപ്പെടാന്‍ താരന് വിചാരിച്ചാല്‍ മതി. താരന് കളയാന്‍ ഏത് വിധ പരീക്ഷണങ്ങള്‍ക്കും പലപ്പോഴും നമ്മള് തയ്യാറാവും. എന്നാല്‍ ഇതെല്ലാം അവസാനിയ്ക്കുന്നതാകട്ടെ പലപ്പോഴും ദുരന്തത്തിലായിരിക്കും. എന്നാല്‍ ഭക്ഷണത്തിലൂടെ ഇനി നമുക്ക് താരനെ തുരത്താം. വിശ്വാസം വരുന്നില്ലേ, മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നാം കഴിയ്ക്കുന്ന ഭക്ഷണം പലപ്പോഴും താരനെതിരെയും ശക്തമായി പ്രവര്‍ത്തിക്കും.

താരന് കാരണം പലപ്പോഴും മുടി ഭംഗിയായി ഒതുക്കിയിടാന്‍ പോലും പലര്‍ക്കും സാധിയ്ക്കുകയില്ല. അത്തരക്കാര്‍ക്ക് ഇനി താരനെ ഭയക്കാതെ മുടി ഭംഗിയാക്കാം. അതും ഭക്ഷണത്തിലൂടെ. ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ താരനെ പ്രതിരോധിയ്ക്കുക എന്നു നമുക്ക് നോക്കാം.
വെള്ളക്കടല

താരന് കളയാന്‍ ഏറ്റവും ഉത്തമമാണ് വെള്ളക്കടല. വിറ്റാമിന്‍ ബി 6 സിങ്ക് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ് വെള്ളക്കടലയുടെ പ്രത്യേകതയും. കഴിയ്ക്കാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നതും താരനെ അകറ്റാനുള്ള പ്രതിവിധിയാണ്.
ഇഞ്ചി

ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല ഇഞ്ചിയുടെ ഉപയോഗം. താരന് കളയാനും ഇഞ്ചി സഹായിക്കും.
വെളുത്തുള്ളി

വെളുത്തുള്ളി ദഹനപ്രശ്നങ്ങള്‍ മാത്രമല്ല താരനേയും ഇല്ലാതാക്കും. ഇതിലടങ്ങിയിട്ടുള്ള ആലിസിന്ഡ താരനെ നിശ്ശേഷം തുരത്തും.
ഗോതമ്പ്

സിങ്ക്, വിറ്റാമിന്‍ എന്നിവ അടങ്ങിയിട്ടുള്ള ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും താരനെ പ്രതിരോധിയ്ക്കും.
ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ മാത്രമല്ല താരനേയും അകറ്റാം. കഴിയ്ക്കാന്‍ മാത്രമല്ല തലയോട്ടിയില്‍ പേസ്റ്റാക്കി പുരട്ടുന്നതും താരനെ അകറ്റും.



Click it and Unblock the Notifications

